പ്രവേശനോത്സവം ജൂൺ 2

എറിയാട് ജി കെ വി എച്ച് എസ് എസ് സ്കൂൾ തല പ്രവേശനോത്സവം 2025 ജൂൺ 2 രാവിലെ 10 മണിക്ക് സ്കൂൾ കൺവെൻഷണൽ ഹാളിൽ വച്ച് പിടിഎ പ്രസിഡണ്ട് അധ്യക്ഷതയിൽ നടന്നു. ബ്ലോക്ക് മെമ്പർ വത്സമ്മ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.  പി കെ മുഹമ്മദ്, റെയിൻസ് പി എ സബിത എന്നിവർ ആശംസകൾ കൈമാറി വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരം നൽകി. അവധിക്കാലത്ത് കുട്ടികൾ ഉണ്ടാക്കിയ കരകൗശല വസ്തുക്കളുടെ പ്രദർശനവും നടന്നുസ്കൂൾ പ്രിൻസിപ്പൽ സ്മിത ടീച്ചർ സ്വാഗതവും ഹെഡ്മിസ്ട്രസ് ലാലി ടീച്ചർ നന്ദിയും പറഞ്ഞു.

സൈക്കിൾ ദിനം ജൂൺ 3

ലോക സൈക്കിൾ ദിനത്തിൽ ജി കെ വി എച്ച് എസ് എസ്. എറിയാട് സൈക്കിൾ റാലി സംഘടിപ്പിച്ചു രാവിലെ 9 മണിക്ക് സ്കൂളിൽ നിന്നും ആരംഭിച്ച റാലി എറിയാട് ചന്ത പുതിയ റോഡ് കാരവഴി തിരിച്ച് സ്കൂളിൽ അവസാനിച്ചു.അര നൂറ്റാണ്ടിലേറെയായി എറിയാടിന്റെ വികസനത്തിൽ മുഖ്യ പങ്കുവഹിച്ച സൈക്കിൾ മെക്കാനിക് PAS സൈഫുദ്ധീനെ കുട്ടികൾ വീട്ടിൽ ചെന്ന് കണ്ട് ആദരിച്ചു..... അദ്ദേഹം കഴിഞ്ഞ അര നൂറ്റാണ്ടിൽ പ്രദേശത്തിന്റെ വികസനത്തിൽ സൈക്കിൾ വഹിച്ച പങ്കിനെ പറ്റി സംസാരിച്ചു.

(https://youtu.be/bEPYlRoNr10?si=OTAiCoR3xpvDZl-P click here to view the video)

പരിസ്ഥിതി ദിനം ജൂൺ 5

പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു പോസ്റ്റർ നിർമ്മാണം വിത്ത് കൈമാറ്റം ഇലകൾ കൊണ്ട് ജീവികളുടെ രൂപ നിർമ്മാണം ക്വിസ്  മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു

(https://youtu.be/Fs-bI_Mg2_0?si=UzDjYqr9OORVofSw click here to see the video)

അനുമോദനം ജൂൺ 5

School innovation marathon - SIM

കേന്ദ്ര ഗവൺമെൻറിൻറെ പ്രോജക്ട് മത്സരത്തിൽ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആയിരം പ്രോജക്ടുകളിൽ ഒന്ന് ജികെ വിഎച്ച്എസ്എസ് എറിയാട് സ്കൂൾ ആണ് എന്നുള്ള വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. 10 ബി യിൽ നിന്നും പ്രോജക്ട് അവതരിപ്പിച്ച മുഹമ്മദ് നായിഫ് ,മൃദുലേഷ് ,മൃദുൽദേവ് എന്നീ കുട്ടികൾക്കും അവരെ പ്രാപ്തരാക്കിയ അനിത ടീച്ചർ ധന്യ ടീച്ചർ  പ്രത്യേകം അഭിനന്ദനങ്ങൾ കൊടുങ്ങല്ലൂർ ഉപജില്ലയിൽ നിന്നും ഒരു സ്കൂളിന് മാത്രമാണ് സെലക്ഷൻ ലഭിച്ചിട്ടുള്ളത് എന്ന് സന്തോഷ ം അറിയിക്കുന്നു

പ്രസംഗം മത്സരം ചിത്രരചന മത്സരം ജൂൺ 18

സുരക്ഷാ വിമുക്തി ക്ലബ്ബുകളുടെ നേതൃത്വത്തിൽ ചിത്രരചന മത്സരവും പ്രസംഗ മത്സരവും നടത്തി.പ്രസംഗം മത്സരത്തിൽ യുപി വിഭാഗത്തിൽ നിന്നും അഫ്രൻ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ ഫാത്തിമ അൻഷാൻ ഒന്നാം സ്ഥാനം നേടി. ചിത്രരചന മത്സരത്തിൽ യുപിയിലെ മിസ്ബ, ഹൈസ്കൂൾ വിഭാഗത്തിൽ അഭിനവ് കൃഷ്ണ എന്നിവർ ഒന്നാം സ്ഥാനം നേടി

വായന വാരാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ജൂൺ 19

എറിയാട് :എറിയാട് ജികെ വി എച്ച് എസ് സ്കൂളിൽ വായന വാരാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി.പിടിഎ പ്രസിഡണ്ട് ശ്രീ റഹീം അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശസ്ത സാഹിത്യകാരനായ ദിലീപ് പൊയ്യ ഉദ്ഘാടനകർമ്മം നിർവഹിച്ചുകൊണ്ട് സംസാരിച്ചു. സ്കൂൾ സംഗീത അധ്യാപകനായ നൗഷാദ് മാസ്റ്റർ ചിട്ടപ്പെടുത്തിയ വായനാഗീതം സ്കൂൾ ഗായകസംഘം ആലപിച്ചു. തുടർന്ന് വിവിധ ക്ലബ്ബുകളുടെ പ്രാധാന്യത്തെ അഭിസംബോധന ചെയ്തുകൊണ്ട്  പ്രതിനിധികൾ സംസാരിച്ചു. പ്രധാന അധ്യാപിക ശ്രീമതി ലാലി ടീച്ചർ സ്വാഗതവും വാഹിദ ടീച്ചർ ആശംസയും അറിയിച്ചു. ശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി വാഹിദ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

(https://youtu.be/aikpOpB8oDo?si=kCXzKXRbFqVgfAlz click here the video)

വായനാദിനം പുസ്തകസ്വാദന മത്സരം

അക്ഷര പി ബി ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി

യോഗാദിനം ജൂൺ 21

24 കേരള ബറ്റാലിയന്റെ  എറിയാട് കേരള വർമ ഹൈസ്കൂളിലെ  എൻസിസി ട്രൂപ്പ് പതിനൊന്നാം യോഗാ ദിനം സാഗരം സാക്ഷിയായി ആചരിച്ചു. സൈക്കിൾ റാലിയായി എറിയാട് ബീച്ചിൽ  എത്തിയ എൻസിസി കേഡറ്റുകൾ  വിവിധ യോഗാസന മുറകൾ പരിശീലിച്ചു. അസോസിയേറ്റ എൻ സി സി ഓഫീസർ  ഗിരീഷ് എ പി, സർജന്റ് അഖിനേഷ്  കേഡറ്റുകളായ മിഹ്റാസ്, ആദികേശ്,  ഹാഷ്മി  ശ്രിയാലക്ഷ്മി എന്നിവർ  നേതൃത്വം നൽകി. കഴിഞ്ഞ ഒരാഴ്ചയായി എല്ലാ ദിവസവും രാവിലെ  വിദ്യാലയത്തിൽ യോഗ പരിശീലിച്ചിരുന്നു. ഇരുപത്തിമൂന്നാം തീയതി  തിങ്കളാഴ്ച കൂടുതൽ കുട്ടികളെയും കൂട്ടി യോഗ പരിശീലനം തുടരും. കൂടാതെ എല്ലാ ആഴ്ചയിലും ബുധനാഴ്ച ദിവസം രാവിലെ എട്ടര മുതൽ 9.30 വരെ പരിശീലനം ഉണ്ടായിരിക്കും..

(https://youtu.be/QB1zGhlOAok?si=yzDOd4KTbHdXP8UI click here to see the video)

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ജൂൺ 25

ലിറ്റിൽ കൈറ്റ്സ് 25-28ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 25-06-25 ബുധൻ രാവിലെ 10 മണിക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. ഒരു സെർവർ കമ്പ്യൂട്ടറിലും 10ക്ലൈന്റ് കമ്പ്യൂട്ടറുകളിലുമായാണ് പരീക്ഷ നടന്നത്. അഭിരുചി പരീക്ഷയിൽ ലോജിക്കൽ - ഗണിതം, പ്രോഗ്രാമിംഗ് ; 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ നാല് വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് ഉണ്ടായത്.. രജിസ്റ്റർ ചെയ്ത 71 കുട്ടികളിൽ പരീക്ഷ എഴുതി. പൂർണ്ണമായും സോഫ്റ്റ് വെയർ ഉപയോഗിച്ച് ചെയ്ത പരീക്ഷ അരമണിക്കൂർ ആണ് ഉണ്ടായത്. ഓരോ കുട്ടിക്കും 20 ചോദ്യങ്ങൾ വീതമാണ് ലഭിച്ചത്. ഈ പരീക്ഷയുടെ മൂല്യനിർണ്ണയം കൈറ്റ് ആണ് നടത്തുന്നത്. 24കുട്ടികൾ   ലിറ്റിൽ കൈറ്റ്സിലേക്ക് തിരഞ്ഞെടുക്കപ്പെടും. അംഗങ്ങളാക്കുന്ന കുട്ടികൾക്ക് കമ്പ്യൂട്ടർ അടിസ്ഥാനമായ നൂതന മേഖലകളിൽ പരിശീലനങ്ങൾ ലഭിക്കും..

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജൂൺ 26

എൻസിസി എന്റോൾമെന്റ്   ജൂലൈ 1

Ncc ശാരീരിക ക്ഷമത പരിശോധന  നടത്തി... 2025-26 അധ്യയന വർഷത്തേക്കുള്ള ncc പ്രവേശന നടപടികളുടെ ഭാഗമായി വിദ്യാർത്ഥികളുടെ ശരീരിക ക്ഷമത പരിശോധന നടത്തി . 24 K ബാറ്റലിയന് കീഴിലെ 233 ആം ട്രൂപ്പിലേക്കുള്ള പ്രവേശനത്തിന്റെ ഭാഗമാണ് ഫിസിക്കൽ ടെസ്റ്റ്‌ നടത്തിയത്. എട്ടാം ക്ലാസ്സിലെ 136 കുട്ടികൾ പങ്കെടുത്തു...94 കുട്ടികളെ സാധ്യത പട്ടികയിലേക്ക് തെരഞ്ഞെടുത്തു.. അസോസിയേറ്റ് NCC ഓഫീസർ ഗിരീഷ് എ പി, ഹവിൽദാർ രജീഷ് പി ആർ, ഡെൽസി ടീച്ചർ, സെർജെന്റ് അഖിനേഷ്, CPL ഹമ്രാസ്, CPL നഹ്‌ല ഫസലുദീൻ എന്നിവർ നേതൃത്വം നൽകി..

അഭിനന്ദനങ്ങൾ 02-07-25

അന്താരാഷ്ട്ര ബഹിരാകാശ നിലയിലെത്തിയ ശുഭാം ശു ശുക്ലയുമായുള്ള സംവാദത്തിൽ പങ്കെടുത്ത് എറിയാട് ജി കെ വി എച്ച് എസ് എസിലെ വിദ്യാർത്ഥി റസ്സൽ റാഫി

എറിയാട് : തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (VSSC) വെച്ച് ആക്സിയം 4 ദൗത്യത്തിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ  ശുഭാംശു ശുക്ലയുമായി നടത്തിയ സംവാദപരിപാടിയിൽ പങ്കെടുത്ത് നാടിന് അഭിമാനമായി ജി കെ വി എച്ച് എസ് എസിലെ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥി റസ്സൽ റാഫി.കേരളത്തിലെ 8 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ നിന്ന് 145 കുട്ടികളെയായിരുന്നു സംവാദത്തിന് തെരെഞ്ഞെടുത്തിരുന്നത്.

വിദ്യാരംഗം കലാസാഹിത്യവേദിപ്രവർത്തനം ജൂലൈ 4

എം ടി വാസുദേവൻ നായരുടെ പ്രശസ്ത കഥാപാത്രങ്ങളെ രംഗത്ത് എത്തിച്ചപ്പോൾ

അഭിനന്ദനങ്ങൾ

ഭാഷ അധ്യാപകർക്കുള്ള പുസ്തക ആസ്വാദന മത്സരത്തിൽ നമ്മുടെ താഹിറ ടീച്ചർക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം ലഭിച്ചിരിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു, 29-07-25 ന്ബഹുമാനപ്പെട്ട ജില്ലാ കളക്ടറിൽ നിന്ന് ടീച്ചർ സമ്മാനം ഏറ്റുവാങ്ങുന്നത് ആയിരിക്കും. ടീച്ചർക്ക് അഭിനന്ദനങ്ങൾ💐

പ്രവർത്തി പരിചയമേള ഗണിതശാസ്ത്രമേള 26-07-2025

(https://youtu.be/Ey1E4IW9Qt4?si=48eIlsO9QD_y3Y-L click here to see the video)

ഔഷധ സസ്യ പ്രദർശനം 31-07-25

(https://youtube.com/shorts/1gVm3NjYZ8M?si=gCwPDLdhJyGnuCYH click here to see the video)

വിജയോത്സവം 01-08-2025

(https://youtube.com/shorts/MLQMWjd2Bx0?si=r6U65qOwIkmIZ0an click here to see the video)

കർക്കിടക കഞ്ഞി വിതരണം 05-08-2025

സ്വാതന്ത്ര്യ ദിനാഘോഷം 15/8/25

ഓണാഘോഷം29/8/25

വിവിധ പരിപാടികളോടെ ഓണാഘോഷം നടന്നു. സുന്ദരിക്ക് പൊട്ടു കുത്തൽ,ചാക്കിലോട്ടം,കസേരകളി, അപ്പം കടി മത്സരം തുടങ്ങിയ വിവിധ മത്സരങ്ങൾ നടന്നു

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 10-09-2025

2025- 28ബാച്ചിൻ്റെ ക്യാമ്പ് പ്രിലിമിനറി ക്യാമ്പ് 10 / 09/ 2025ബുധനാഴ്ച്ച IT ലാബിൽ വെച്ചു നടന്നു. ഹസിൻ ടീച്ചർ ആണ് ക്യാമ്പ് നയിച്ചത്. കൈറ്റ് മാസ്‌റ്റർമാരായ ബിനി ടീച്ചർ , അനിത ടീച്ചറും 25 കുട്ടികളും പങ്കെടുത്തു.3 മണിക് നടന്ന രക്ഷകർത്താക്കളുടെ മീറ്റിംഗിൽ ഹെഡ് മിസ്ട്രസ് ലാലി ടീച്ചറും സീനിയർ അസിസ്റ്റന്റ് SITC ഷൈമാബി ടീച്ചറും പങ്കെടുത്തു. Little Kites എന്താണെന്നും അതിൻ്റെ അനന്ത സാധ്യതകളെ കുറിച്ചും രക്ഷകർത്താക്കളെ ബോധവത്കരിച്ചു.

ഫ്രീഡം ഫെസ്റ്റ് 22-09-2025

വിവിധ പരിപാടികളോടെ ഫ്രീഡം ഫസ്റ്റ് ആഘോഷിച്ചു പോസ്റ്റർ നിർമ്മാണം റോബോ ഫെസ്റ്റ് പത്താം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക് പരിശീലനം ഫ്രീ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ഫ്രീഡം ഫസ്റ്റ് പ്രതിജ്ഞ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു

സ്പോർട്സ് ഡേ 26-09-2025

ലോക ഭക്ഷ്യദിനം 16-10-2025

റോബോട്ടിക് ശിൽപ്പശാല 09,12,13-012025

പത്താം ക്ലാസിലെ പുതുക്കിയ ഐടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി മനസ്സിലാക്കുന്നതിനും  ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനുമായി  .റോബോട്ടിക്സ് ശില്പശാല സംഘടിപ്പിച്ചു.രണ്ട് സെഷനുകളിലായാണ് പരിശീലനം ഉണ്ടായിരുന്നത് . ആദ്യ സെഷനിൽ റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട് (സെൻസറുകൾ),  പ്രോസസർമൈക്രോകൺട്രോളറുകൾ),  ഔട്ട്പുട്ട് (ആക്ചുവേറ്ററുകൾ) എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. തുടർന്ന് കൈറ്റ് സ്‌കൂളുകൾക്കായി നൽകിയ റോബോട്ടിക് കിറ്റിലെ പ്രധാന ഘടകങ്ങളായ ആർഡിനോ ബോർഡ് , ബ്രെഡ്ബോർഡ്, എൽ.ഇ.ഡി തുടങ്ങിയവയെ കുട്ടികൾക്ക് പരിചയപ്പെടുത്തി.രണ്ടാമത്തെ സെഷനിൽ   . പിക്റ്റോബ്ലോക്സ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ബ്ലോക്ക് കോഡിംഗിലൂടെ എൽ.ഇ.ഡി ബ്ളിങ്ക് ചെയ്യിക്കുക, ബസ്സർ പ്രവർത്തിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ  ചെയ്തു .9, 12 13 തീയതികളിലായി 232 കുട്ടികൾക്ക് പരിശീലനം നൽകി. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളും പത്തിലെ ഐടി എടുക്കുന്ന അധ്യാപകരും പരിശീലനത്തിന് നേതൃത്വം നൽകി