ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക

14:12, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31525 (സംവാദം | സംഭാവനകൾ)

{{Infobox AEOSchool കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ ലിറ്റില്‍ ഫ്ലവര്‍ എല്‍ പി സ്കൂള്‍ പൈക സ്ഥിതി ചെയ്യുന്നു.



| സ്ഥലപ്പേര്= പൈക | വിദ്യാഭ്യാസ ജില്ല= പാലാ | റവന്യൂ ജില്ല= കോട്ടയം | സ്കൂള്‍ കോഡ്= 31525 | സ്ഥാപിതവര്‍ഷം=1949 | സ്കൂള്‍ വിലാസം= പൂവരണിപി.ഒ,
| പിന്‍ കോഡ്=686577 | സ്കൂള്‍ ഫോണ്‍= 04822226903 | സ്കൂള്‍ ഇമെയില്‍= lflpschoolpaika@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല=പാലാ | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം= 31 | പെൺകുട്ടികളുടെ എണ്ണം= 29 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 60 | അദ്ധ്യാപകരുടെ എണ്ണം= 4 | പ്രധാന അദ്ധ്യാപകന്‍= സി. ആന്‍സമ്മ തോമസ് | പി.ടി.ഏ. പ്രസിഡണ്ട്= ജോബി ജേക്കബ് | സ്കൂള്‍ ചിത്രം= school-photo.png‎ ‎| }}

ചരിത്രം

ഒരു വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാവുകയെന്നത് പൈക ഗ്രാമത്തിന് ചിരകാല അഭിലാഷമായിരുന്നു.ഇതിനായി 1914 മുതല്‍ പരിശ്രമങ്ങള്‍ നടത്തി വന്നു.പാംബ്ലാനിയില്‍ ചാക്കോ ജോസഫിന്‍ മാനേജ്മെന്‍റില്‍ തൂങ്കുഴിയില്‍ ഡോ.ടി.കെ. ജോസഫ് വക പുരയിടത്തില്‍ ഒരു ഇംഗ്ലീഷ് -ഹിന്ദി സ്കൂള്‍ നടത്തിപ്പോന്നിരുന്നു.കാലക്രമേണ ഈ സ്കൂള്‍ പൈക സെന്‍റ് ജോസഫ്സ് പള്ളി ഏറ്റെടുക്കുകയുണ്ടായി.അന്നുണ്ടായിരുന്ന സണ്‍ഡേ സ്കൂള്‍ കെട്ടിടം വിപുലീകരിച്ച് 1943 ല്‍ കേംബ്രിഡ്ജ് സ്കൂള്‍ ആരംഭിച്ചു.സ്കൂളിന് അംഗീകാരം ലഭിക്കാനായി സര്‍ക്കാരിലേക്ക് തുടര്‍ച്ചയായി അപേക്ഷകള്‍ സമര്‍പ്പിക്കുകയുണ്ടായി.തത്ഫലമായി 1949 ല്‍ ബഹു.പറത്താനത്ത് തോമ്മാച്ചന്‍റ കാലത്ത്

ലിറ്റില്‍ ഫ്ലവര്‍ എല്‍ പി സ്കള്‍ സ്ഥാപിതമായി.1976  ല്‍ ബഹു.ജോര്‍ജ് നെല്ലിക്കാട്ടില്‍ അച്ചന്‍ ഇപ്പോഴത്തെ സ്കൂള്‍ കെട്ടിടം പണിയുകയുണ്ടായി.

ഭൗതികസൗകര്യങ്ങള്‍

1.5ഏക്കര്‍ സ്ഥലത്താണ് സ്കൂള്‍ സ്ഥീതീചെയ്യുന്നത്.ഓട്മേഞ്ഞ കെട്ടിടമാണ്.ഓഫീസ് മുറി,6 ക്ലാസ്സ്മുറികള്‍,സ്റ്റേജ്ഉം കമ്പ്യൂട്ടർ റൂമും ഉണ്ട്.ഉപയോഗയോഗ്യമായ 2 കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ഉണ്ട് .മുൻവശത്ത് വിശാലമായ മൈതാനം ഉണ്ട് .കുടിവെള്ളത്തിന് കിണറും ജലസംഭരണിയും ടാപ്പുകളുമുണ്ട് .പാചകപ്പുരയുണ്ട്.അഞ്ഞൂറിലധികം പുസ്‌തകങ്ങളുള്ള ലൈബ്രറി ഉണ്ട് .കുട്ടികൾക്ക് വായിക്കാനായി രണ്ടുവീതം ദിനപത്രങ്ങൾ ഓരോ ക്‌ളാസിലും ലഭ്യമാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

              സയൻസ് ക്ളബ് 

നമ്മുടെ സ്കൂളിൽ സയൻസ് ക്ളബ് പ്രവർത്തിക്കുന്നു.മൂന്നാംതരത്തിന്റെ ക്‌ളാസ് ടീച്ചർ കൺവീനറും കുട്ടികളിലൊരാൾ സെക്രട്ടറിയുമാണ്. ക്ളബിന്റെ നേതൃത്വത്തിൽ ആരോഗ്യ പാഠങ്ങൾ,ക്വിസ് മത്സരങ്ങൾ തുടങ്ങിയവ നടത്തുന്നു.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.652609,76.724792 |width=1100px|zoom=16}}