ജി.എച്ച്.എസ്. ബാര/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോൽസവം 2025
ഉദുമ ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവത്തിനു ബാര ഗവൺമെൻറ് ഹൈസ്കൂൾ ഈ വർഷം വേദിയായി . സ്‌കൂൾ പ്രവേശനോത്സവം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ എം കെ വിജയൻ അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ശങ്കരൻ കെ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രവേശനോത്സവത്തിന്റെ മുഖ്യാഥിതി ശ്രീ രതീഷ് കണ്ടടുക്കം കുട്ടികളുമായി സംവദിച്ചു .എസ് എം സി ചെയർമാൻ സനൽ പി ,എം പി ടി എ പ്രസിഡന്റ് ദീപ ബാലകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് സുനിൽ കുമാർ, സ്കൂൾ ലീഡർ മിഥുൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾക്ക് മധുര പലഹാര വിതരണവും നടത്തി. പ്രീ പ്രൈമറി ,ഒന്നാം ക്ലാസ് പ്രവേശനം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂൾ ബാഗ് സമ്മാനിച്ചു .ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കി.
വിജയോത്സവം (02/06/2025)
ബാര ഗവൺമെൻറ് ഹൈസ്കൂളിൽ കഴിഞ്ഞ അക്കാദമിക വർഷത്തിൽ വിവിധ ഇനങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.കാസർഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ഷാനവാസ് പാദൂർ വിജയോത്സവം ഉദ്ഘാടനം ചെയ്തു.എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികൾ, എൻ എം എം എസ് വിജയി, എൽ .എസ് .എസ്., യു. എസ്. എസ് വിജയികൾ, അറബിക്, ഉറുദു ,സംസ്കൃതം സ്കോളർഷിപ്പ് നേടിയ കുട്ടികൾ,ശാസ്ത്രോത്സവത്തിൽ സംസ്ഥാനതലം വരെ എത്തിയ കുട്ടികൾ,സംസ്ഥാനതല എസ് പി സി ക്യാമ്പിൽ സെലക്ഷൻ കിട്ടിയ കുട്ടികൾ ,സംസ്ഥാനതല കായിക മത്സരങ്ങളിൽ പങ്കെടുത്തവർ എന്നിങ്ങനെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.
പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ജി.എച്ച്.എസ് ബാരയിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. എൽ.പി, യു. പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി പ്രത്യേക അസംബ്ലി കൂടുകയും പരിസ്ഥിതി ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. സ്കൂൾ എച്ച്.എം ശ്രീമതി മീനാകുമാരി ടീച്ചർ അസംബ്ലിയിൽ കുട്ടികളോട് സംസാരിച്ചു. ഈ വർഷം ബാര സ്കൂളിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് പദ്ധതികളെ കുറിച്ച് ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ മഹേഷ് കുമാർ കുട്ടികളോട് വിശദീകരിച്ചു. എൽ.പി, യു. പി , എച്ച് .എസ് വിഭാഗങ്ങളിലായി പരിസ്ഥിതി ദിന ക്വിസ് നടത്തി. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി കവിതാരചന മത്സരവും നടത്തുകയുണ്ടായി. എൽ.പി വിഭാഗം കുട്ടികൾ തങ്ങളുടെ കുഞ്ഞുവിരലുകളാൽ മഷി പതിപ്പിച്ചുണ്ടാക്കിയ മരം ശ്രദ്ധേയമായി.കുട്ടികളോടൊപ്പം അധ്യാപകരും ഈ പരിപാടിയിൽ പങ്കെടുത്തു. പരിസ്ഥിതി ദിനത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുകയുണ്ടായി. പരിസ്ഥിതി ദിനത്തിൽ എസ്.പി.സിയുടെയും മറ്റു ക്ലബ്ബുകളുടെയും നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനവും എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിന റാലിയും സംഘടിപ്പിച്ചു.