പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് വാണിയംകുളം ഗ്രാമപഞ്ചായത്ത് . വാണിയംകുളം പഞ്ചായത്തിന് 35.52 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് അനങ്ങനടി, ചളവറ എന്നീ പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഭാരതപ്പുഴയും, പടിഞ്ഞാറുഭാഗത്ത് ഷൊർണ്ണൂർ നഗരസഭയും, കിഴക്കുഭാഗത്ത് ഒറ്റപ്പാലം നഗരസഭയുമാണ്. 1941-ൽ പഞ്ചായത്ത് രൂപം കൊള്ളുമ്പോൾ, ചെറുകാട്ടുപുലം, കൂനത്തറ എന്നീ രണ്ടു റവന്യൂ വില്ലേജുകളിലുൾപ്പെട്ട പ്രദേശമായിരുന്നു വാണിയംകുളം
വാർഡുകൾ
പനയൂർ
എടക്കോട്
കോതയൂർ
വാണിയംകുളം
പുലാച്ചിത്ര
മനിശ്ശീരി
ആറംകുളം
മനിശ്ശീരി ഈസ്റ്റ്
തൃക്കങ്ങോട്
ചോറോട്ടൂർ
വെള്ളിയാട്
ചെറുകാട്ടുപുലം
മാന്നന്നൂർ
ത്രാങ്ങാലി
പാതിപ്പാറ
കൂനത്തറ
കൂനത്തറ വെസ്റ്റ്
പനയൂര് വെസ്റ്റ് വായനശാല
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ടി.ആർ.കെ.എച്ച്.എസ്.എസ് വാണിയംകുളം,ടി.എം.യു.പി.എസ്.പനയൂർ, ജി.വി.എച്ച്.എസ്.എസ് കൂനത്തറ, ഗവണ്മെന്റ് ഐ.ടി.ഐ ഒറ്റപ്പാലം,Manu Musliyar Islamic Complex എന്നിവയാണ് പഞ്ചായത്ത് പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
ക്ഷേത്രങ്ങൾ
അരിയങ്കാവ് ക്ഷേത്രം
കിള്ളിക്കാവ് ക്ഷേത്രം, പുലചിത്ര
സ്വാമി അയ്യപ്പക്ഷേത്രം, പനയൂർ
മാരിയമ്മൻ ക്ഷേത്രം
കോതയൂർ ശിവക്ഷേത്രം
പിശാരിക്കൽ കാവ്
അയ്യപ്പഭജന മാഡം
പനയൂർ ശിവക്ഷേത്രം
അയ്യപ്പക്ഷേത്രം, പനയൂർ
മുരുകൻ കോവിൽ, പുലചിത്ര
ശിവക്ഷേത്രം, ചെറുകാട്ടുപുലം
അയ്യപ്പൻകാവ്, ചെറുകാട്ടുപുലം
പത്താംകുളം ക്ഷേത്രം
വികസനവും ബിസിനസ്സും
PK DAS ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (മെഡിക്കൽ കോളേജ് & സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ), വാണിയംകുളം
നെഹ്‌റു കോളേജ് ഓഫ് നഴ്‌സിംഗ്, വാണിയംകുളം
മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പനയൂർ റോഡ്, വാണിയംകുളം