ടി.എം.യു.പി.എസ്.പനയൂർ/എന്റെ ഗ്രാമം
വാണിയംകുളം
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് വാണിയംകുളം ഗ്രാമപഞ്ചായത്ത് . വാണിയംകുളം പഞ്ചായത്തിന് 35.52 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് അനങ്ങനടി, ചളവറ എന്നീ പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഭാരതപ്പുഴയും, പടിഞ്ഞാറുഭാഗത്ത് ഷൊർണ്ണൂർ നഗരസഭയും, കിഴക്കുഭാഗത്ത് ഒറ്റപ്പാലം നഗരസഭയുമാണ്. 1941-ൽ പഞ്ചായത്ത് രൂപം കൊള്ളുമ്പോൾ, ചെറുകാട്ടുപുലം, കൂനത്തറ എന്നീ രണ്ടു റവന്യൂ വില്ലേജുകളിലുൾപ്പെട്ട പ്രദേശമായിരുന്നു വാണിയംകുളം
വാർഡുകൾ
- പനയൂർ
- എടക്കോട്
- കോതയൂർ
- വാണിയംകുളം
- പുലാച്ചിത്ര
- മനിശ്ശീരി
- ആറംകുളം
- മനിശ്ശീരി ഈസ്റ്റ്
- തൃക്കങ്ങോട്
- ചോറോട്ടൂർ
- വെള്ളിയാട്
- ചെറുകാട്ടുപുലം
- മാന്നന്നൂർ
- ത്രാങ്ങാലി
- പാതിപ്പാറ
- കൂനത്തറ
- കൂനത്തറ വെസ്റ്റ്
- പനയൂര് വെസ്റ്റ് വായനശാല
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ടി.ആർ.കെ.എച്ച്.എസ്.എസ് വാണിയംകുളം,ടി.എം.യു.പി.എസ്.പനയൂർ, ജി.വി.എച്ച്.എസ്.എസ് കൂനത്തറ, ഗവണ്മെന്റ് ഐ.ടി.ഐ ഒറ്റപ്പാലം എന്നിവയാണ് പഞ്ചായത്ത് പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
ക്ഷേത്രങ്ങൾ
- അരിയങ്കാവ് ക്ഷേത്രം
- കിള്ളിക്കാവ് ക്ഷേത്രം, പുലചിത്ര
- സ്വാമി അയ്യപ്പക്ഷേത്രം, പനയൂർ
- മാരിയമ്മൻ ക്ഷേത്രം
- കോതയൂർ ശിവക്ഷേത്രം
- പിശാരിക്കൽ കാവ്
- അയ്യപ്പഭജന മാഡം
- പനയൂർ ശിവക്ഷേത്രം
- അയ്യപ്പക്ഷേത്രം, പനയൂർ
- മുരുകൻ കോവിൽ, പുലചിത്ര
- ശിവക്ഷേത്രം, ചെറുകാട്ടുപുലം
- അയ്യപ്പൻകാവ്, ചെറുകാട്ടുപുലം
- പത്താംകുളം ക്ഷേത്രം
വികസനവും ബിസിനസ്സും
- PK DAS ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (മെഡിക്കൽ കോളേജ് & സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ), വാണിയംകുളം
- നെഹ്റു കോളേജ് ഓഫ് നഴ്സിംഗ്, വാണിയംകുളം
- മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പനയൂർ റോഡ്, വാണിയംകുളം
- തോൽപാവക്കൂത്ത് കലാകേന്ദ്രം - കൂനത്തറ (പരമ്പരാഗത കലാവേദി)