ഒറ്റമശ്ശേരി

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന കടക്കരപ്പള്ളി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഒറ്റമശ്ശേരി.

പനവേൽ - കൊച്ചി ദേശീയ പാതയിൽ തങ്കി കവലയിൽ നിന്നും നാലര കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്താണ് ഒറ്റമശ്ശേരി എന്ന ഗ്രാമം. മൂന്ന് ഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെ നിന്നും കിഴക്കോട്ടു സഞ്ചരിച്ചാൽ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ തങ്കി പള്ളിയിലെക്കെത്താം, തെക്കോട്ടുള്ള പാത ഒറ്റമശ്ശേരി - തൈക്കൽ വഴി പ്രശസ്ത തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ ബേസിലിക്കയിലേക്കും വടക്കോട്ടുള്ള പാത അഴീക്കൽ ബീച്ചിലേക്കും എത്തുന്നു. പടിഞ്ഞാറ് ഭാഗത്ത് കടൽ ആണ്.

പൊതുസ്ഥാപനങ്ങൾ

സെന്റ് .ജോസഫ്.എൽ.പി.എസ് .ഒറ്റമശ്ശേരി

ആരാധനാലയങ്ങൾ

സെന്റ്. ജോസഫ്സ് ദേവാലയം ഒറ്റമശ്ശേരി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • സെന്റ് .ജോസഫ്.എൽ.പി.എസ് .ഒറ്റമശ്ശേരി
  • Infant Jesus Convent Pre-Primary school,Ottamassery
==ചിത്രശാല==