പാലാട്ട് എ. യു. പി. എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
01:51, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17258 (സംവാദം | സംഭാവനകൾ)
പാലാട്ട് എ. യു. പി. എസ്.
വിലാസം
തിരുവണ്ണൂർ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
23-01-201717258




കോഴിക്കോട് ജില്ലയിൽ നഗരമദ്ധ്യത്തിൽ നിന്നും ഏതാണ്ട് 5കി.മീ കിഴക്കായി നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നു . ചരിത്രം

 തിരുവണ്ണൂരിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അഭിവൃദ്ധിലക്ഷ്യമിട്ടായിരുന്നു 1954 ജൂൺ 1 -ന് പാലാട്ട് ശ്രീ.ഗോപാലൻ നായർ മാസ്റ്റർ മാനേജരും ,പ്രധാനധ്യാപകനുമായി പാലാട്ട്എയിഡഡ്യു.പി.സ്കൂകൂൾപ്രവർത്തനമാരംഭിച്ചത്.ആറാംക്ലാസിൽ 25 വിദ്യാർത്ഥികളുമായി തുടങ്ങിയ പ്രസ്തുത വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി ദേവി ആയിരുന്നു.പ്രധാന അധ്യാപകനെ കൂടാതെ പാർട്ട് ടൈം ആയി ക്ലാഫ്റ്റ് അധ്യാപകനായ ശ്രീ'വേണുമാസ്റ്ററ്റുമുണ്ടായിരുന്നു. അടുത്ത വർഷം ഏഴാംക്ലാസും അതിനടുത്ത വർഷം എട്ടാം ക്ലാസുമാരംഭിച്ചു .1959 ആയപ്പോഴേക്കും എട്ടാം ക്ലാസെടുത്തു കളഞ്ഞ് അഞ്ചാം ക്ലാസുമുതൽ ഏഴാംക്ലാസ് വരെയുള്ള അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം തുടർന്നു വരുകയാണ്. 1954ൽ 25 വിദ്യാർത്ഥികളുമായി ആരംഭിച്ച സ്കൂൾ 1961 ആയപ്പോഴേക്കും 300 ഓളം വിദ്യാർത്ഥികളും13 അധ്യാപകരും ഒരു പ്യൂണുമുള്ള തിരുവണ്ണൂരിലേയും പ്രാന്തപ്രദേശത്തേയും ജനങ്ങളുടെ അഭിമാന ഭാജനമായ വിദ്യാലയമായി വളർന്നു. 1972 ൽ പ്രധാന അധ്യാപകനായിരുന്ന ശ്രീ.ഗോപാലൻ നായർ മാസ്റ്റർറിട്ടയർ ചെയ്യുകയും അദ്ദേഹത്തിന്റെ ഭാര്യയും സഹാധ്യാപികയുമായിരുന്ന സുലോചന ടീച്ചർ പ്രധാന അധ്യാപികയായി സ്ഥാനമേൽക്കുകയും ചെയ്തു. 1981 ൽ ശ്രീ.ഗോപാലൻ മാസ്റ്ററുടെ മരണത്തെ തുടർന്ന് 1 വർഷത്തോളം മകൻ പി.കെ. രാജഗോപാലും പിന്നീട് 1982ൽ മകളായ ശ്രീമതി ശ്യാമളാദേവി മനേജരായി തുടർന്നു വരുകയും ചെയ്തു.1985 ൽ ശ്രീമതി സുലോചന ടീച്ചർ റിട്ടയർ ചെയ്യുകയും ശ്രീമതി ജയലക്ഷ്മിടീച്ചർ പ്രധാനാധ്യാപികയുമായി. ടീച്ചർ വിരമിച്ചപ്പോൾശ്രീമതി വി.വി.തങ്കമണി ടീച്ചർ പ്രധാനാധ്യാപികയായി വന്നു.2016 ൽ തങ്കമണി ടീച്ചർ റിട്ടയർ ചെയ്തപ്പോൾ ശ്രീമതി പി.വിജയലക്ഷ്മി ടീച്ചർ പ്രധാനാധ്യാപികയായി തുടരുന്നു... 
 ഈ കാലയളവിൽ വളർച്ചയുടേയും തളർച്ചയുടേയും വിവിധ ഘട്ടങ്ങളിലൂടെ ഈ വിദ്യാലയംകടന്നു പോവുകയുണ്ടായി.സമീപ പ്രദേശങ്ങളിലെ സ്കൂളുകൾ അപ്ഗ്രേഡ് ചെയ്തതുംഇംഗ്ലീഷ് മീഡിയം സ്കൂളുകളുടേയും അൺ എയ്ഡഡ് സ്കൂളുകളുടെ ബാഹുല്യവും ഭൗതികസാഹചര്യങ്ങളുടെ കുറവും ,സ്വത്തു സംബന്ധമായ തർക്കങ്ങളും സ്കൂളിനെ അനാദായകരമായ ഇന്നത്തെ അവസ്ഥയിലെത്തിച്ചിരിക്കുകയാണ് .പി .ടി .എ, എം.പി.ടി.എ ,പാലാട്ട്റസിഡൻസ്അസോസിയേഷൻ,പൂർവ്വവിദ്യാർത്ഥികൾ തുടങ്ങിയവരുടെ നിസ്വാർത്ഥസഹകരണത്തോടെ സ്കൂൾ മുന്നോട്ടു പോകുന്ന അവസരത്തിൽ സ്കൂൾ ഏറ്റെടുത്തനടത്താമെന്ന വാഗ്ദാനവുമായി വന്ന ഇപ്പോഴത്തെ മാനേജർ  സ്കൂൾ ഏറ്റെടുത്തഉടനെ തന്നെ തന്റെ സ്വാർത്ഥതാത്പര്യം മാത്രം കണക്കിലെടുത്ത് സ്കൂൾ അടച്ചുപൂട്ടാനുള്ള കാര്യങ്ങളിലേക്കാണ് തിരിഞ്ഞത്. അതിന്റെ             ഭാഗമായി2007മുതൽമാനേജരുമായുള്ളപ്രശ്നങ്ങൾആരംഭിക്കുകയും9വർഷക്കാലംതുടരുകയുംചെയ്ത'യുദ്ധ'ത്തിൽപ്രതിരോധം തീർത്ത്  നല്ലവരായ കുറേ രക്ഷിതാക്കളും,നാട്ടുകാരും, എന്തിനും തയ്യാറായി കുറെ പൂർവ്വ വിദ്യാർത്ഥികളും,അവരോടൊപ്പം അധ്യാപകരും സഹകരിച്ചതിന്റെ ഭാഗമായി സ്കൂൾ ഇന്നുംനിലനിൽക്കുന്നു. മാനേജർ കൊണ്ടുവന്ന കോടതി ഉത്തരവ് പ്രകാരം 2016 ജൂൺ 9 ന്അടച്ചു പൂട്ടേണ്ടി വരുമായിരുന്ന സ്കൂളിനെ ഇപ്പോഴത്തെ  സർക്കാർഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ  സ്കൂളിപ്പോൾതാൽക്കാലികമായി തിരുവണ്ണൂരിൽ URC യിലെ പരിമിതമായ സൗകര്യത്തിൽപ്രവർത്തിച്ചു വരുന്നു. എത്രയും വേഗം  'തറവാട്ടി'ലേക്ക്

തിരിച്ചുപോകാമെന്ന പ്രതീക്ഷയിൽ പാവം വിദ്യാർത്ഥികൾ അവരുടെതായ പലഅവകാശങ്ങളും നിഷേധിക്കപ്പെട്ടിട്ടും അവയെല്ലാം സഹിച്ചും ക്ഷമിച്ചും,മറ്റ്കുട്ടികളേപ്പോലെഅവർക്കുംനല്ലൊരുവിദ്യാലയത്തിൽപഠിക്കാൻകഴിയുമെന്നശുഭാപ്തിവിശ്വാസത്തിലാണ് അവർ...

   നിയമ തടസ്സങ്ങളെല്ലാം നീക്കി എത്രയും വേഗം സ്കൂളിനെ പഴയസ്ഥലത്തു തന്നെ തിരിച്ചെത്തിക്കാൻ നിസ്വാർത്ഥനായി പ്രവർത്തിക്കുന്നഇവിടുത്തെയൊരുപൂർവ്വവിദ്യാർത്ഥികൂടിയായ ഒരു പി.ടി.എ പ്രസിഡന്റുള്ളതുതന്നെയാണ്  ഈ സ്കൂളിന്റെ ഏറ്റവും വലിയ ശക്തി.

==

= =    

ഭൗതികസൗകര്യങ്ങൾ

...........................................................................

മികവുകൾ

....................................................

ദിനാചരണങ്ങൾ

........................................................

അദ്ധ്യാപകർ

  • 1 .പി.വിജയലക്ഷ്മി
   2 പി.കെ.നഫീസ                                   
   3. സി. മായ.                          
   4. പി.കെ അനിൽ കുമാർ

ക്ളബുകൾ

വിദ്യാരംഗം കലാസാഹിത്യവേദി

ഗണിത ക്ളബ്'

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

സാമൂഹ്യശാസ്ത്ര ക്ളബ്'

==

'വഴികാട്ടി:കോഴിക്കോട് നഗരത്തിൽനിന്നും 5കി.മീ കിഴക്ക്‌ തിരുവണ്ണൂർ - കോട്ടൺമിൽ റോഡിൽ പാലാട്ടുറസിഡൻസിൽ സ്ഥിതിചെയ്യുന്നു.

{{#multimaps:11.2868985,75.8023562|width=800px|zoom=12}} ' '

"https://schoolwiki.in/index.php?title=പാലാട്ട്_എ._യു._പി._എസ്.&oldid=262278" എന്ന താളിൽനിന്ന് ശേഖരിച്ചത്