സമ്മർ വെക്കേഷൻ ഫുട്ബാൾ ക്യാമ്പ്

28/04/24 മുതൽ 06/05/24 വരെ ചെറുകോട് യല്ലോഷൂട്ട് ടർഫിൽ ഒരു സമ്മർ വെക്കേഷൻ ഫുട് ബോൾ ക്യാമ്പ് സംഘടിപ്പിച്ചു. ഈ ക്യാമ്പ് പോരൂർ പഞ്ചായത്തിലെ നാലാം തരം കുട്ടികൾക്കായിരുന്നു.. 35കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുത്തു . ക്യാമ്പ് PTAപ്രസിഡൻറ് ഹാരിസ് ഉൽപ്പില ഉദ്‌ഘാടനം ചെയ്തു . പ്രധാനാധ്യാപകൻ മുജീബ് എം ക്യാമ്പി ൻറെ ലക് ഷ്യ ങ്ങൾ വിശദീകരിച്ചു . ജുനനദ് എ, ഉനൈസ് , മുജീബ് എൻ , ല്ത്തീഫ് എന്നീ അധ്യാപകർ ക്യാമ്പിന് നേതൃത്വം നൽകി .കുട്ടികൾക്ക് ഫുട്ബോളിൻറെ അടിസ്ഥാനദ്ധ്യായങ്ങൾ പഠിപ്പിക്കുകയും അവരുടെ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ക്യാമ്പി ൻറെ ലക്ഷ്യം .

ഒളിമ്പിക് ദീപശിഖ പ്രയാണം

ചെറുകോട് കെഎംഎംഎയുപി സ്കൂളിന്റെ ആഭിമുഖ്യത്തിൽ 2024 ഒളിമ്പിക് ദീപശിഖ പ്രയാണം നടത്തി.പ്രധാന അധ്യാപകൻ എം മുജീബ് റഹ്മാൻ്റെ നേതൃത്വത്തിൽ സ്കൂൾ ലീഡർ അൽഫാൻകെ ദീപശിഖ കൈമാറി. എൻ മുജീബ് റഹ്മാൻ, വിപി പ്രകാശ് ,ഉനൈസ് .ടി പി, ലത്തീഫ് എ ,പ്രസാദ് കെ പി എന്നിവർ സംബന്ധിച്ചു

ദുരിതാശ്വാസനിധിയിലേക്ക് കുരുന്നുകളുടെ സംഭാവന

വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ശേഖരിച്ച 40040 രൂപ സംഭാവന നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ മുഹമ്മദ് ബഷീർ നല്ല പാഠം വിദ്യാർത്ഥി കോഡിനേറ്റർമാരായ രേവതി എം, അനുരുത് എം എന്നിവരിൽ നിന്നും തുക സ്വീകരിച്ചു. ചടങ്ങിന് പ്രഥമ അധ്യാപകൻ എം മുജീബ് റഹ്മാൻ സ്വാഗതവും പിടിഎ പ്രസിഡണ്ട് ഹാരിസ് ബാബു അധ്യക്ഷതയും വഹിച്ചു. വാർഡ് മെമ്പർ ശങ്കരനാരായണൻ പി, എം. ടി. എ പ്രസിഡൻറ് സ്മിത പി എന്നിവർ സംസാരിച്ചു. നല്ല പാഠം അധ്യാപക കോഡിനേറ്റർ പി ടി സന്തോഷ് കുമാർ അധ്യാപകരായ ബി പി പ്രകാശ്, കെ സിന്ധു, ജിഷിത എന്നിവർ നേതൃത്വം നൽകി.

മലയാള മനോരമ- വായന കളരി

ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിൽ മലയാള മനോരമ വായന കളരി പദ്ധതി ഉദ്ഘാടനം ചെയ്തു. വനിതാ ബാങ്ക് പ്രസിഡൻറ് ശ്രീമതി സാവിത്രി അന്തർജനം സ്കൂൾ ലീഡർ അൽഫാൻ ടിക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമ അധ്യാപകൻ എം മുജീബ്റഹ്മാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡൻറ് ഹാരിസ് ബാബു ഉൽപ്പില അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ പി ശങ്കരനാരായണൻ, എം ടി എ പ്രസിഡൻറ് സ്മിത പി, കൂടാതെ സിദ്ദീഖ് കെ പി, സുരേഷ് ബാബു ഇ എം, സൗമ്യ പി, വനിതാ ബാങ്ക് സെക്രട്ടറി സി പി ശ്രീജ, സതി ടീച്ചർ, ജുൽഫീന കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ആരോഗ്യം

ചെറുകോട് കെഎംഎംഎ യു പി സ്കൂളിൽ 13/6 /2024പേവിഷ പ്രതിരോധ നടപടികളുടെ ഭാഗമായി അസംബ്ലി സംഘടിപ്പിക്കുകയും കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ പി വി സിത്താര കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു കൂടാതെ ഹെൽത്ത് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ കെ പി കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു സ്കൂൾ സീനിയർ അസിസ്റ്റൻറ് കെടി ഉമ്മു സൽമ വിദ്യാലയത്തിന്റെ മാനേജർ കെ അബ്ദുൽ നാസർ വി പി പ്രകാശ് കെ പി പ്രസാദ് എന്നിവർ സംബന്ധിച്ചു.

എം ടി വാസുദേവൻ നായർ അനുസ്മരണം

കെ എം എം എ യൂ പി സ്കൂൾ ചെറുക്കോട് നല്ലപാഠത്തിന്റെ നേതൃത്വത്തിൽ എം ടി വാസുദേവൻ നായർ അനുസ്മരണം നടത്തി പ്രഥമഅദ്ധ്യാപകൻ മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞ ചടങ്ങ് പി ടി എ പ്രസിഡണ്ട്‌ ഹാരിസ്ബാബു ഉൽഘടനം ചെയ്തു പി ടി എ വൈസ് പ്രസിഡന്റ്‌ സക്കീർ അധ്യക്ഷത വഹിച്ചു.. പകിട കളിയുടെ പശ്ചാതലത്തിൽ നടന്ന ചടങ്ങിൽ അസ്‌കർ സീൻ എം ടി വാസുദേവൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി... പ്രവർത്തനങ്ങൾക്ക് സന്തോഷ്‌ കുമാർ പി ടി, സിന്ധു കെ വി എന്നിവർ നേതൃത്വം നൽകി.

തിരുവാതിര

ധനുമാസത്തിലെ തിരുവാതിരയുടെ മഹാത്മ്യം കുട്ടികൾക്ക് അറിയുന്നതിനായി തിരുവാതിരനാളിൽ പ്രത്യേക അസംബ്ലി വിളിക്കുകയും തിരുവാതിരയെക്കുറിച്ചും ഞാറ്റുവേലയെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. 6F ലെ കുട്ടികൾ അസംബ്ലി യിൽ തിരുവാതിരക്കളി അവതരിപ്പിക്കുകയും ചെയ്തു. പ്രസ്തുത പരിപാടിക്ക് സന്തോഷ് മാസ്റ്റർ, കെ.വി.സിന്ധു, അനുശ്രീ എന്നിവർ നേതൃത്വം നൽകി.

കുട്ടിയും കോലും --നാടൻകളികളുടെ പുന രാവിഷ്കാരം

കെ എം എം എ യു പി സ്കൂളിലെ നല്ലപാഠം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഴയ കളികളുടെ പ്രദർശനം നടത്തി. ചടങ്ങ് പോരൂർ പഞ്ചായത്ത്‌ മെമ്പർ സി ഗീത ഉത്ഘാടനം ചെയ്തു, പ്രഥമ അദ്ധ്യാപകൻ എം മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി ടി സന്തോഷ്‌കുമാർ സ്വാഗതം പറഞ്ഞു പി ടി എ പ്രസിഡന്റ്‌ ഹാരിസ്ബാബു യു,വി പി പ്രകാശ്, കെ പി പ്രസാദ് എന്നിവർ സംസാരിച്ചു.നല്ലപാഠം കോർഡിനേറ്റർ കെ വി സിന്ധു, വിദ്യാർത്ഥികളായ രേവതി എം,അനുരുദ്ധ് എം എന്നിവർ നേതൃത്വം നൽകി.

വ്ലോഗേഴ്‌സ് മീറ്റ്

കെ എം എം എ യു പി സ്കൂൾ നല്ലപാഠത്തിന്റെ നേതൃത്വത്തിൽ വ്ലോഗേഴ്‌സിന്റെ മീറ്റ് നടത്തി... ചടങ്ങ് പോരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ സക്കീന ടീച്ചർ ഉത്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട്‌ ഹാരിസ്ബാബു യു അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രഥമ അദ്ധ്യാപകൻ എം മുജീബ്  റഹ്മാൻ സ്വാഗവും, മുഹമ്മദ്‌ ജുനൈദ് നന്ദിയും പറഞ്ഞു.കെ ടി ഉമ്മുസൽ‍മ്മ, സുജിത കെ എന്നിവർ സംസാരിച്ചു.നല്ലപാഠം കോർഡിനേറ്റേഴ്‌സ് ആയ പി ടി സന്തോഷ്‌ കുമാർ, കെ വി സിന്ധു വിദ്യാർത്ഥികളായ രേവതി എം, സ്‌നിരുധ് എം എന്നിവർ നേതൃത്വം നൽകി... അമ്പതിൽ അധികം വരുന്ന കുട്ടി വ്ലോഗാർമാർക്ക് സാമൂഹ്യ മാധ്യമങ്ങളിലെ അപകടങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി

കബ്ബ്- ബുൾബുൾ ക്യാമ്പ്

വണ്ടൂർ ലോക്കൽ അസോസിയേഷൻ്റെ കീഴിൽ ചെറുകോട് കെ എം എം എ യു പി സ്കൂളിൽ വണ്ടൂർ ലോക്കൽ കബ്ബ്- ബുൾബുൾ ക്യാമ്പ് സംഘടിപ്പിച്ചു. ജനുവരി 3, 4 തീയതികളിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് നിലങ്ങാടൻ ബഷീർ സാഹിബ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വണ്ടൂർ ലോക്കൽ അസോസിയേഷൻ സെക്രട്ടറി കെ.വി.സിന്ധു സ്വാഗതം പറഞ്ഞു. PTA പ്രസിഡൻറ് യു.ഹാരിസ് ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ശിവദാസൻ, വി.പി.പ്രകാശ് എന്നിവർ ആശംസ അർപ്പിച്ചു. അസോസിയേഷൻ്റെ നേതൃത്വത്തിൽ നടന്ന ക്യാംപിൽ നാല് സ്ക്കൂളിലെ 80 കുട്ടികൾ പങ്കെടുത്തു. ലഹരി വിരുദ്ധ റാലി നടത്തി. സമാപനസമ്മേളനത്തിൽസ്ക്കൂൾ HM മുജീബ് മാസ്റ്റർ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ ടീച്ചേഴ്സ് ആയ ശിബിൽ ഷാബ്, സക്കീർ ഹൂസൈൻ, സിർദാര എന്നിവർ പ്രസംഗിച്ചു.

തൈക്കോണ്ടോ പരിശീലനം

പോരൂർ പഞ്ചായത്തിൻ്റെ കീഴിൽ ചെറുകോട് സ്കൂളിൽ പെൺകുട്ടികൾക്കായി തൈക്കോണ്ടോ പരിശീലനം നടത്തി. 40 കുട്ടികൾക്ക് 18 ദിവസമാണ് പരിശീലനം നടത്തിയത്. കുട്ടികൾക്ക് ഇത് അവരുടെ സ്വയംരക്ഷയ്ക്ക് ഉപയോഗിക്കാൻ വളരെ ഉപകാരപ്രദമാണെന്ന് പരിപാടി കോഡിനേറ്റർ സിന്ധു കെ.വി.അഭിപ്രായപ്പെട്ടു.

പ്ലാനറ്റോറിയം ഷോ

ആകാശ വിസ്മയങ്ങളെക്കുറിച്ചറിയാനും പഠിക്കാനും 14-01-2025 ചൊവ്വാഴ്ച ചെറുകോട് KMMAUP സ്കൂളിലെ പ്രീ പ്രൈമറി കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ  പ്രീ പ്രൈമറി ഹാളിൽവെച്ച് പ്ലാനറ്റോറിയം ഷോ സംഘടിപ്പിച്ചു.ഗ്രഹങ്ങൾ നക്ഷത്രങ്ങൾ, സൗരയൂഥം, മിൽക്കിവേ, മാമത്, ദിനോസർ അടക്കമുള്ള പണ്ടുകാലത്തുണ്ടായിരുന്ന ജീവജാലങ്ങൾ  എന്നിവയെക്കുറിച്ചെല്ലാം നേരിൽ കണ്ട് പഠിക്കുന്നതിന് അവസരം ലഭിച്ചത് കുട്ടികളെ വളരെയധികം  സന്തോഷിപ്പിച്ചു.60 രൂപ ടിക്കറ്റെടുത്ത് 550 ലധികം കുട്ടികളാണ് പ്രദർശനം കണ്ടത്.VP പ്രകാശ്, M ബീന, ജിഷിത, ആരിഫ എന്നീ അധ്യാപകർ നേതൃത്വം നൽകി.11 മണിക്കാരംഭിച്ച പ്രദർശനം 4 മണിക്ക് അവസാനിച്ചു.