സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ തനതു പ്രവർത്തനങ്ങളുടെ ഭാഗമായി പുതുക്കിയ പാഠ്യപദ്ധതിയുടെ പഠനസഹായികളെ മാതാപിതാക്കൾക്കു പരിചയപ്പെടുത്തുന്നതിന് ശില്പശാല സംഘടിപ്പിച്ചു. കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഗ്രൂപ്പുകളായി സമഗ്ര പോർട്ടലിലെ പൊതു വിഭവങ്ങൾ രക്ഷകർത്താക്കൾക്ക് പരിചയപ്പെടുത്തി. ഡിജിറ്റൽ പാഠപുസ്തകം, ചോദ്യശേഖരം, ലേണിംഗ് റൂം എന്നിവ രക്ഷകർത്താക്കൾക്ക് പരിചയപ്പെടുത്തി. മൊബൈൽ ഫോൺ, ലാപ് ടോപ് എന്നിവ ഉപയോഗിച്ച് പ്രവർത്തനം ആവർത്തിക്കുകയും രക്ഷകർത്താക്കളെ ഇതിൽ വൈദഗ്‌ധ്യമുള്ളവരാക്കുകയും ചെയ്തു.