ചമ്പക്കുളം

 

               കേരളത്തിലെ ആലപ്പുഴ ജില്ലയിൽ പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരവും ശാന്തവുമായ ഒരു ഗ്രാമമാണ് ചമ്പക്കുളം. കേരളത്തിൻ്റെ നെല്ലറ എന്നറിയപ്പെടുന്ന കുട്ടനാട് പ്രദേശത്തിന്റെ ഭാഗമാണ് ഈ ഗ്രാമം.പച്ചപ്പ്, നെൽവയലുകൾ, നീർപ്പക്ഷികൾ, തെങ്ങുകൾ എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു.ആലപ്പുഴക്കും ചങ്ങനാശ്ശേരിക്കും  മദ്ധ്യേ നെടുമുടിയിൽ നിന്നും ഏകദേശം 5 കി.മി. തെക്കു ഭാഗത്താണ് ചമ്പക്കുളം ഗ്രാമം. പമ്പയാർ രണ്ടു കൈവഴികളായി തിരിഞ്ഞ് ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു. ചമ്പക്കുളം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്.പമ്പാ നദിയിൽ വർഷം തോറും നടക്കുന്ന പ്രസിദ്ധമായ മൂലം വള്ളംകളിയാണ് ചമ്പക്കുളം ഗ്രാമത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. മലയാളമാസത്തിലെ മൂലം നാളിൽ നിരവധി സന്ദർശകരെ ഈ ഗ്രാമത്തിലേക്ക് ആകർഷിക്കുന്ന കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന പാമ്പ് വള്ളംകളിയാണിത്.

ഭൂമിശാസ്ത്രo:

കുട്ടനാട്‌ മേഖലയിൽപ്പെട്ട ഒരു ഭൂപ്രദേശം ആണ് ചമ്പക്കുളം.ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രവുമാണ് കുട്ടനാട്.

ജനസംഖ്യാശാസ്ത്രം

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ ആകെ 3932 കുടുംബങ്ങൾ താമസിക്കുന്ന ഒരു വലിയ ഗ്രാമമാണ് ചമ്പക്കുളം. 2011 ലെ ജനസംഖ്യാ സെൻസസ് പ്രകാരം 15848 ജനസംഖ്യയുള്ള ചമ്പക്കുളം ഗ്രാമത്തിൽ 7636 പുരുഷന്മാരും 8212 സ്ത്രീകളുമാണ്.

ചരിത്രം

സമ്പന്നമായ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകമുള്ള കേരളത്തിലെ ഒരു പുരാതന ഗ്രാമമാണ് ചമ്പക്കുളം. ചോള രാജവംശത്തിലെ രാജാവായ രാജരാജ ചോളന്റെ കാലത്താണ് ഈ ഗ്രാമം സ്ഥാപിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. ചരക്കുകളുടെയും ആളുകളെയും കൊണ്ടുപോകുന്നതിനുള്ള പ്രധാന ജലപാതയായിരുന്നു. പമ്പാ നദിയുടെ തീരത്ത് തന്ത്രപ്രധാനമായ സ്ഥാനം കാരണം പുരാതന കാലഘട്ടത്തിൽ ചമ്പക്കുളം ഒരു പ്രധാന വ്യാപാര-വാണിജ്യ കേന്ദ്രമായിരുന്നു.ഈ നാടും ഇതിന്റെ ചരിത്രവും സംസ്ക്കാരവും ഉൽപാദനപ്രക്രിയയുമെല്ലാം മനുഷ്യന്റെ പേശീബലം കൊണ്ട് സൃഷ്ടിക്കപ്പെട്ടതാണ്. നായർ പ്രബലതയുള്ള സ്ഥലമായിരുന്നു ഈ ഗ്രാമം. ഇവരിൽ പ്രധാനികൾ ചെമ്പകശ്ശേരി രാജാവിന്റെ ഉപ പടനായന്മാരും, വൈദ്യന്മാരുമായിരുന്ന വെള്ളൂർ കുറുപ്പന്മാർ ആയിരിക്കണം. വെട്ടും കുത്തും മാത്തൂർക്ക്; ഒടിവും ചതവും വെള്ളൂർക്ക് എന്നൊരു ചൊല്ലും ഇവിടെ നിലവിലുണ്ടായിരുന്നു. പടിപ്പുരയ്ക്കൽ ക്ഷേത്രപരിസരത്ത് കളരി കെട്ടി ആയുധപരിശീലനവും നടത്തുന്നുണ്ടായിരുന്നു. കടത്തനാട്ടിൽ നിന്ന് നായനാർമാർ വന്ന് ഈ കളരികളിൽ ആയുധവിദ്യ പഠിപ്പിച്ചിരുന്നു. ഇന്ന് പടച്ചാൽ എന്നറിയപ്പെടുന്ന പാടശേഖരത്ത് വർഷംതോറും ആയില്യം മകത്തിന് അധ:സ്ഥിതർ കല്ലും, കവണിയുമായി രണ്ടു വിഭാഗമായി തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഘബോധത്തിന്റെയും കൂട്ടായ യത്നത്തിന്റേയും ചരിത്ര പൈതൃകമാണ് ഈ നാട്ടിലുള്ളതെന്നതിന് ഏറ്റവും പ്രബലമായ തെളിവാണ് ചമ്പക്കുളം മൂലം വള്ളംകളി. കൊല്ലവർഷം 990-ൽ ആണ് മൂലം വള്ളംകളി ആരംഭിച്ചത്. വള്ളനിർമ്മാണത്തിന്റെ സാങ്കേതികവിദ്യ പ്രത്യേക ശ്രദ്ധ ആകർഷിച്ചിരുന്നു. പൊങ്ങുതടിയിൽ നിന്നും ചുണ്ടൻ വള്ളങ്ങൾ വരെ നിർമ്മിക്കുന്ന ഇവിടുത്തെ സാങ്കേതികവിദ്യ വികസിച്ചത് വളരെ വേഗത്തിലാണ്. യോദ്ധാക്കൾക്കായി ചുണ്ടൻവള്ളം, അകമ്പടിക്കായി വെയ്പുവള്ളങ്ങൾ, മിന്നൽയുദ്ധങ്ങൾക്ക് ഇരുട്ടുകുത്തി ഇങ്ങനെയാണ് രീതി. യുദ്ധകാര്യങ്ങളിൽ പ്രത്യക്ഷമായോ പരോക്ഷമായോ ശക്തമായ പിൻബലം നൽകിയിരുന്ന നാടാണ് ചമ്പക്കുളം. പിന്നീട് ചെമ്പകശ്ശേരി, മാർത്താണ്ഡവർമ കീഴടക്കിയതും, മാർത്താണ്ഡവർമ്മയ്ക്കു ശേഷം ബ്രിട്ടീഷുകാർ ഭരണാധികാരികളായതുമുൾപ്പെടെ ചരിത്രത്തിലുള്ളതെല്ലാം ഈ ഗ്രാമത്തിനും ബാധകമാണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ:

കൊട്ടാരം ഭഗവതീ ക്ഷേത്രം, സെന്റ് മേരീസ് ബസലിക്ക ചമ്പക്കുളം എന്നിവ പഞ്ചായത്തിലെ പ്രധാന ദേവാലയങ്ങളാണ്.
ശ്രദ്ധേയരായ വ്യക്തികൾ:

ബിഷപ്പ് കുരിയാളശ്ശേരി, ചലച്ചിത്രനടൻ നെടുമുടി വേണു, പരേതനായ സംവിധായകൻ ജോൺ എബ്രഹാം, തിരക്കഥാകൃത്തും നടനും സംവിധായകനുമായ രഞ്ജി പണിക്കർ, സജി തോമസ് ഇൻ്റർനാഷണൽ സ്പോർട്സ്മാൻ (അർജുന അവാർഡ് ജേതാവ് ), എന്നിവരുടെ ജന്മസ്ഥലം കൂടിയാണ്

ആരാധനാലയങ്ങൾ:

കൊട്ടാരം ഭഗവതീ ക്ഷേത്രം, സെന്റ് മേരീസ് ബസലിക്ക ചമ്പക്കുളം എന്നിവ പഞ്ചായത്തിലെ പ്രധാന ദേവാലയങ്ങളാണ്.

സെന്റ് മേരീസ് ബസലിക്ക ചമ്പക്കുളം :

  • ഇടവക : ചമ്പക്കുളം
  • രൂപത : ചങ്ങനാശേരി
 

ചമ്പക്കുളം കല്ലൂർക്കാട് സെൻ്റ് മേരീസ് ബസിലിക്ക (ചമ്പക്കുളം വലിയ പള്ളി എന്നും അറിയപ്പെടുന്നു) ഇന്ത്യയിലെ ഏറ്റവും പഴയ ക്രിസ്ത്യൻ പള്ളികളിൽ ഒന്നാണിത്.ചമ്പക്കുളം പള്ളിയെ യൂണിവേഴ്സൽ ചർച്ച് ബസിലിക്കയായി അംഗീകരിച്ചിട്ടുണ്ട്. 2016 നവംബർ 27 ന് ഫ്രാൻസിസ് മാർപാപ്പയും ചങ്ങനാശേരി മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടവും ചേർന്ന് പള്ളിയെ ബസിലിക്കയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു . ചങ്ങനാശ്ശേരി അതിരൂപതയിലെ ആദ്യത്തെ ബസിലിക്കയും സീറോ മലബാർ സഭയിലെ നാലാമത്തേതും കേരളത്തിലെ ഒമ്പതാമത്തേതും ഇന്ത്യയിലെ ഇരുപത്തിമൂന്നാമത്തേതുമായ ബസിലിക്കയാണിത് .

വിദ്യാഭ്യാസ സ്ഥാപനങ്ങൾ:

  • സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ
  • സെന്റ് തോമസ് യു പി സ്കൂൾ
  • ബിഷപ്പ് കുരിയാളശ്ശേരി പബ്ലിക് സ്കൂൾ
  • പോരുക്കര മെമ്മോറിയൽ സ്കൂൾ

മറ്റു സവിശേഷതകൾ

പരമ്പരാഗത വീടുകൾ - കേരളീയ വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച മനോഹരമായ പരമ്പരാഗത വീടുകൾക്ക് പേരുകേട്ടതാണ് ചമ്പക്കുളം ഗ്രാമം.

ആർട്ട് എംപോറിയം - ചമ്പക്കുളം ഗ്രാമത്തിൽ ചില മികച്ച ആർട്ട് എംപോറിയങ്ങളുണ്ട്. ഉയർന്ന നിലവാരമുള്ള തടി പ്രതിമകളുടെ അതിമനോഹരമായ ശേഖരത്തിന് പേരുകേട്ട സെന്റ് തോമസ് ആർട്ട് എംപോറിയമാണ്.

ഹൗസ്ബോട്ട് ക്രൂയിസ് - ചമ്പക്കുളം ഗ്രാമത്തിൻ്റെ പ്രകൃതിഭംഗി ആസ്വദിക്കാനും ബോട്ടിംഗ്, ഫോട്ടോഗ്രാഫി തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ചമ്പക്കുളത്ത് താമസിക്കാനും പ്രാദേശിക ഭക്ഷണരീതികൾ ആസ്വദിക്കാനും ഒരാൾക്ക് അവസരം നൽകുന്നു.