കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്പോർട്സ് ക്ലബ്ബ്/2024-25
| Home | 2026-27 |
സ്കൂൾ കായിക മേള
ഓഗസ്റ്റ് 13,14 തീയ്യതികളിലായി സ്കൂൾ കായികമേള നടന്നു. കായികമേള സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ടിന്റെ ചാർജ്ജ് വഹിക്കുന്ന വിനോദ് പി അധ്യക്ഷത വഹിച്ചു. മദർ പി ടി എ പ്രസിഡണ്ട് ആശംസകൾ നേർന്നു. അധ്യാപകരായ നസീർ എൻ സ്വാഗതവും സിന്ധു പി നന്ദിയും പറഞ്ഞു. കുട്ടികൾ ആവേശപൂർവ്വം മത്സരത്തിൽ പങ്കെടുത്തു.
ഫുട്ബോൾ കോച്ചിങ്
സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും ആൺകുട്ടികൾക്ക് രാവിലെ 8:15 മുതൽ 9 :15 വരെ ഫുട്ബോൾ കോച്ചിങ് നൽകിവരുന്നു.