ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
ആവേശം പകർന്ന് പ്രവേശനോത്സവം
നവാഗതർക്ക് ആവേശം പകർന്ന് തിരൂരങ്ങാടി നഗരസഭ കൗൺസിലർ സി.പി ഹബീബ ബഷീർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‍തു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ അബ്‍ദുൽ റഷീദ് മാസ്റ്റർ, പി.ടി.എ. പ്രസിഡണ്ട് എം അബ്ദുറഹിമാൻ കുട്ടി, മുൻ ഹെഡ് മാസ്റ്റർ പി.മുഹമ്മദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ, പി.ജലിൽ മാസ്റ്റർ, എം മുഹമ്മദ് ഷാഫി മാസ്റ്റർ, എ..പി. അലവി മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ, പി. മുനീർ മാസ്റ്റർ എന്നിവർ സംസാരിച്ചു.
ഫലവൃക്ഷത്തൈ നട്ടു
പടരട്ടെ പച്ചപ്പ്, ഭൂമിക്കൊരു മേലാപ്പ് എന്ന സന്ദേശമുയർത്തി പരിസ്ഥിതി ദിനാചരണം സ്‍കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈ നട്ടു കൊണ്ട് തിരൂരങ്ങാടി നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്‍തു. സ്‍കൂൾ ഹരിതസേനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ, ഹെഡ‍്മാസ്റ്റർ അബ്‍ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി.സി അബ്ദുന്നാസർ മാസ്റ്റർ, പി ജലീൽ മാസ്റ്റർ, ടി. സാലിം മാസ്റ്റർ, എം.മുഹമ്മദ് ഷാഫി മാസ്റ്റർ, കെ ഷംസുദ്ധീൻ മാസ്റ്റർ, പി.മുനീർ മാസ്റ്റർ, യു ഷാനവാസ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, കെ.ജമീല ടീച്ചർ, പി.അബ്ദുസമദ് മാസ്റ്റർ,
ടി പി അബ്ദുൽ റഷീദ് മാസ്റ്റർ, ഒ.പി അനീസ് ജാബിർ മാസ്റ്റർ, കെ.സുബൈർ മാസ്റ്റർ , പി ഹബീബ് മാസ്റ്റർ, വി.പി അബ്ദുൽ ബഷീർ, ഉസ്‍മാൻ എന്നിവർക്കൊപ്പം ഹരിതസേനാംഗങ്ങളും പങ്കെടുത്തു.
പരിസ്ഥിതി ദിനസന്ദേശവും കവിതാലാപനവും പിന്നെ ക്വിസ് മത്സരവും
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന സന്ദേശം അവതരിപ്പിച്ചു. 8B ക്ലാസിലെ ലിയാന വി അവതരിപ്പിച്ച പരിസ്ഥിതി ദിന കവിത ഏറെ ഹൃദ്യമായി . ഉച്ചയ്ക്ക് ശേഷം നടന്ന പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ മുഹമ്മദ് സിനാൻ എം.(10 B),ഫാത്തിമ ഷഹാന (10G) എന്നിവർ ഒന്നാം സ്ഥാനം നേടി.
എ.ടി സൈനബ ടീച്ചർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ,
സി ആമിന ടീച്ചർ , പി. ഹബീബ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി
കേടായ LED ബൾബുകൾ ശേഖരിക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചു
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്‍കൂൾ എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേടായ LED ബൾബുകൾ ശേഖരിച്ച് ഉപയോഗ യോഗ്യമാക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചു. വിദ്യാർഥികൾ ശേഖരിച്ച ബൾബുകൾ തിരൂരങ്ങാടി നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ ഏറ്റുവാങ്ങി. പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി.സി അബ്ദുന്നാസർ മാസ്റ്റർ, ടി.പി റാഷിദ് മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ, പി.വി ഹുസൈൻ മാസ്റ്റർ, യു.നസീർ ബാബു മാസ്റ്റർ, യു.മുഹമ്മദ് ഷാനവാസ് മാസ്റ്റർ, പി.മുനീർ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
പരിസ്ഥിതി ദിന കൊളാഷ് മത്സരം നടത്തി.
ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു. കെ. സുബൈർ മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
ഫാത്തിമ ബർസ ഒ &ആയിശ ദയ.പി (8F), ഫാത്തിമ ഷംഫ എം & സൻഹ പി (8E) എന്നിവർ വിജയികളായി
റോസ് ഗാർഡൻ വൃത്തിയാക്കി
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ സ്‍കൂൾ റോസ് ഗാർഡൻ വൃത്തിയാക്കി. കെ.ജമീല ടീച്ചർ, പി.അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി
എട്ടാം ക്ലാസിലെ കുട്ടികൾക്കായി ബേസ് ലൈൻ ടെസ്റ്റും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു.
എട്ടാം ക്ലാസിലെ കുട്ടികളുടെ പഠന പ്രശ്‍നങ്ങളെ തിരിച്ചറിഞ്ഞ് പരിഹാരം നൽകുന്നതിനു വേണ്ടി ബേസ് ലൈൻ ടെസ്റ്റ് നടത്തി. വിജയഭേരി കോർഡിനേറ്റർമാരായ എസ് ഖിളർ മാസ്റ്റർ, കെ. ഇബ്രാഹീം മാസ്റ്റർ, സി ശബീറലി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. ഇതിനെ തുടർന്ന് പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. കെ. ഷംസുദ്ദീൻ മാസ്റ്റർ, പി. മുനീർ മാസ്റ്റർ, യു. മുഹമ്മദ് ഷാനവാസ് മാസ്റ്റർ, എ.ടി. സൈനബ ടീച്ചർ, കെ. ജമീല ടീച്ചർ, വനജ ടീച്ചർ, കെ. റംല ടിച്ചർ എന്നിവർ നേതൃത്വം നൽകി.
ശാസ്ത്രാവബോധം പകർന്നു സയൻസ് ക്ലബ്ബും എനർജി ക്ലബ്ബും പ്രവർത്തന പഥത്തിൽ(15-6-23)
ഈ വർഷത്തെ സയൻസ് ക്ലബ്ബ്, എനർജി ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനം തിരൂരങ്ങാടി പി.എസ്. എം. ഒ കോളോജിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രഫസർ Dr. Lt . നിസാമുദ്ധീൻ നിർവ്വഹിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന ചടങ്ങളിൽ ഹെഡ്‍മാസ്റ്റർ ടി. ൽ അബ്‍ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ, സയൻസ് ക്ലബ്ബ് കൺവീനർ ടി.പി റാഷിദ് മാസ്റ്റർ, കെ. ശംസുദ്ധീൻ മാസ്റ്റർ, കെ.ജമീല ടീച്ചർ, എം.കെ നിസാർ മാസ്റ്റർ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ വെച്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എനർജി ക്ലബ്ബ് സംഘടിപ്പിച്ച കേടായ LED ബൾബുകളുടെ ശേഖരണത്തിൽ കൂടുതൽ ബൾബുകൾ ശേഖരിച്ച ക്ലാസിനുള്ള ഉപഹാരം 10Bക്ലാസിനും കൂടുതൽ ബൾബുകൾ ശേഖരിച്ച വിദ്യാർഥിക്കുള്ള ഉപഹാരം10B ക്ലാസിലെ പി മുഹമ്മദ്ഹിഷാമിനും സമ്മാനിച്ചു.
സ്‍കൂൾ ഇലക്ഷൻ - പരിശീലനം നൽകി.
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 17 -6-2023 ന് സംഘടിപ്പിക്കുന്ന സ്‍കൂൾ പാർലമെൻറ് ഇലക്ഷന് മുന്നോടിയായി അധ്യാപകർക്ക് പരിശീലനം നൽകി. ഐ.ടി ലാബിൽ വെച്ച് നടന്ന പരിശീലനം
ഹെഡ്‍മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വോട്ടിംഗ് ആപിനെ കുറിച്ച് എസ് ഐ ടി സി കെ.നസീർ ബാബു മാസ്റ്റർ ക്ലാസെടുത്തു. ഇലക്ഷൻ ഇൻചാർജുള്ള എ.ടി സൈനബ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ടി.മമ്മദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
സ്‍കൂൾ പാർലമെൻറ് ഇലക്ഷൻ (17-6-23)
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്‍കൂൾ പാർലമെൻറ് ഇലക്ഷൻ സംഘടിപ്പിച്ചു. ഓരോ ക്ലാസുകളിലും നാലു പാർട്ടികളെ പ്രതിനിധീകരിച്ച് ഓരോ കുട്ടികൾ വീതം മത്സരിക്കുകയും കൂടുതൽ വോട്ടു നേടിയവരെ ലീഡർമാരായി തെരഞ്ഞെടുക്കുകയും ചെയ്തു. പ്രത്യേകം സജ്ജമാക്കിയ പോളിംഗ് ബൂത്തുകളിൽ വെച്ചായിരുന്നു വോട്ടെടുപ്പ്.
ക്ലാസ് ലീഡർമാർ ചേർന്ന് സ്‍കൂൾ ലീഡർമാരേയും തെരഞ്ഞെടുത്തു. നാമനിർദ്ദേശ പത്രിക സമർപ്പണം മുതൽ ഫലപ്രഖ്യാപനം വരെ പാർലമെൻ്റ് തെരെഞ്ഞെടുപ്പിന് സമാനമായ രീതിയിലാണ് സംഘടിപ്പിച്ചത് . പോളിംഗ് ഓഫീസർമാരായി അധ്യാപകർക്കൊപ്പം സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളും പ്രവർത്തിച്ചു.
സ്കൂൾ ലീഡർമാരായി 10 B ക്ലാസിലെ മുഹമ്മദ് അനസ് കെ, ഫാത്തിമ റിൻഷ എന്നിവരെ തെരഞ്ഞെടുത്തു. ഹെഡ്‍മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ ഫലപ്രഖ്യാപനം നടത്തി.
തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് എ.ടി സൈനബ ടീച്ചർ, ടി.മമ്മദ് മാസ്റ്റർ, കെ.നസീർ ബാബു മാസ്റ്റർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
സ്കൂൾ അസംബ്ലി ഉദ്ഘാടനവും- മത്സര വിജയികൾക്കുള്ള സമ്മാന ദാനവും നടത്തി
ഈ അദ്ധ്യയന വർഷത്തെ ആദ്യസ്‍കൂൾ അസംബ്ലി പ്രിൻസിപ്പാൾ
ഒ ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ഹെഡ്‍മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
സ്കൂൾ പാർലമെൻ്റ് ഇലക്ഷനിൽ വിജയിച്ചവരുടെ പേര് വിവരങ്ങൾ അസംബ്ലിയിൽ വെച്ച് എ.ടി സൈനബ ടീച്ചർ പ്രഖ്യാപിച്ചു.
പരിസ്ഥിതി ദിനത്തോടനുബസിച്ച് സോഷ്യൽ സയൻസ് ക്ലബ്ബും ആർട്സ് ക്ലബ്ബും സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും അസംബ്ലിയിൽ വെച്ച് വിതരണം ചെയ്തു.
വായനവാരം -2023
ക്ലാസ് ലൈബ്രറി ശാക്തീകരണം - പുസ്തകങ്ങൾ കൈമാറി
ക്ലാസ് ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി യുവത അസോസിയേഷൻ പ്രതിനിധി യു.മുഹമ്മദ് ഷാനവാസ് മാസ്റ്റർ നൽകിയ പുസ്തകങ്ങൾ ഹെഡ്‍മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ ഏറ്റുവാങ്ങി. സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ, എം.പി അലവി മാസ്റ്റർ, കെ.ശംസുദ്ധീൻ മാസ്റ്റർ, കെ.നസീർ ബാബു മാസ്റ്റർ, കെ.ജമീല ടീച്ചർ, എ.ടി സൈനബ ടീച്ചർ, സി അബ്ദുൽ ഖാദർ മാസ്റ്റർ, പി.മുനീർ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ക്ലാസ് ലൈബ്രറികളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
ഈ വർഷത്തെ ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങൾ ഹെഡ്‍മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ 9 D ക്ലാസ് ലീഡർക്ക് പുസ്തകം നൽകി ഉദ്ഘാടനം ചെയ്തു. 9 D ക്ലാസിൽ വെച്ച് നടന്ന ചടങ്ങിൽ ക്ലാസ് ടീച്ചർ യു.മുഹമ്മദ് ഷാനവസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറിയും വിദ്യാരംഗം കലാവേദി കൺവീനർ കൂടിയായ ടി മമ്മദ് മാസ്റ്റർ ,പി അബ്ദുൽ ജലീൽ മാസ്റ്റർ, സ്‍കൂൾ ലൈബ്രറി ഇൻ ചാർജ് സി അബ്ദുൽ ഖാദർ മാസ്റ്റർ എന്നിവർ സംസാരിച്ചു.
അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
ഓറിയൻറൽ ഹയർ സെക്കണ്ടറി സ്‍കൂൾ സകൗട്ട്സ് & ഗൈഡ്സിആഭിമുഖ്യത്തിൽ യോഗദിനം ആചരിച്ചു. സ്‍കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങ് പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ, പി.അബ്ദുസ്സമദ് മാസ്റ്റർ, മുബീന ടീച്ചർ , കെ ജമീല ടീച്ചർ , എ.ടി സൈനബ ടീച്ചർ എന്നിവർ സംസാരിച്ചു . യോഗാട്രൈനറും ഹയർ സെക്കണ്ടറി വിഭാഗം സകൗട്ട് അധ്യാപകനുമായ ഹാരിഷ് ബാബു മാസ്റ്റർ കുട്ടികൾക്ക് യോഗ പരിശീലനം നൽകി.
വാർത്താ വായന മത്സരം നടത്തി( ജൂൺ 22)
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും, സ്കൂൾ ലൈബ്രറിയുടേയും ആഭിമുഖ്യത്തിൽ വാർത്താ വായന മത്സരം നടത്തി, മികച്ച വായനക്കാരെ തിരഞ്ഞെടുത്തു. എ.ടി സൈനബ ടീച്ചർ, യു. ഷാനവാസ് മാസ്റ്റർ, ടിപി റഷീദ് മാസ്റ്റർ, ടി.മമ്മദ് മാസ്റ്റർ, സി,ആമിന ടീച്ചർ, കെ എം റംല ടീച്ചർ സി.അബ്ദുൽ ഖാദർ മാസ്റ്റർ എന്നിവർ പരിപാടി നിയന്ത്രിച്ചു
ഹിന്ദി കൈയെഴുത്തിൽ പരിശീലനം നൽകി ( ജൂൺ 23)
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസിലെ വിദ്യാർഥികൾക്കായി ഹിന്ദി കൈയെഴുത്ത് മനോഹരമാക്കാനുള്ള പരിശീലനം നൽകി. ഹെഡ്‍മാസ്റ്റർ ടി അബ്ദുൽ റഷീദ്മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. എസ് ഖിളർ മാസ്റ്റർ, കെ.ഇബ്രാഹീം മാസ്റ്റർ, കെ എംറംല ടീച്ചർ എന്നിവർ നേതൃത്വം നൽകി.
പ്രസംഗ മത്സരം സംഘടിപ്പിച്ചു.
വായനവാരത്തോടനുബന്ധിച്ച് ഒറേറ്ററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനയുടെ പ്രാധാന്യം എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. സഫ തെസ്‍നി - 10B, അരിമ്പ്ര ഫാദിയനൂരി - 10C, ഫാത്തിമ റിദ പി - 9 F എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി . ഒറേറ്ററി ക്ലബ്ബ് കൺവീനർ യു.ഷാനവാസ് മാസ്റ്റർ, കെ.ശംസുദ്ധീൻ മാസ്റ്റർ, റംല ടീച്ചർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനങ്ങൾ സ്‍കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ്‍മാസ്റ്റർ ടി അബ്ദുൽ റഷീദ്മാസ്റ്റർ വിതരണം ചെയ്തു
ENGLISH SPEECH
വായനവാരത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ Importance of Reading എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. നാദിറ അരിമ്പ്ര -10G, റഷ ടി - 10 B,ഹുദാ ഹിദായത്ത് - 9B, സൻഹ പി-8E, ലദ്ന ഫാത്തിമ 8E എന്നിവർ വിജയികളായി . കെ നസീർബാബു മാസ്റ്റർ, സി അഹമ്മദ് കുട്ടി മാസ്റ്റർ, സി ഷബീറലി മാസ്റ്റർ, പി അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ പ്രസംഗ മത്സരത്തിന് നേതൃത്യം നൽകി. വിജയികൾക്കുളള സമ്മാനങ്ങൾ ഹെഡ്‍മാസ്റ്റർ ടി അബ്ദുൽ റഷീദ്മാസ്റ്റർ അസംബ്ലിയിൽ വെച്ച് വിതരണം ചെയ്തു.
NMMS പരീക്ഷയിൽ യോഗ്യതാ മാർക്ക് നേടിയവരെ ആദരിച്ചു.
2022-23 വർഷത്തെ NMMS പരീക്ഷയിൽ യോഗ്യതാ മാർക്ക് നേടിയവരെ ആദരിച്ചു. സ്‍കൂൾ അസംബ്ലിയിൽ വെച്ച് ഈ വിദ്യാർഥികൾക്ക് ഉപഹാരം കൈമാറി. ഹെഡ്‍മാസ്റ്റർ ടി അബ്ദുൽ റഷീദ്മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി ടി.മമ്മദ് മാസ്റ്റർ, കഴിഞ്ഞ വർഷത്തെ എട്ടാം ക്ലാസിന്റെ വിജയഭേരി കോർഡിനേറ്റർ സി. ശബീറലി മാസ്റ്റർ, എം.പി അലവി മാസ്റ്റർ തുടങ്ങിയവർ ഉപഹാരങ്ങൾ നൽകി
ലഹരി വിരുദ്ധ ദിനം(JUNE-26) - കൈയ്യൊപ്പ് ചാർത്തലും പോസ്റ്റർ രചനാ മത്സരവും
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൈയ്യൊപ്പ് ചാർത്തി അധ്യാപകരും വിദ്യാർഥികളും. ചിത്രകലാധ്യാപകൻ കെ.സുബൈർ മാസ്റ്റർ തയാറാക്കിയ ബാനറിലായിരുന്നു കൈയ്യൊപ്പിടൽ. പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ ഒപ്പ് ചാർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ തുടങ്ങി അധ്യാപകരും വിദ്യാർഥികളും ലഹരിക്കെതിരെ ഒപ്പുവച്ചു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ടി പി അബ്‍ദുറഷീദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സോഷ്യൽ സയൻസ് ക്ലബ്ബ് സംഘടിപ്പിച്ച ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. 8F ക്ലാസിലെ ഫാത്തിമ മിൻഹ പി , 8 D കാസിലെ മുഹമ്മദ് ഖലീൽ എ , 8E ക്ലാസിലെ ഹബീബ് റഹ്മാൻ എ എന്നിവർ വിജയികളായി . മത്സാർഥികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടന്നു. ==മാപ്പിളപ്പാട്ട് പരിശീലനത്തിന് തുടക്കം കുറിച്ചു (JUNE-26)=={| class="wikitable"
മാപ്പിളപ്പാട്ട് പരിശീലനത്തിന് തുടക്കം കുറിച്ചു
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കീഴിൽ മാപ്പിളപ്പാട്ട് അവതരണത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന പരിപാടി ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ ടി.മമ്മദ് മാസ്റ്റർ, കെ.ശംസുദ്ധീൻ മാസ്റ്റർ, യു ഷാനവാസ് മാസ്റ്റർ, പി.മുനീർ മാസ്റ്റർ എന്നിവർ മാപ്പിളപ്പാട്ടുകൾ പാടി കുട്ടികളുമായി സംവദിച്ചു. ടി പി റാഷിദ് മാസ്റ്റർ, പി.ഹബീബ് മാസ്റ്റർ പി അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. വിദ്യാർഥികളുടെ മാപ്പിളപ്പാട്ട് അവതരണവും നടന്നു.
മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.(JUNE -27)
ബലിപെരുന്നാളിനോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയും ആർട്സ് ക്ലബ്ബും ചേർന്ന് പെൺകുട്ടികൾക്കായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. ചിത്രകലാധ്യാപകൻ കെ സുബൈർ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. അലംനി ഹാളിൽ വെച്ച് നടന്ന മത്സരം വിദ്യാരംഗം കൺവീനർ ടി.മമ്മദ് മാസ്റ്റർ,എ.ടി സൈനബ ടീച്ചർ, കെ.ജമീല ടീച്ചർ, വനജ ടീച്ചർ, പി.മുനീർ മാസ്റ്റർ എന്നിവർ നിയന്ത്രിച്ചു.
ആശംസക്കാർഡ് നിർമ്മാണവും അറബിക് ക്വിസും സംഘടിപ്പിച്ചു.
ബലിപെരുന്നാളിനോടനുബന്ധിച്ച് അറബിക് ക്ലബ്ബിന്റെ കീഴിൽ പെരുന്നാൾ ആശംസാ കാർഡ് നിർമ്മാണം, അറബിക് ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. പി.മുനീർ മാസ്റ്റർ, ഒ.പി അനീസ് ജാബിർ മാസ്റ്റർ, പി.ജൗഹറ ടീച്ചർ, സി.റംല ടീച്ചർ എന്നിവർ മത്സരങ്ങൾക്ക് നേത്യത്വം നൽകി.
പൊതു വിജ്ഞാന പ്രശ്നോത്തരി ( GK Quiz)വിലയിരുത്തൽ നടത്തി
ജൂൺ മാസത്തിലെ ഓരോ പ്രവർത്തി ദിനത്തിലും നൽകിയ പൊതു വിജ്ഞാന പ്രശ്നോത്തരിയെ അടിസ്ഥാനമാക്കി എ.ടി സൈനബ ടീച്ചർ, സി അഹമ്മദ് കുട്ടി മാസ്റ്റർ, ടി.പി റാഷിദ് മാസ്റ്റർ , പി ഹബീബ് മാസ്റ്റർ എന്നിവരടങ്ങുന്ന ടീം തയ്യാറാക്കിയ ചോദ്യപേപ്പർ ഉപയോഗിച്ചായിരുന്നു ടെസ്റ്റ് നടന്നത് . ടി. മമ്മദ് മാസ്റ്റർ, പി.അബ്ദുൽ ജലീൽ മാസ്റ്റർ, എം.പി റംലാബീഗം ടീച്ചർ എന്നിവരുടെ നേത്യത്വത്തിലാണ് ടെസ്റ്റ് നടന്നത് . ഷഹാന ടി -10G, മുഹമ്മദ് സിനാൻ കെ.കെ -10A, നഹീമ ടി-10 G എന്നിവർ സ്കൂൾ തലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
വോളിബോൾ പരിശീലനം തുടങ്ങി
ഓറിയൻറൽ ഹയർ സെക്കണ്ടറി സ്‍കൂൾ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി വോളിബോൾ പരിശീലനം തുടങ്ങി. തെരഞ്ഞെടുത്ത കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. അവധി ദിവസങ്ങളിലും പ്രവർത്തി ദിനങ്ങളിൽ വൈകുന്നേരം നാലു മണിക്ക് ശേഷവുമായിരിക്കും പരിശിലനം നടക്കുക. കായികാധ്യാപകൻ ഇല്യാസ് മാസ്റ്ററാണ് പരിശീലകൻ
ജൂലൈ 5-ഗണിത ശാസത്ര ക്ലബ് ഉദ്ഘാടനം ചെയ്തു
ഈ വർഷത്തെ ഗണിതശാസത്ര ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം ഹയർ സെക്കണ്ടറി വിഭാഗം ഗണിതാധ്യാപിക ടി.വി ആയിശാബി ടീച്ചർ നിർവ്വഹിച്ചു. ഹെഡ്‍മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
എം മുഹമ്മദ് ഷാഫി മാസ്റ്റർ, എം.പി അലവി മാസ്റ്റർ, യു.മുഹമ്മദ് ഷാനവാസ് മാസ്റ്റർ, പി.റസീന ടീച്ചർ,പി ഹബീബ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
ജൂലൈ 7= സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം നിർവഹിച്ചു
ഓറിയന്റൽ ഹയർസെക്കൻഡറി സ്‍കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം മലപ്പുറം ജില്ലാ സാമൂഹ്യ ശാസ്ത്രക്ലബ്ബ് കൺവീനർ ശ്രീ ഹമീദലി മാസ്റ്റർ നിർവഹിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി സബ്‍ജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ പി വി ഹുസൈൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ,എ ടി സൈനബ ടീച്ചർ, സി ആമിന ടീച്ചർ ,കെ ഷംസുദ്ദീൻ മാസ്റ്റർ, സ്‍കൂൾ ലീഡർ മുഹമ്മദ് അനസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനർ ടി പി അബ്‍ദുറഷീദ് മാസ്റ്റർ സ്വാഗതവും സ്‍കൂൾ സാമൂഹ്യ ശാസത്ര ക്ലബ്ബ് അംഗം തമന്ന നന്ദിയും പറഞ്ഞു
ജൂലൈ 11-ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു
തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്‍കൂൾ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ ഐ.ടി കോർഡിനേറ്റർ ടി.കെ അബ്‍ദുൽ റഷീദ് മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി ഉപജില്ലാ ഐ.ടി കോർഡിനേറ്റർ പി.ബിന്ദു ടീച്ചർ പരിശീലനം നൽകി. സ്റ്റാഫ് സെക്രട്ടറി ടി.മമ്മദ്മാസ്റ്റർ , എസ്.ഐ.ടി.സി കെ. നസീർ ബാബു മാസ്റ്റർ , ലിറ്റിൽ കൈറ്റ്സ് കൺവീനർ എം മുഹമ്മദ് ഷാഫി, മാസ്റ്റർ, കെ ശംസുദ്ധീൻ മാസ്റ്റർ, പി റസീന ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
അലിഫ് അറബിക് ടാലൻറ് ടെസ്റ്റ് സംഘടിപ്പിച്ചു
അലിഫ് അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ
സ്‍കൂൾ തല അറബിക് ടാലൻ്റ് ടെസ്റ്റ് സംഘടിപ്പിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന പരിപാടിക്ക് പി.ജൗഹറ ടീച്ചർ, സി അബ്ദുൽ ഖാദർ മാസ്റ്റർ, ഒ.പി അനീസ് ജാബിർ മാസ്റ്റർ , സി. റംല ടീച്ചർ ,ഫഹദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. മത്സരത്തിൽ മുഹമ്മദ് സിനാൻ എം (10B), നാദിറ അരിമ്പ്ര (10G), അലി അക്ബർ (10D) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി
ജൂലൈ 12 - ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
ഇംഗ്ലിഷ് ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം ജി.എച്ച്.എസ്.എസ് തിരൂരങ്ങാടിയിലെ ഇംഗ്ലീഷ് അധ്യാപകൻ പി.ഇസ്മായിൽ മാസ്റ്റർ നിർവഹിച്ചു. ഹെഡ്‍മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു .പി.അബ്ദുൽ ജലീൽ മാസ്റ്റർ, കെ.നസീർ ബാബു മാസ്റ്റർ, സി. ഷബീറലി മാസ്റ്റർ, സി.അഹമ്മദ് കുട്ടി മാസ്റ്റർ പി.അബ്ദുസ്സമദ് മാസ്റ്റർ, നാദിറ അരിമ്പ്ര, റഷ ടി തുടങ്ങിയവർ സംസാരിച്ചുങ്ങി
ജൂലൈ 12- കോൽക്കളി പരിശീലനം തുടങ്ങി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി കോൽക്കളി പരിശീലനം തുടങ്ങി . വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ടി. മമ്മദ് മാസ്റ്റർ, കെ.ഇബ്രാഹീം മാസ്റ്റർ, കെ. ശംസുദ്ദീൻ മാസ്റ്റർ, കെ. നസീർ ബാബു മാസ്റ്റർ, പി.ഹബീബ് മാസ്റ്റർ, ഹരീഷ് ബാബു മാസ്റ്റർ, ടി.പി റാഷിദ് മാസ്റ്റർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
എനർജി ക്ലബിന്റെ നേതൃത്വത്തിൽ LED Flood ലൈറ്റുകൾ റിപ്പയർ ചെയ്തു (ജൂലൈ 13)
എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ MKH ഹോസ്പിറ്റലിലെ കേടായ LED flood ലൈറ്റുകൾ (100 W ) റിപ്പയർ ചെയ്തു നന്നാക്കിയെടുത്തു. കൺവീനർ ടി.പി റാഷിദ് മാസ്റ്ററോടൊപ്പം ക്ലബ്ബ് അംഗങ്ങളായ മുഹമ്മദ് നാഷിദ് പി (9D ), മുഹമ്മദ് റബീഹ്(9D), ജാസിം(9A) , മുഹമ്മദ് സിറാജ് (10F) എന്നിവരും റിപ്പയറിംഗിൽ പങ്കാളികളായി.
ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു.(ജൂലൈ 13)
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു. ഐ.ടി ലാബിൽ വെച്ച് നടന്ന മത്സരത്തിന് കൈററ് മാസ്ററർ എം മുഹമ്മദ് ഷാഫി മാസ്റ്റർ കെ. ശംസുദ്ദീൻ മാസ്റ്റർ, ചിത്രകലാധ്യാപകൻ കെ.സുബൈർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.ഹബീബ് റഹ്മാൻ എ (8E), ബത്തുൽ ഫർഹത്ത് പി (8F),മുഹമ്മദ് അഫ്‍സൽ വി.ടി ( 8F ) എന്നിവർ വിജയികളായി.
അറബിക് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.(ജൂലൈ 14)
ഈ വർഷത്തെ സ്കൂൾ അറബിക് ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം പൂർവാധ്യാപകൻ സി.എൻ അബ്ദുന്നാസർ മാസ്റ്റർ നിർവ്വഹിച്ചു. ഹെഡ് മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.ജഹറ ടീച്ചർ, സി.അബ്ദുൽ ഖാദർ മാസ്റ്റർ, ഒ.പി അനീസ് ജാബിർ മാസ്റ്റർ , സി റംല ടീച്ചർ, ഫഹദ് മാസ്റ്റർ , 8F ക്ലാസിലെ അൻഷിദ എന്നിവർ ആശംസകൾ നേർന്നു. നാദിറ അരിമ്പ്ര (10 G ) സ്വാഗതവും ഫസിൻ പി.ഒ (8E) നന്ദിയും പറഞ്ഞു.10B ക്ലാസിലെ ഫാത്തിമ റിൻഷ പരിപാടിയുടെ ആങ്കറിംഗ് നിർവ്വഹിക്കുകയും ചെയ്തു.
NMMS പരിക്ഷാ പരിശീലനം തുടങ്ങി
എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് വേണ്ടി നടത്തപ്പെടുന്ന National Means cum Merit Scholarship(NMMS) പരീക്ഷാ പരീശീലനത്തിന് യു. മുഹമ്മദ് ഷാനവാസ് മാസ്റ്ററുടെ ഗണിതാഭിരുചി ക്ലാസോടുകൂടി തുടക്കം കുറിച്ചു. എട്ടാം ക്ലാസ് വിജയഭേരി കോർഡിനേറ്റർ എസ്. ഖിളർ മാസ്റ്റർ ,പി.ഹബീബ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു (ജൂലൈ 22)
ഈ വർഷത്തെ ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങളുടെഔപചാരികമായ ഉദ്ഘാടനം ഹിന്ദി സാഹിത്യകാരൻ കെ.സനൽ കുമാർ കക്കാട് നിർവ്വഹിച്ചു. സ്മാർട്ട് റൂമിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ. ഇബ്രാഹീം മാസ്റ്റർ കെ.ശംസുദ്ധീൻ മാസ്റ്റർ, കെ എം .റംല ടീച്ചർ , നാദിറ അരിമ്പ്ര, റഷ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് ഉദ്ഘാടകൻ കെ.സനൽകുമാർ കക്കാടിന് ഹിന്ദി ക്ലബ്ബിന്റെ ഉപഹാരം ഹെഡ്‍മാസ്റ്റർ സമ്മാനിച്ചു.
കെ. സനൽകുമാർ കക്കാട് എഴുതിയ ഹിന്ദി കവിതകളുടെ സമാഹാരം അവരുടെ അധ്യാപകൻ കൂടിയായ കെ. ഇബ്രാഹീം മാസ്റ്റർ ഏറ്റുവാങ്ങി. ഇതിനോടനുബന്ധിച്ച് നടത്തിയ ഹിന്ദി കൈയെഴുത്ത് മത്സരത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു.
പൈ മതിപ്പ് ദിനത്തിൽ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു.
ഗണിത ക്ലബ്ബിനു കീഴിൽ ജൂലൈ 22 - പൈ മതിപ്പ് ദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനം സംഘടിപ്പിച്ചു. ഗണിതാധ്യാപകരായ എ.പി അലവി മാസ്റ്റർ , യു മുഹമ്മദ് ഷാനവാസ് മാസ്റ്റർ, എം.മുഹമ്മദ് ഷാഫി മാസ്റ്റർ, പി.ഹബീബ് മാസ്റ്റർ, പി.റസീന ടീച്ചർ എന്നിവർ നേതൃത്വം നൽകി. 9A ക്ലാസിലെ ദിയ ആയിശ പൈ മതിപ്പ്ദിന സന്ദേശവും നൽകി.
'ഐഡിയ ഫെസ്റ്റ് 'സംഘടിപ്പിച്ചു.
കേന്ദ്ര ഗവർമെന്റിന്റെ DST ഇൻസ്പയർ അവാർഡിന് സമർപ്പിക്കാനാവശ്യമായ നൂതന ഗവേഷണ ആശങ്ങൾ (Innovative Ideas)കണ്ടെത്തുന്നതിന് വിദ്യാർഥികളെ പ്രചോദിപ്പിക്കുന്നതിന് വേണ്ടി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'Innovative Ideas in Young Minds' എന്ന വിഷയത്തിൽ ഒരു ക്ലാസും 'ഐഡിയ ഫെസ്റ്റ് ' ഉം സംഘടിപ്പിച്ചു. ടി.പി റാഷിദ് മാസ്റ്റർ വിഷയാവതരണം നടത്തി. എം.കെ നിസാർ മാസ്റ്റർ, കെ.ശംസുദ്ദീൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
ശാസ്ത്ര സെമിനാറും പ്രദർശനവും സംഘടിപ്പിച്ചു.(ജൂലൈ 27)
കോഴിക്കോട് പ്ലാനറ്റോറിയത്തിന്റെ സഹകരണത്തോടെ സ്കൂൾ സയൻസ്, സോഷ്യൽ സയൻസ്, JRC ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ബഹിരാകാശ ശാസ്ത്ര പ്രദർശനം, പരീക്ഷണങ്ങൾ , ശാസ്ത്ര സെമിനാർ എന്നിവ സംഘടിപ്പിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന സെമിനാർ ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്ലാനറ്റോറിയം പ്രതിനിധികൾ ക്ലാസ് എടുത്തു.
മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു (ജൂലൈ 29)
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ജൂലൈ മാസത്തിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികളായവർക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ് മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി.മമ്മദ് മാസ്റ്റർ, പി.അബ്ദുൽ ജലീൽ മാസ്റ്റർ എം.പി അലവി മാസ്റ്റർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. അസംബ്ലിക്ക് 9 A ക്ലാസ് നേതൃത്വം നൽകി.
പ്രേംചന്ദ് ജന്മദിനത്തിൽ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു.(ജൂലൈ 31)
ഹിന്ദി, ഉറുദു സാഹിത്യത്തിൽ 300 ൽ അധികം കഥകളും പതിനഞ്ചോളം നോവലുകളും ഒട്ടേറെ നാടകങ്ങളും ലേഖനങ്ങളും സമൂഹത്തിന് സമ്മാനിച്ച പ്രേം ചന്ദിൻ്റെ ജന്മദിനത്തിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രേം ചന്ദ് - പോസ്റ്റർ പ്രദർശനം നടന്നു ഹിന്ദി ക്ലബ്ബ് കൺവീനർ കെ.എം റംല ടീച്ചർ, കെ.ഇബ്രാഹീം മാസ്റ്റർ,എസ് ഖിളർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
വേൾഡ് സ്കൗട്ട് സ്കാർഫ് ഡെ ആചരിച്ചു
വേൾഡ് സ്കൗട്ട് സ്കാർഫ് ഡെ ആചരണത്തിൻ്റെ ഭാഗമായി സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങൾ ചേർന്ന് എല്ലാ അധ്യാപകരേയും സകാർ ഫ് അണിയിച്ചു ആദരിച്ചു. ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്ററെ സ്കാഫ് അണിയിച്ചു കൊണ്ട് പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു - ബി.ഹാരിഷ് ബാബു മാസ്റ്റർ, പി.അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ നേതൃത്യം നൽകി
ചാന്ദ്രയാൻ - 3 പര്യവേഷണ വീഡിയോ അവതരണവും വിദ്യാർഥികൾക്കുള്ള സംശയ നിവാരണവും സംഘടിപ്പിച്ചു' (ആഗസ്റ്റ് -2)
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ക്ലബ് അംഗങ്ങളായ മൗസൂഫ അലി, നുഹ സി.എച്ച്, ഫാത്തിമ റഹ്ഫ' കെ, റിഫ ടി എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു. സയൻസ് ക്ലബ്ബ് കൺവീനർ ടി പി റാഷിദ് മാസ്റ്റർ. എ.കെ നിസാർ മാസ്റ്റർ, പി.ഹബീബ് മാസ്റ്റർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
ആഗസ്റ്റ് - 6 ഹിരോഷിമ ദിനാചരണം
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരം, പോസ്റ്റർ പ്രദർശനം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ടി പി അബ്ദുൽ റഷീദ് മാസ്റ്റർ, ടി. മമ്മദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, സി ആമിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.
പൊതു വിജ്ഞാന പ്രശ്നോത്തരി ( GK Quiz)വിലയിരുത്തൽ നടത്തി (ആഗസ്റ്റ് -8)
ജൂലൈ മാസത്തിലെ ഓരോ പ്രവർത്തി ദിനത്തിലും നൽകിയ പൊതു വിജ്ഞാന പ്രശ്നോത്തരിയെ അടിസ്ഥാനമാക്കി എ.ടി സൈനബ ടീച്ചർ, സി അഹമ്മദ് കുട്ടി മാസ്റ്റർ, ടി.പി റാഷിദ് മാസ്റ്റർ , പി ഹബീബ് മാസ്റ്റർ എന്നിവരടങ്ങുന്ന ടീം തയ്യാറാക്കിയ ചോദ്യപേപ്പർ ഉപയോഗിച്ചായിരുന്നു ടെസ്റ്റ് നടന്നത് . ടി. മമ്മദ് മാസ്റ്റർ, പി.അബ്ദുൽ ജലീൽ മാസ്റ്റർ, എന്നിവരുടെ നേത്യത്വത്തിലാണ് ടെസ്റ്റ് നടന്നത്.
LED ബൾബ് റിപ്പയറിംഗ് പരിശീലനം(ആഗസ്റ്റ് -8)
എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ ശേഖരിച്ച കേടായ LED ബൾബുകൾ, MKH ഹോസ്പിറ്റൽ, KMMO അറബിക് കോളേജ്, തിരൂരങ്ങാടി യതീം ഖാന, പള്ളി എന്നിവിടങ്ങളിലെ പ്രവർത്തന രഹിതമായി കിടന്നിരുന്ന LED Flood ലൈറ്റുകൾ, സ്ട്രീറ്റ് ലൈറ്റുകൾ എന്നിവ റിപ്പയർ ചെയ്ത് നന്നാക്കിയെടുക്കുകയും 8, 9 ക്ലാസുകളിൽ പഠിക്കുന്ന യതീംഖാനയിൽ നിന്നുള്ള കുട്ടികൾക്ക് റിപ്പയറിംഗിൽ പരിശീലനം നൽകുകയും ചെയ്തു. എനർജി ക്ലബ്ബ് ലീഡർമാരായ മുഹമ്മദ് നാഷിദ്, മുഹമ്മദ് റബീഹ്, ജാസിം എന്നിവർ റിപ്പയറിംഗിനും പരിശീലനത്തിനും നേതൃത്വം നൽകി.
യുദ്ധവിരുദ്ധ ക്വിസ് മത്സരം സംഘടിപ്പിച്ചു,
ആഗസ്ത് 9- നാഗസാക്കി ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ ക്വിസ് മത്സരം സംഘടിപ്പിച്ചു, സ്മാർട്ട് റൂമിൽ വെച്ച് നടന്ന മത്സരത്തിന് ടി.മമ്മദ് മാസ്റ്റർ , ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ ,എ.ടി സൈനബ ടീച്ചർ, സി ആമിന ടീച്ചർ എന്നിവർ നേതുത്യം നൽകി.
പാലിയേറ്റീവ് കെയർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.(ആഗസ്റ്റ് -11)
സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജെ.ആർ.സി വളണ്ടിയർമാർക്കു വേണ്ടി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.പാലിയേറ്റീവ് കെയർ ജില്ലാ പ്രസിഡണ്ട് അബ്ദുന്നാസർ ബോധവൽക്കരണ ക്ലാസെടുത്തു.ഹാരിഷ് ബാബു മാസ്റ്റർ, കെ.എം മുബീന ടീച്ചർ, കെ.ജമീല ടീച്ചർ, എം.കെ നിസാർ മാസ്റ്റർ, പി അബ്ദുസ്സമദ് മാസ്റ്റർ, പാലിയേറ്റീവ് കെയർ വളണ്ടിയർമാരായ ഖാലിദ് , മുസ്തഫ എന്നിവർ സംസാരിച്ചു
ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു
ആഗസ്റ്റ് 12 മുതൽ 14 വരെ തിരുവനന്തപുരത്ത് വെച്ച് നടന്ന ഫ്രീ സോഫ്റ്റ് വെയർ - ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഫ്രീഡം ഫെസ്റ്റിന്റെ പ്രചാരണാർഥം സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, റോബോർട്ടിക് എക്സിബിഷൻ, ഫ്രീ സോഫ്റ്റ് വെയർ - സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ എന്നിവ സംഘടിപ്പിച്ചു' ലിറ്റിൽ കൈറ്റ്സ് കോർഡിനേറ്റർ എം.മുഹമ്മദ് ഷാഫി മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ, എം.സി ഇല്യാസ് മാസ്റ്റർ, പി.റസീന ടീച്ചർ എന്നിവർ നേതൃത്വം നൽകി.
.
ഊർജ്ജം പകർന്ന് - യുവ
(ആഗസ്റ്റ് -12 ) പത്താം ക്ലാസിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി JCI തിരൂരങ്ങാടി റോയൽസിന്റെ സഹകരണത്തോടെ യുവ (എംപവറിങ്ങ് യൂത്ത് ട്രൈനിഗ് പ്രോഗ്രാം)എന്ന പേരിൽ മോട്ടിവേഷൻ ക്ലാസുകൾ സംഘടിപ്പിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന പരിപാടി ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. JCI ട്രൈനേഴ്സ് ആയിരുന്നു ക്ലാസുകൾ കൈകാര്യം ചെയ്തത്. അമ്പതോളം കുട്ടികൾ പങ്കെടുത്തു.
ആഗസ്റ്റ് -15 -സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
ആഗസ്ത് 15- സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ 9 മണിക്ക് .പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ ദേശീയ പതാക ഉയർത്തി .ഹെഡ്‍മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ സ്വതന്ത്ര്യ ദിന സന്ദേശം നൽകി. ദേശഭക്തിഗാനാലാപനം, പ്രതിജ്ഞ എന്നിവ നടന്നു.
ദേശഭക്തിഗാനാലാപന മത്സരം സംഘടിപ്പിച്ചു
സ്വാതന്ത്യദിനാഘോഷത്തോടനുബന്ധി സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ദേശഭക്തിഗാനാലാപന മത്സരം സംഘടിപ്പിച്ചു .ഒമ്പതു ടീമുകൾ മത്സരിച്ചു. 9 B ക്ലാസിലെ രിഫ കെ യും സംഘവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. എ.ടി സൈനബ ടീച്ചർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ, യു.ഷാനവാസ് മാസ്റ്റർ എന്നിവർ മത്സരം നിയന്ത്രിച്ചു.
പെൻ ബോക്സ് - ചാലഞ്ച് സംഘടിപ്പിച്ചു
പരിസ്ഥിതി സൗഹൃദ - മാലിന്യ മുക്ത കാമ്പസിൻ്റ ഭാഗമായി ഉപയോഗം കഴിഞ്ഞ് പേനകൾ വലിച്ചെറിയാതെ സൂക്ഷിക്കാനായി സ്കൂൾ JRC ക്ലബ്ബിൻെറ നേതൃത്യത്തിൽ പെൻബോക്സ് സ്ഥാപിച്ചു. പെൻബോക്സ് ചാലഞ്ച് എന്ന പേരിലുള്ള പരിപാടിയുടെ ഉദ്ഘാടനം ഹെഡ്‍മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ നിർവ്വഹിച്ചു -JRC കോർഡിനേറ്റേഴ്സ് ആയ എം.കെ നിസാർ മാസ്റ്റർ, കെ.എം റംല ടീച്ചർ എന്നിവർ നേതൃത്വം നൽകി.
ഓണാഘോഷം സംഘടിപ്പിച്ചു.
വൈവിധ്യമാർന്ന പരിപാടികളോടെ ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിച്ചു. ചിത്രകലാധ്യാപകൻ കെ.സുബൈർ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിൻ്റെ ലോഗോ ഉൾപ്പെടുത്തി തയ്യാറാക്കിയ 'പൂക്കളം പ്രധാന ആകർഷക ഇനമായിരുന്നു. കുട്ടികൾക്കായി Ball Transportation Blowing ball , Cup race with Straw, Balloon race, Water balloon transportation , Tea Party തുടങ്ങിയ പുതുമയാർന്ന മത്സരങ്ങൾക്കൊപ്പം ആവേശജനകമായ വടംവലി മത്സരവും സംഘടിപ്പിച്ചു.
മത്സര വിജയികൾക്ക് മത്സരങ്ങൾ കഴിഞ്ഞ ഉടനെ തന്നെ സമ്മാനങ്ങളും വിതരണം ചെയ്തു. ക്ലാസ് തലത്തിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ കഴിച്ചാണ് കുട്ടികൾ പിരിഞ്ഞു പോയത
വൈവിധ്യമാർന്ന പരിപാടികളോടെ ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിച്ചു. ചിത്രകലാധ്യാപകൻ കെ.സുബൈർ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിൻ്റെ ലോഗോ ഉൾപ്പെടുത്തി തയ്യാറാക്കിയ 'പൂക്കളം പ്രധാന ആകർഷക ഇനമായിരുന്നു.
കുട്ടികൾക്കായി Ball Transportation Blowing ball , Cup race with Straw, Balloon race, Water balloon transportation , Tea Party തുടങ്ങിയ പുതുമയാർന്ന മത്സരങ്ങൾക്കൊപ്പം ആവേശജനകമായ വടംവലി മത്സരവും സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് മത്സരങ്ങൾ കഴിഞ്ഞ ഉടനെ തന്നെ സമ്മാനങ്ങളും വിതരണം ചെയ്തു. ക്ലാസ് തലത്തിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ കഴിച്ചാണ് കുട്ടികൾ പിരിഞ്ഞു പോയത
കുട്ടികൾക്കായി Ball Transportation Blowing ball , Cup race with Straw, Balloon race, Water balloon transportation , Tea Party തുടങ്ങിയ പുതുമയാർന്ന മത്സരങ്ങൾക്കൊപ്പം ആവേശജനകമായ വടംവലി മത്സരവും സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് മത്സരങ്ങൾ കഴിഞ്ഞ ഉടനെ തന്നെ സമ്മാനങ്ങളും വിതരണം ചെയ്തു. ക്ലാസ് തലത്തിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ കഴിച്ചാണ് കുട്ടികൾ പിരിഞ്ഞു പോയത്
അധ്യാപക ദിനം ആചരിച്ചു.
സെപ്തംബർ 5 - ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അധ്യാപകരെ ആദരിക്കൽ, സങ്കൽപ്പത്തിലെ അധ്യാപകരെ കുറിച്ച് പറയൽ, ചാറ്റ് വിത്ത് ടീച്ചർ തുടങ്ങിയ പരിപാടികൾ ക്ലാസ് തലത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. 10 B ക്ലാസിൽ വെച്ചു നടന്ന പരിപാടിയിൽ പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി.മമ്മദ് മാസ്റ്റർ, സീനിയർ അസിസ്റ്റൻറ് പി.അബ്ദുൽ ജലീൽ മാസ്റ്റർ, ക്ലാസ് ടീച്ചർ കെ.എം റംല ടീച്ചർ എന്നിവരെ കുട്ടികൾ പൂക്കൾ നൽകി ആദരിച്ചു. തുടർന്ന് എല്ലാ ക്ലാസ്റൂമുകളിലും ക്ലാസ് അധ്യാപകരേയും മറ്റു അധ്യാപകരേയും വിദ്യാർഥികൾ പൂക്കൾ നൽകി ആദരിച്ചു.
അധ്യാപക ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.
അധ്യാപക ദിനത്തിൽ സ്കൂളിലെ ട്രൈനി ടീച്ചേഴ്‍സിൻെറ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി അധ്യാപക ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. അധ്യാപക വിദ്യാർഥികളായ ഷാനിബ , ശബ്‍ന , നിംന, ദിവ്യ, ജുമാന എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, യു.ഷാനവാസ് മാസ്റ്റർ ,പി. ഹബീബ് മാസ്റ്റർ തുടങ്ങിയവർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
Yong Innovative Programme
സെപ്തംബർ 17
കേരള ഗവർമെന്റിന്റെ Kerala Development and Innovation Strategic Council (K-DISC) ഉം സമഗ്ര ശിക്ഷാ കേരളയും ചേർന്ന് നടത്തുന്നYoung Innovator's Program (YIP) ശാസ്ത്രപഥം പ്രോഗ്രാമിലേക്ക് നമ്മുടെ സ്കൂളിൽ നിന്നും സമർപ്പിച്ച ഒരു നൂതന ആശയത്തിന് ആദ്യ ഘട്ടം ഷോട്ട് ലിസ്റ്റ് ചെയ്യപ്പെട്ട് രണ്ടാം ഘട്ടത്തിലേക്ക് മുഹമ്മദ് നാഷിദ് പി (9 D), മുഹമ്മദ് റബീഹ് എം (9 D) , മുഹമ്മദ് സിനാൻ കെ കെ (10 A) എന്നിവർ തെരെഞ്ഞെടുക്കപ്പെട്ടു.
ശാസ്‍ത്രോത്സവം- മുന്നൊരുക്കം
സെപ്തംബർ 19 -സ്‍കൂൾ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികൾക്കായി മത്സര ഇനങ്ങളും അവ അവതരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുമുള്ള മുന്നറിവ് ക്ലാസും സംഘടിപ്പിച്ചു. സ്മാർട്ട് ക്ലാസ് റൂമിൽ വെച്ച് നടന്ന പരിപാടി ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശാസ്ത്രോത്സവം കൺവീനർ ടി.പി റാഷിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ , വിവിധ മത്സര വിഭാഗങ്ങളെ പ്രതിനിധീകരിച്ച് എം.പി അലവി മാസ്റ്റർ, കെ ഷംസുദ്ദീൻ മാസ്റ്റർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ, എം.പി റംലാ ബീഗം ടീച്ചർ യു.ഷാനവാസ് മാസ്റ്റർ സി ശബീറലി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
SCHOOL ANNUAL SPORTS -SPACE 2K23
സെപ്തംബർ 20, 21 തീയ്യതികളിൽ സംഘടിപ്പിച്ച സ്പോർട്സ് മീറ്റ് പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്ത് മുഖ്യാതിഥിയായിരുന്നു.ഹെഡ്മാമാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ സി. പി ഹബീബ ബഷീർ ആശംസകൾ നേർന്നു സംസാരിച്ചു. കായിക അധ്യാപകൻ എം.സി ഇല്യാസ് സ്പോർട്സ് മീറ്റ് ഭംഗിയായി സംഘടിപ്പിക്കാനായി.
സ്‍കൂൾ ശാസ്‍ത്രോത്സവം
സെപ്തംബർ 23 - സ്കൂൾ ശാസ്ത്രോത്സവത്തിൻെറ ഭാഗമായി ശാസ്ത - ഗണിത ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര-പ്രവൃത്തി പരചയ- ഐ.ടി വിഭാഗങ്ങളിലായി - വിവിധ മത്സര ഇനങ്ങൾ നടന്നു
ഉപജില്ലാ ഗെയിംസ് മത്സരങ്ങളിൽ മികച്ച വിജയം
പരപ്പനങ്ങാടി ഉപജില്ല വോളിബോൾ , ഹാൻ്റ്ബോൾ മത്സരങ്ങളിൽ മികച്ച വിജയം നേടി ' ജൂനിയർ വോളിബോൾ ടീം മൂന്നാം സ്ഥാനവും ജൂനിയർ ഹാൻ്റ്ബോൾ ടീം രണ്ടാം സ്ഥാനവും നേടി പരപ്പനങ്ങാടി ഉപജില്ല ബാഡ്മിന്റെൺ മത്സരത്തിൽ ഓവറോൾ രണ്ടാംസ്ഥാനം നേടിയതിലൂടെ അത്‌ലറ്റിക്സിലും, ഗെയിംസിലും, മികച്ച പ്രകടനം കാഴ്ചവെക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
.സബ് ജൂനിയർ ബോയ്സ് ബാഡ്മിന്റെൺ ഒന്നാ സ്ഥാനം ,സീനിയർബോയ്സ് ബാഡ്മിന്റെൺ ഒന്നാംസ്ഥാനം , ജൂനിയർ ഗേൾസ് ബാഡ്മിന്റെൺമൂന്നാംസ്ഥാനം, സബ് ജൂനിയർ ഗേൾസ് ബാഡ്മിന്റെൻ മൂന്നാം സ്ഥാനം, ജൂനിയർ ബോയ്സ് ബാഡ്മിന്റെൻ മൂന്നാം സ്ഥാനം എന്നിങ്ങനെ മികച്ച വിജയം കാഴ്ചവെച്ചതിലൂടെ
സബ് ജില്ല തലത്തിൽ മികച്ച വിദ്യാലയങ്ങളുടെ കൂട്ടത്തിൽ നമ്മളുംസ്ഥാനം ഉറപ്പിച്ചു. വിദ്യാലയം അക്കാദമികേതര രംഗത്തും ശ്രദ്ധിക്കപ്പെടണമെന്നത് നമ്മുടെ ഒരുസ്വപ്നമായിരുന്നു. അതിനായി , നമ്മുടെ കായികാധ്യാപകൻ ഇല്യാസ് മാസ്റ്ററുടെ അഹോരാത്ര പരിശ്രമവും ചിട്ടയാർന്ന പരിശീലനവുമാണ് ഈ വിജയത്തിന്റെ മുഖ്യ ഘടകം .പരപ്പനങ്ങാടി ഉപജില്ല ചെസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ 10 A ക്ലാസിലെ മുഹമ്മദ് റിഷാദ് കെ.കെ, 10C ക്ലാസിലെ റിഷാറാഫി എന്ന കുട്ടികൾ വിജയികളായി.
ഗാന്ധി ക്വിസ് മത്സരം
ഗാന്ധിജയന്തിയോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ഗാന്ധി ക്വിസ് മത്സരം നടന്നു. ടി. മമ്മദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ, സി. ആമിന ടീച്ചർ എന്നിവർക്ക് പുറമൈ അധ്യാപക വിദ്യാർഥികളും സംഘാടനത്തിൽ പങ്കാളികളായി
Fathima shamfa M & Fazin PO -8E , Shahana T & Nadhira Arimbra – 10G , Mhammed Sinan M& Ranna K -10B എന്നിവർ വിജയികളായി.
ഉയരെ
(17-10-2023) ഭിന്ന ശേഷി കുട്ടികളുടെ പഠനം കൂടുതൽ രസകരമാക്കിഅവരിലും അവരുടെ രക്ഷിതാക്കളിലും ആത്മവിശ്വാസം വളർത്താൻ ട്രൈനീടീച്ചേഴ്സിൻ്റെ സഹകരണത്തോടെ ഉയരെ എന്ന പരിപാടി സംഘടിപ്പിച്ചു. സ്മാർട്ട് റൂമിൽ വെച്ച് നടന്ന പരിപാടി ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഷാനവാസ് മാസ്റ്റർ രക്ഷിതാക്കൾക്കായുള്ള മോട്ടിവേഷൻ ക്ലാസെടുത്തു. അധ്യാപക വിദ്യാർഥികളായ ഷാനിബ നിംന, ദിവ്യ, ജുമാന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
സബ്ജില്ല ശാസ്ത്രോത്സവം
അരിയല്ലൂർ എം.വി എച്ച് എസ്.എസിൽ നടന്ന സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ ശാസ്ത്ര
വിഭാഗത്തിലും ഐ.ടി മേളയിലും ഒ.എച്ച്.എസ്. തിരൂരങ്ങാടി ചാമ്പ്യൻമാരായി.അധ്യാപകർക്കായി സംഘടിപ്പിച്ച ശാസ്ത്ര പ്രോജക്ട് മത്സരത്തിൽ Drടി.പി റാഷിദ് മാസ്റ്റർ ഒന്നാം സ്ഥാനവും ഐ.ടി ടീച്ചിംഗ് എയ്ഡ് നിർമ്മാണ മത്സരത്തിൽ കെ. ഷംസുദ്ദീൻ മാസ്റ്റർ രണ്ടാം സ്ഥാനവും നേടി. സയൻസ് ക്വിസ് മത്സരത്തിൽ മുഹമ്മദ് സിനാൻ എം ഒന്നാം സ്ഥാനം നേടി
സയൻസ് സ്റ്റിൽ മോഡലിൽ നാദിറ അരിമ്പ്ര , മിസ കെ എന്നിവരുടെ ടീമും വർക്കിംങ് മോഡലിൽ മുഹമ്മദ് റബീഹ് എം , മുഹമ്മദ് നാഷിദ് പി എന്നിവരുടെ ടീമും ഒന്നാം സ്ഥാനം നേടി
ഐ.ടി മേളയിൽ അനിമേഷനിൽ ഹാഫിസ് മുഹമ്മദും മലയാളം ടൈപ്പിംഗിൽ മുഹമ്മദ് സിനാൻ കെ.കെ യും ജില്ലാ തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
സ്കൂൾ കലോത്സവം
25,26-10-2023 - സ്കൂൾ കലോത്സവം പ്രിൻസിപ്പാൾ ഒഷൗക്കത്തിലി മാസ്റ്റർ ഉദ്ഘാടനംചയ്തു .സുല്ലമുസ്സലാം ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ സംഗീത അധ്യാപകൻ ഹഖീം പുൽപ്പറ്റ മുഖ്യാതിഥിയായിരുന്നു. ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ,സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ, പി.അബ്ദുൽ ജലീൽ മാസ്റ്റർ ,കെ വി സാബിറ ടീച്ചർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ചു കലോത്സവത്തിന് കൺവീനർമാരായ യു ടി അബൂബക്കർ മാസ്റ്റർ, സി ശബീറലി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
പഠനയാത്ര
പത്താം ക്ലാസിലെ കുട്ടികൾക്കായി മൈസൂർ - കൊടക് ടൂർ സംഘടിപ്പിച്ചു.നവംബർ 1, 2 തീയ്യതികളിലായി സംഘടിപ്പിച്ച ടൂറിന് പത്താം ക്ലാസ് വിജയഭേരി കോർഡിനേറ്റർ കെ. ഇബ്രാഹിം മാസ്റ്ററും. പത്താം ക്ലാസിലെ ക്ലാസ് ടീച്ചേഴ്സും നേതൃത്വം നൽകി.
ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി നവംബർ 2 ന് ഊട്ടിയിലേക്ക് പഠനയാത്ര നടത്തി. വിജയഭേരി കോർഡിനേറ്റർ സി ഷബീറലി മാസ്റ്റർ, പി അബ്ദുൽ ജലീൽ മാസ്റ്റർ, സി റംല ടീച്ചർ,പി മുനവ്വിറ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
മലപ്പുറം റവന്യൂ ജില്ലാ ശാസ്ത്രോത്സവം
തിരൂർ ആലത്തിയൂരിൽ വെച്ച് നടന്ന മലപ്പുറം റവന്യൂ ജില്ലാ ശാസ്ത്രോത്സവവത്തിൽ ഹൈസ്കൂൾ വിഭാഗം സയൻസ് സ്റ്റിൽ മോഡലിൽ മിസ.കെ, നാദിറ അരിമ്പ്ര എന്നിവർ ചേർന്ന് അവതരിപ്പിച്ച സ്റ്റിൽ മോഡൽ എ ഗ്രേഡ് നേടി.സയൻസ് വർക്കിംഗ് മോഡലിൽ മുഹമ്മദ് റബീഹ് എം ,മുഹമ്മദ് നാഷിദ് പി എന്നിവരടങ്ങുന്ന ടീമിനും എ ഗ്രേഡ് ലഭിച്ചു.
അധ്യാപകർക്കായി നടത്തിയ സയൻസ് റിസർച്ച് പ്രോജക്ടിൽ ടി.പി റാഷിദ് മാസ്റ്റർ ഒന്നാം സ്ഥാനത്തോടെ സംസ്ഥാനതലമത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഉപജില്ല സ്കൂൾ കലോത്സവം
11-14-Nov-2023 -തിരൂരങ്ങാടിയിൽ വെച്ച് നടന്ന പരപ്പനങ്ങാടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ
സ്കൂളിന് സാധിച്ചു. അറബിക് കലോത്സവത്തിൽ ഓവറോൾ രണ്ടാംസ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു.അറബിക് നാടകം, ഉറുദു സംഘഗാനം ഉറുദു സംഘഗാനം എന്നീ ടീമുകൾ ഒന്നാം സ്ഥാനം നേടി. ജമീല നസ്റിൻ (അറബിക് ഉപന്യാസം) , നിഹ് മ വി.പി (അറബിക് മോണോ ആക്ട്) , നാദിറ അരിമ്പ്ര (അറബിക് പദ്യം ചൊല്ലൽ) , മുഹമ്മദ് (അറബി ഗാനം), എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി .വട്ടപ്പാട്ട് , അറബിക് സംഘഗാനം , ഇംഗ്ലീഷ് സ്കിറ്റ് എന്നീടീമുകൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം
3-8 DEC 2023 - കോട്ടക്കൽ രാജാസ് ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത ഇനങ്ങളിലെല്ലാം എ ഗ്രേഡ് നേടാൻ സാധിച്ചിട്ടുണ്ട്
അറബിക് നാടകം, ഉറുദു സംഘഗാനം ,നിഹ് മ വി.പി (അറബിക് മോണോ ആക്ട്) ,ജമീല നസ്റിൻ (അറബിക് ഉപന്യാസം),
നാദിറ അരിമ്പ്ര (അറബിക് പദ്യം ചൊല്ലൽ),മുഹമ്മദ് (അറബി ഗാനം)
ലോക ദിന്ന ശേഷി ദിനാചരണം
ലോക ദിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട് ദിന്നശേഷി വിദ്യാർഥികൾക്കായി വിവിധ രചനാമത്സരങ്ങൾ സംഘടിപ്പിച്ചു. സ്പെഷൽ എഡ്യൂക്കേറ്റർ വനജ ടീച്ചർ മത്സരങ്ങൾക്ക് നേതൃത്വം നൽകി
മഴ മിഴി -ഭിന്നശേഷി കലോത്സവം
കേരള സാംസ്കാരിക വകുപ്പ് ഭിന്നശേഷി വിദ്യാർഥികൾക്കായി കണ്ണൂരിൽ വെച്ച് സംഘടിപ്പിച്ച കലാപ്രകടന പരിപാടിയിൽ നമ്മുടെ സ്കൂളിൽ നിന്നും മുഹമ്മദ് റംസിൻ, സഹൽ പി എന്നിവർ പങ്കെടുക്കുകയും ചിത്രര ചനയിൽ വിജയിച്ച് ക്യാഷ് പ്രൈസും സർട്ടിഫിക്കേറ്റും കരസ്ഥമാക്കി.സ്പെഷൽ എഡ്യുക്കേറ്റർ വനജ ടീച്ചർ സഹായങ്ങളുമായി കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു
സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു -10-12-2024
ജില്ലാ സ്കൂൾ കലോത്സവ ത്തിൽ എ ഗ്രേഡ് നേടിയവർക്കുള്ള സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ, പി. അബ്ദുൽ ജലീൽ മാസ്റ്റർ , കലോത്സവ കൺവീനർ സി ശബീറലി മാസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
TEEN-UP - ക്രിയാത്മക കൗമാരം കരുത്തും കരുതലും
22-12-2023 - ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി Teen Up - ക്രിയാത്മ കൗമാരം - കരുത്തും കരുതലും എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. അലുംനി ഹാളിൽ വെച്ച് നടന്ന പരിപാടി ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ, പി. അബ്ദുൽ ജലീൽ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കെ. ശംസുദ്ദീൻ മാസ്റ്റർ, യു ഷാനവാസ് മാസ്റ്റർ, കെ ജമീല ടീച്ചർ, എ.ടി സൈനബ ടീച്ചർ , ടി.പി റാഷിദ് മാസ്റ്റർ എന്നിവർ വിവിധ സെഷനുകളിൽ ക്ലാസെടുത്തു.
ടോപ് ടൻ - ആദവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും
06-01-2024 -രണ്ടാം പാദവാർഷിക പരീക്ഷയുമായി ബന്ധപ്പെട്ട് ക്ലാസ് പി.ടി.എ ചേർന്നു. എട്ട്, ഒമ്പത് ,പത്ത് ക്ലാസുകളിൽ ഉയർന്ന മാർക്കുവാങ്ങിയ പത്തു കുട്ടികൾക്ക് വീതം പ്രത്യേക ഉപഹാരങ്ങൾ നൽകി .
അലുംനി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഹെഡ് മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ, സീനിയർ അസിസ്റ്റൻ്റ് പി അബ്ദുൽ ജലീൽ മാസ്റ്റർ എന്നിവർക്ക് പുറമെ എല്ലാ അധ്യാപകരും കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. വിജയഭേരി കോർഡിനേറ്റർമാരായ കെ. ഇബ്രാഹീം മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ, സി ശബീറലി മാസ്റ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. .
രക്ഷിതാക്കൾക്കായി യു ഷാനവാസ് മാസ്റ്ററുടെ കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ ക്ലാസും നടന്നു.പി.ടി.എ മീറ്റിംഗിലേക്കുള്ള പ്രോഗ്രസ് കാർഡുകൾ തയ്യാറാക്കിയ SITC നസീർ ബാബു മാസ്റ്റർക്കും പരിപാടിയുടെ ഡോക്യുമെൻ്റേഷൻ നടത്തിയ പി. ഫഹദ് മാസ്റ്റർക്കും പ്രതേകം അഭിനന്ദനം അറിയിക്കുന്നു
ഞാറ്റു പാട്ടിന്റെ താളത്തിൽ ഞാറു നട്ടു വിദ്യാർത്ഥികൾ :10-01-2024
കൃഷി ഒരു സംസ്കാരമാണ് എന്ന ബോധ്യത്തിലേക്കു വിദ്യാർത്ഥികളെ നയിക്കുക എന്ന ലക്ഷ്യത്തോടെപ്രകൃതിയെ അറിഞ്ഞു കൃഷി എന്ന വിഷയത്തിൽ ഞാറു നടൽ നടത്തി തിരുരങ്ങാടി ohss വിദ്യാർത്ഥികൾ .
വിദ്യാർത്ഥികളിൽ കാർഷികവബോധം ഉണ്ടാക്കുന്നതിനും പാരിസ്ഥിതിക ബോധത്തിലൂന്നിയ ഹരിത ചിന്തകളുണർത്തുന്നതിനും വേണ്ടി ദേശീയ ഹരിത സേന ,ഭാരത് സ്കൗട്ട് &ഗൈഡ്സ് OHSS യൂണിറ്റുകൾവിത്തിനൊപ്പം വിളക്കൊപ്പം എന്ന ശീർഷകത്തിൽ കൊടിഞ്ഞി_വെഞ്ചാലി പാടത്ത് ഞാറ് നടൽ നടത്തിയത് സ്കൂൾ മാനേജർ എംകെ ബാവ സാഹിബ് നിർവഹിച്ചു. ഒ.ഷൗക്കത്തലിമാസ്റ്റർ (പ്രിൻസിപ്പൾ),ടി.അബ്ദുൽ റഷീദ്മാസ്റ്റർ (ഹെഡ്മാസ്റ്റർ)
എൽ. കുഞ്ഞഹമ്മദ് മാസ്റ്റർ, പി മുഹമ്മദ് മാസ്റ്റർ ,യുവ കർഷകൻ സലാം ,സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ ,പി അബ്ദുൽ ജലീൽ മാസ്റ്റർ ,നസീർബാബു മാസ്റ്റർ ,ജമീല ടീച്ചർ ,റംല ബീഗം ടീച്ചർ ,പി ജൗഹറ ടീച്ചർ ശംസുദ്ധീൻ മാസ്റ്റർ കാനഞ്ചേരി ,പി അബ്ദുസ്സമദ് മാസ്റ്റർ ഫഹദ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു . ശേഷം ഹരിതസേന വിദ്യാർത്ഥികൾക്കായി നടത്തിയ തിമാറ്റിക് ക്യാംപയിന്റെ ഭാഗമായുള്ള ഹരിതം പ്രകൃതി പഠന ക്യാമ്പ് കൊടിഞ്ഞി പാലാ പാർക്കിൽ നടന്നു .സലാം (യുവകർഷകൻ)-നാട്ടു കൃഷിപാഠവും,സുശീൽ കുമാർ വള്ളിക്കുന്ന്-നാടൻപാട്ടിന്റെ ശീലും ക്യാമ്പിൽ പരിചയപ്പെടുത്തി . യൂ .ഷാനവാസ് മാസ്റ്റർ പരിപാടിക്ക് നേതൃത്വം നൽകി. .
Young Innovative Program
(YIP) ന്റെ ഭാഗമായി വിദ്യാർഥികളിൽ നിന്നും നൂതന ഗവേഷണ ആശയങ്ങൾ കണ്ടെത്തി സമർപ്പിക്കുന്നതിന് വേണ്ടി 8, 9 ക്ലാസുകളിലെ സയൻസ് ക്ലബ്ബ് അംഗങ്ങൾക്ക് വേണ്ടി സ്മാർട്ട് റൂമിൽ വെച്ച് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. ശ്രീ. അലവി സാർ (HM in charge) പ്രോഗ്രാം ഉത്ഘാടനം ചെയ്തു. YIP മലപ്പുറം ജില്ലാ ചുമതലയുള്ള സക്കരിയ സാർ ക്ലാസ് നയിച്ചു.
സ്റ്റാഫ് സെക്രട്ടറി ശ്രീ. മമ്മദ് സാർ ആശംസകളറിയിച്ചു കൊണ്ട് സംസാരിച്ചു. റാഷിദ് മാസ്റ്റർ സ്വാഗതവും പറഞ്ഞു.
മോട്ടിവേഷൻ ക്ലാസ് -26-1-2024
പത്താം ക്ലാസിലെ വിജയഭേരി പ്രവർത്തനങ്ങളോടനുബന്ധിച്ച് നടത്തുന്ന സ്റ്റഡി ക്യാമ്പിൻ്റെ ഭാഗമായി A, B, C ബാച്ചിലെ വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. A, B, C ബാച്ചുകളിലെ വിവിധ സെഷനുകളിലായി കെ. ശംസുദ്ധീൻ മാസ്റ്റർ, എ.ടി സൈനബ ടീച്ചർ,പി മുനവ്വിറ ടീച്ചർ എന്നിവർ ക്ലാസെടുത്തു .
മോഡൽ പാർലമെൻ്റ് സംഘടിപ്പിച്ചു-26-1-2024
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മോഡൽ പാർലമെൻ്റ് സംഘടിപ്പിച്ചു
എ.ടി സൈനബ ടീച്ചർ പരിപാടിക്ക് നേതൃത്വം നൽകി.
മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു
27-01-24 - മാധ്യമം ദിനപത്രത്തിൻ്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യ യുടെ സഹകരണത്തോടെവിജയഭേരി പ്രവർത്തനങ്ങളോടനുബന്ധിച്ച് SSLC -DEF ബാച്ചിലെ വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു അലംനി ഹാളിൽ വെച്ച് നടന്ന പരിപാടി ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു
സ്റ്റാഫ് ടൂർ
28-01-2024 - ഈ വർഷത്തെ സ്റ്റാഫ് ടൂർ വയലട, തോണിക്കടവ്, കരിയാത്തൻപാറ എന്നീ സ്ഥലങ്ങളിലേക്കായിരുന്നു. ഏറെ ഹൃദ്യവും ആസ്വാദകരവുമായ ഈ ടൂറിന് സ്റ്റാഫ് സെക്രട്ടറിമാരായ ടി. മമ്മദ് മാസ്റ്റർ, ടി.സി അബ്ദുന്നാസർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. പി അബ്ദുസ്സമദ് മാസ്റ്റർ, പി. ജാഫർ മാസ്റ്റർ എന്നിവരുടെ സേവനങ്ങളും പ്രത്യേകം എടുത്തു പറയേണ്ടതാണ്
തുടർപ്രവർത്തനങ്ങളുമായി എനർജി ക്ലബ്ബ്
02-02-2024 -എനർജി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ
നടന്നുവരുന്ന LED ബൾബ് റിപ്പയറിംഗ് പരിശിലനം ലഭിച്ച കുട്ടികളുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കായി LED ലൈറ്റ് റിപ്പയറിംഗ് പരിശീലനം നൽകുന്നുണ്ട് .തൃശൂർ കേരളവർമ്മ കോളേജിലെ ഫിസിക്സ് വിദ്യാർഥികൾക്ക് നമ്മുടെ സ്കൂളിലെ എനർജി ക്ലബ്ബ് അംഗം എം.ടി ജാസിമിൻ്റെ നേതൃത്വത്തിൽ നടന്ന LED ലൈറ്റ് റിപ്പയറിംഗ് പരിശീലനം ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന്നായി കുട്ടികളെ സജ്ജമാക്കിയ ഡോ: ടി.പി റാഷിദ് മാസ്റ്റർക്ക് പ്രത്യേക അഭിനന്ദനം അറിയിക്കുന്നു.
വിജയ സ്പർശം
10-02-2024- വിജയ സ്പർശം പദ്ധതിയുടെ ഭാഗമായി എട്ട്, ഒമ്പത് ക്ലാസിലെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി അലുംനി ഹാളിൽ വെച്ച് പ്രത്യേക പരിശീലനം നൽകി വിവിധ ഗൈയിമുകളിലൂടെ നടത്തിയ മോട്ടിവേഷൻ ക്ലാസുകൾക്ക് വിജയഭേരി കോർഡിനേറ്റർമാരായ എസ് ഖിളർ മാസ്റ്റർ, സി ശബീറലി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി
പരീക്ഷക്കൊരുങ്ങാൻ - മോട്ടിവേഷൻ ക്ലാസുകൾ
14-02-2024 - വിജയഭേരി പ്രവർത്തനങ്ങളുടെ ഭാഗമായി ആത്മവിശ്വാസത്തോടെ എസ്.എസ് എൽസി പരീക്ഷക്കൊരുങ്ങാൻ വേണ്ടി SSLC - മുഴുവൻ കുട്ടികളേയും മൂന്നു ബാച്ചുകളാക്കിത്തിരിച്ച് മോട്ടിവേഷൻ ക്ലാസുകൾ നൽകി എം.പി അലവി മാസ്റ്റർ, കെ. ഇബ്രാഹിം മാസ്റ്റർ,
കെ.ഷംസുദ്ദീൻ മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, യു ഷാനവാസ് മാസ്റ്റർ, പി മുനവ്വിറ ടീച്ചർ എന്നിവർ വിവിധ ബാച്ചുകളിൽ ക്ലാസുകൾ നൽകി.
ഇൻക്ളൂസീവ് സ്പോർട്സ്
15-02-2024 -ഭിന്നശേഷി വിദ്യാർഥികൾക്കായി
നടത്തിയ ജില്ലാ ഇൻക്ളൂസീവ് സ്പോർട്സ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ മുഹമ്മദ് റംസിൻ,സഹൽ.പി,ഹിഷാൻ, മിസ്ഹബ് , മുഹമ്മദ് ഷാദിൻ , ഫസ്റുലഹ്മാൻ എന്നിവർ പങ്കെടുത്തു.
പഠനയാത്ര
20-02-2024- BRC യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി നടത്തിയ പഠനയാത്രയിൽ സ്പെഷൽ എഡ്യുക്കേറ്റർ വനജ ടീച്ചർക്കൊപ്പം നമ്മുടെ വിദ്യാലയത്തിലെ അഹമ്മദ് ഫദ്ലുറഹ്മാൻ, സഹദുദ്ദീൻ എന്നിവർ പങ്കെടുത്തു.
വിദ്യാർഥികൾക്ക് യാത്രയയപ്പ് നൽകി.
28-02-2024 -പത്താം ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കും വേണ്ടി അലുംനി ഹാളിൽ വെച്ച് പൊതു യാത്രയയപ്പ് സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൽ ജലീൽ മാസ്റ്റർ, വിജയഭേരി കോർഡിനേറ്റർ കെ. ഇബ്രാഹിം മാസ്റ്റർ , എ.പി അലവി മാസ്റ്റർ, കെ. ജമീല ടീച്ചർ, എ.ടി സൈനബ ടീച്ചർ, സി. അഹമ്മദ് കുട്ടി മാസ്റ്റർ, എം.കെ നിസാർ മാസ്റ്റർ, പി. അബ്ദുസ്സമദ്മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ, കെ നസീർ ബാബു മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ ,കെ.എം റംല ടീച്ചർ
എന്നിവർ സംസാരിച്ചു. വിദ്യാർഥി പ്രതിനിധികൾ അനുഭവങ്ങൾ പങ്കു വെച്ചു സംസാരിച്ചു.
എല്ലാ അധ്യാപകരേയും വിദ്യാർഥികൾ ഉപഹാരങ്ങൾ നൽകി ആദരിച്ചു.പൊതുചടങ്ങിന് ശേഷം ക്ലാസ്തലത്തിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം എട്ട്, ഒമ്പത് ക്ലാസിലെ കുട്ടികൾക്കും യാത്രയയപ്പ് പരിപാടികൾ ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ ചിറകുകൾ പ്രകാശനം ചെയ്തു.
05-03-2024- ഓറിയൻ്റൽ എച്ച്.എസ് എസ് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ്റെ പ്രകാശനം SSMOITE പ്രിൻസിപ്പാൾ കെ.കെ ഉസ്മാൻ മാസ്റ്റർ നിർവ്വഹിച്ചു. ഐ.ടി ലാബിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പരപ്പനങ്ങാടി ഉപജില്ല ലിറ്റിൽകൈറ്റ്സ് മാസ്റ്റർ ട്രൈനർ പി. ബിന്ദു ടീച്ചർ മുഖ്യാഥിതി ആയിരുന്നു. സ്റ്റാഫ് സെക്രട്ടറി ടി.സി അബ്ദുന്നാസർ മാസ്റ്റർ ,കോ- കരിക്കുലാർ ആക്റ്റിവിറ്റീസ് കോർഡിനേറ്റർ ടി. മമ്മദ് മാസ്റ്റർ, SITC നസീർ ബാബു മാസ്റ്റർ, ലിറ്റിൽകൈറ്റ്സ് കൺവീനർ എം മുഹമ്മദ് ഷാഫി മാസ്റ്റർ, ചിറകുകൾ എഡിറ്റോറിയൽ ബോർഡംഗം കെ.ഷംസുദ്ധീൻ മാസ്റ്റർ, എ.പി അലവി മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ, മൗസൂഫ അലി തുടങ്ങിയവർ സംസാരിച്ചു
.