എക്കോ ക്ലബ്

സ്കൂളിലെ എക്കോ ക്ലബ്ബും പ്രവർത്തനങ്ങളും

സ്കൂളിലെ ജൈവവൈവിദ്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന, അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ നടത്തിവരുന്ന ക്ലബ്ബാണ് എക്കോ ക്ലബ്. ജൈവവൈവിദ്യ സംരക്ഷണം ഏറെ പ്രാധാന്യം അർഹിക്കുന്ന ഈ സമയത്തു സ്കൂളിലെ  ജൈവ വൈവിദ്യ സംരക്ഷണത്തിന് ഈ ക്ലബ് വളരെയധികം സഹായിക്കുന്നു.

എക്കോ ക്ലബ്ബിന്റെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ ചെയ്തു വരുന്നു.അവയിൽ ചിലതാണ് താഴെ പറയുന്നവ;

▪️ സ്കൂളിൽ കൃഷി ഒരുക്കം,പൂന്തോട്ട നിർമ്മാണം എന്നിവയാണ് എക്കോ ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ.

▪️വനം വൃക്ഷത്തൈ നടീൽ

ക്ലബ്ബിന്റെ ഭാഗമായി സ്കൂളിലും പരിസരത്തും കുട്ടികളുടെ വീടുകളിലും വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നു.

▪️പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു ധാരാളം പ്രവർത്തനങ്ങൾ ചെയ്യുന്നു.

▪️കൂടാതെ ക്ലബ്ബിന്റെ ഭാഗമായി പഠനയാത്രയും സംഘടിപ്പിക്കുന്നു

സ്കൂൾ സോഷ്യൽ സർവീസ് സ്കീം

ഗവ.എസ് .വി .എച്ച് .എസ് . കുടശ്ശനാട് സ്കൂളിൽ വിദ്യാർഥികളിൽ സാമൂഹിക സേവനത്തെ കുറിച്ചുള്ള പ്രായോഗിക ജ്ഞാനം രൂപപ്പെടുത്തുന്നതിനും ദേശസ്നേഹം, പൗരബോധം ,നേതൃഗുണം തുടങ്ങിയവ വളർത്തുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പ് നേരിട്ട് സ്കൂളിൽ ആവിഷ്കരിക്കുന്ന പദ്ധതിയാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം. ഈ പദ്ധതിയുടെ ചാലക ശക്തിയും കേന്ദ്രബിന്ദുവും വിദ്യാർത്ഥികൾ തന്നെയാണ്. താൻ ജീവിക്കുന്ന ചുറ്റുപാടിനെയും സമൂഹത്തേയും അതിലൂടെ ലോകത്തേയും മനസ്സിലാക്കുക, നേരനുഭവങ്ങൾ നേടുക, സാമൂഹിക സേവന പ്രതിബദ്ധത സമാർജിക്കുന്നതിനുള്ള സാധ്യതകൾ സൃഷ്ടിക്കുക എന്നിവ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ മുഖ്യ പ്രവർത്തന ലക്ഷ്യങ്ങളാണ്. ആലപ്പുഴ ജില്ലയിലെ തിരഞ്ഞെടുത്ത 17 സ്കൂളുകളിൽ ഒന്നാണ് നമ്മുടെ സ്കൂൾ. ആദരണീയനായ മാവേലിക്കര എംഎൽഎ ശ്രീ എം എസ് അരുൺകുമാർ  സ്കൂൾ സോഷ്യൽ സർവീസ് സ്കീം ഉദ്ഘാടനം ചെയ്തു.

സോഷ്യൽ സർവീസ് സ്കീം 2023- 24

നമ്മുടെ സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം 2023 ജൂലൈയിൽ ആരംഭിച്ചു.  സ്കൂൾ കോമ്പൗണ്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്തു വൃത്തിയാക്കി, മരത്തൈകൾ നട്ടു. ഓണാവധിക്ക്  കുട്ടികൾക്ക് പ്രയോജനകരമായ ക്ലാസ്സുകൾ നടന്നു. എക്സൈസ് ഓഫീസറായ ശ്രീ ഹരീഷ് ലഹരിയുടെ ദൂഷ്യവശങ്ങളെപ്പറ്റി കുട്ടികൾക്ക് പ്രയോജനകരമായ ക്ലാസ്സ് എടുത്തു. പിന്നീട് ഗ്ലോബൽ ക്ലബ്ബിന്റെ അംഗമായ ശ്രീ രാജീവ് പെട്ടെന്ന് ഉണ്ടാകുന്ന അപകടങ്ങളിൽ നിന്ന് രക്ഷനേടാനുള്ള മാർഗങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.

                നാടൻപാട്ട് പരിശീലനം, യോഗ അഭ്യസനം എന്നിവ നടത്തി. പിന്നീട് ക്രിസ്തുമസ് അവധിക്കാലത്ത് കുട്ടികൾക്ക് വീണ്ടുംക്യാമ്പ് നടത്തി.   ഇപ്പോഴും സ്കൂൾ സോഷ്യൽ സർവീസ് സ്കീം സജീവമായി പ്രവർത്തിക്കുന്നു.

ബേഠി ബച്ചാവോ

 
ബേഠി ബച്ചാവോടെ ക്ലാസ്സ് എടുക്കുന്ന ദൃശ്യം.