ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2024-25
ജൂൺ 3
മുഖ്യമന്ത്രിയുടെ സംസ്ഥാനതല സ്കൂൾപ്രവേശനോത്സവ ഉദ്ഘാടനം തത്സമയം സ്കൂൾ കുട്ടികൾക്ക് കാണുവാനുളള സൗകര്യം ഏർപ്പെടുത്തി. സ്കൂൾതല ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി വീണ അരുൺ ഷെട്ടി നിർവ്വഹിച്ചു.S.M.C ചെയർമാൻ ശ്രീ. ഇബ്രാഹിം ചൗക്കി അധ്യക്ഷത വഹിച്ചു. S.R.G കൺവീനർ ശ്രീ.സി.കെ.മദനൻ രക്ഷാകർതൃ വിദ്യാഭ്യാസത്തെ സംബന്ധിച്ച ക്ലാസ് കൈകാര്യം ചെയ്തു.സ്ററാഫ് സെക്രട്ടറി അബ്ദുൾ റഹ്മാൻ നന്ദി പ്രകാശിപ്പിച്ചു.

ജൂൺ 5

പരിസ്ഥിതി ദിനം
ജി.വി.എച്ച്.എസ്.എസ്. ഫോർ ഗേൾസിലെ കുട്ടികൾക്ക് പരിസ്ഥിതിയിൽ നിന്നുള്ള നേരിട്ടുള്ള പഠനമായിരുന്നു ഉച്ചയ്ക്ക് ശേഷം നെല്ലിക്കുന്ന് കടപ്പുറത്ത് ഉണ്ടായിരുന്നത്. കടപ്പുറത്ത് അടിഞ്ഞ് കൂടിയ പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്ത് നഗരസഭയുടെ എൻ.സി എഫിൽ നിക്ഷേപിച്ചു. ഗ്ലൗസിട്ട് നൂറോളം കുട്ടികളാണ് സ്വമേധയാ രംഗത്തിറങ്ങിയത്. നഗരസഭാംഗം കെ. അജിത്ത് കുമാർ മത്സ്യതൊഴിലാളികൾ ഉപയോഗിക്കുന്ന വലയിൽ കുടുങ്ങുന്ന ചവറുകൾ, പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾ എന്നിവ ഉണ്ടാക്കുന്ന മാലിന്യ പ്രശ്നങ്ങളെ കുറിച്ച് അറിവ് നൽകി.പി ടി എ പ്രസിഡന്റ് റാഷിദ് പൂരണം, എച്ച് എം പി. സവിത ടീച്ചർ, വിദ്യാഭ്യാസ സ്ററാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ. രജനി , കൗൺസിലർമാരായ വീണ അരുൺ ഷെട്ടി ,എം. ഉമ,അധ്യാപകർ , അനധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകിയ ഗംഭീര അനുഭവമായിരുന്നു കുട്ടികൾക്ക് ലഭ്യമായത്.
പരിസ്ഥിതി ദിനത്തിൽ സോഷ്യൽ സയൻസ്,ഇക്കോ,ജെ,ആർ,സി ക്ലബ്ബുകൾ സംയുക്തമായി നെല്ലിക്കുന്ന് കടപ്പുറം ശുചീകരിച്ചു. വാർഡ് കൗൺസിലർ കെ.അജിത് കുമാരൻ ഉദ്ഘാടനം ചെയ്തു.കാസർഗോഡ് ഗ്രേഡ് എക്സൈസ് ഇൻസ്പെക്ടർ ജോസഫ് ജീര മുഖ്യാതിഥിയായിരുന്നു.
ജൂൺ 12

എല്ലാ ക്ലാസിലും ബാലവേലവിരുദ്ധപ്രതിജ്ഞയെടുത്തു.

ജൂൺ 13
എല്ലാ ക്ലാസിലും പേവിഷബാധയ്ക്കെതിരെയുളള പ്രതിജ്ഞയെടുത്തു.
ജൂൺ 14

മൈലാഞ്ചി ഫെസ്ററ് സംഘടിപ്പിച്ചു.
ജൂൺ 20

Book review competition
ജൂൺ 21

വായനാദിനാചരണത്തിൻെറ ഭാഗമായി പുസ്തകപ്രദർശനം നടത്തി.

യോഗാ ദിനവും സംഗീത ദിനവും ആചരിച്ചു
കാസർകോട് : ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ യോഗാ ദിനവും സംഗീത ദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു, പ്രിൻസിപ്പാൾ എം.രാജീവൻ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻ്റ് റാഷിദ് പൂരണം അധ്യക്ഷനായി. ഉദ്ഘാടനം വാർഡ് കൗൺസിലർ വീണാകുമാരി നിർവഹിച്ചു.ആശംസകൾ അറിയിച്ച് എച്ച്.എം പി.സവിത , ആർ.എസ്.ശ്രീജ, ഇബ്രാഹിം, എൻ.അനസൂയ, പി.സജി, എന്നിവർ സംസാരിച്ചു. തുടർന്ന് ഹരീഷ് ചന്ദ്രയുടെ മാജിക്ക് ഷോയും, വിദ്യാർത്ഥികളും അധ്യാപകരും അണിനിരന്ന സംഗീത വിരുന്നും സംഘടിപ്പിച്ചു. കെ.വി അനീഷ് നന്ദി പറഞ്ഞു.
ജൂൺ 22

ഉന്നത വിജയികൾക്കുള്ള അനുമോദനവും മെഹന്തി ഫെസ്റ്റ് അവാർഡും
കാസറഗോഡ് :ജി വി എച്ച് എസ് എസ് ഫോർ ഗേൾസ്. 2023-24 വർഷത്തെ എസ് എസ് എൽ സി, +2, വി എച്ച് എസ് ഇ പരീക്ഷയിൽ ഉന്നത വിജയികൾക്കുള്ള അനുമോദനവും എൻ എം എം എസ് സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കും, സ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സം ഘടിപ്പിച്ച മെഹന്തി ഫെസ്റ്റിലെ വിജയികൾക്കുമുള്ള ഉപഹാര വിതരണവും നടത്തി. വിദ്യാർഥികൾ, രക്ഷിതാക്കൾ, സ്കൂൾ ജീവനക്കാർ എന്നിവർ പങ്കാളികളായി. പി ടി എ പ്രസിഡന്റ് ശ്രീ റാഷിദ് പൂരണം അധ്യക്ഷനായ യോഗത്തിൽ കാസറഗോഡ് എം എൽ എ ശ്രീ. എൻ എ നെല്ലിക്കുന്ന് ഉത്ഘാടനവും ഉപഹാര വിതരണവും നടത്തി. കാസറഗോഡ് നഗരസഭ ചെയർമാൻ ശ്രീ. അബ്ബാസ് ബീഗം സംബന്ധിച്ചു. വാർഡ് കൗൺസിലർ ശ്രീമതി. വീണ കുമാരി, ടി എ ഷാഫി, ഇബ്രാഹിം ചൗകി, ശ്രീജ ആർ എസ്, അനസൂയ, സക്കിയ, സാബിറ എവറസ്റ്റ്, മദനൻ സി കെ, ബെറ്റി എബ്രഹാം, അബ്ദുൽ റഹിമാൻ ബാങ്കോട്, പ്രീത എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഉന്നത വിജയികൾക്ക് പി ടി എ നൽകുന്ന മെമെന്റോയും സർട്ടിഫിക്കറ്റും കൂടാതെ ഒ എസ് എ നൽകുന്ന പ്രത്യേക ട്രോഫിയും, എം സി എബ്രഹാം മെമ്മോറിയൽ സ്കോളർഷിപ്പ് തുകയും വിതരണം ചെയ്തു. സ്കൂൾ എച്ച് എം ശ്രീമതി. സവിത പി സ്വാഗതവും ഹയർ സെക്കന്ററി വിഭാഗം സ്റ്റാഫ് സെക്രട്ടറി സതീശ് നന്ദിയും പറഞ്ഞു.
ജൂൺ 24

ക്ലാസ് മുറിയിൽ പുസ്തകക്കൂടൊരുക്കി വിദ്യാർത്ഥികൾ
കാസറഗോഡ്: ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ് വായനാ വാരത്തിൻ്റെ ഭാഗമായി "വായനയുടെ പുതുവെളിച്ചം" കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ക്ലാസ് മുറിയിൽ പുസ്തകക്കൂടൊരുക്കി വിദ്യാർത്ഥികൾ. എല്ലാ കുട്ടികളുടെയും പങ്കാളിത്തത്തോടു കൂടിയാണ് പുസ്തകക്കൂട് ഒരുങ്ങിയത്. അധ്യാപകരുടെ സഹായത്തോടെ ലൈബ്രറി പുസ്തകങ്ങളും ഇതിൽ ലഭ്യമാക്കിയിട്ടുണ്ട്. അന്യം നിൽക്കുന്ന 'വായന സംസ്ക്കാരം, തിരിച്ചു കൊണ്ടുവരാനും "ക്ലാസ് തല വായന ഉയർത്തി കൊണ്ടുവരാനും പുസ്തകക്കൂടിന് സാധിക്കുമെന്ന് '' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഹെഡ്മിസ്ട്രസ് പി.സിവിത ടീച്ചർ അഭിപ്രായപ്പെട്ടു.
ജൂൺ 26

ലഹരി വിരുദ്ധ ദിനം ആചരിച്ചു
കാസർഗോഡ്: ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ കെ പ്രകാശ് കുട്ടികളുടെ റാലി ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. എച്ച്.എം പി സവിത കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.തുടർന്ന് പോസ്റ്റർ പ്രദർശനം ,സ്കിറ്റ് ,ഏകാഭിനയം ,ലഹരിവിരുദ്ധ പാർലമെൻറ് എന്നിവയും സംഘടിപ്പിച്ചു. കെ.വി. അനീഷ് നന്ദിയും പറഞ്ഞു.
ജൂൺ 27

കാസറഗോഡ് മുനിസിപ്പൽ ലൈബ്രറി സന്ദർശനം
ജൂലൈ 1

World marine aids to navigation day - ഇതിനോടനുബന്ധിച്ചു നടന്ന ക്വിസ് മത്സരത്തിലെ വിജയികൾ.
കാസർഗോഡ് :ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ മറൈൻ എയ്ഡ് നാവിഗേഷൻ ദിനം ആചരിച്ചു. സ്കൂളിലെ 35 കുട്ടികൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു മത്സരം നിയന്ത്രിച്ചത് സ്കൂളിലെ അധ്യാപകരായ കെ വി അനീഷ് ,കെ.രമ ,കെ പി സോണി ലക്ഷ്മി ,രഞ്ജിനി,എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു. നെല്ലിക്കുന്ന് ലൈറ്റ് ഹൗസ് ഉദ്യോഗസ്ഥനായ ശ്രീജേഷ് കുമാർ പരിപാടി ആസൂത്രണം ചെയ്തു. വിജയികളായ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് മൊമൻ്റോയും ബാക്കിയുള്ള കുട്ടികൾക്ക് പ്രോത്സാഹന സമ്മാനവും നൽകി. എച്ച് എം പി സവിത കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി എ അബ്ദുൽ റഹ്മാൻ നന്ദി പറഞ്ഞു.
ജൂലൈ 5
ബഷീർ ദിനം ആചരിച്ചു .
ജി വി എച്ച് എസ് എസ് ഫോർ ഗേൾസ് കാസർഗോഡ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു ."കഥാപാത്രങ്ങൾ ക്യാൻവാസിലേക്ക് "എന്ന പേരിൽ ചിത്രരചന മത്സരം നടത്തി. തുടർന്ന് ബഷീർ ദി മാൻ ഡോക്യുമെൻററിയും ' ഒരു മനുഷ്യൻ' , ഷോർട്ട് ഫിലിമും പ്രദർശിപ്പിച്ചു.ഒൻപതാം തരത്തിലെ ഫാത്തിമത്ത് മുബഷിറ പാത്തുമ്മയായി കുട്ടികളുടെ അടുത്തെത്തി. പരിപാടിക്ക് ആശംസയറിയിച്ച് എച്ച്.എം. പി.സവിത സംസാരിച്ചു.കൺവീനർ കെ.വി.അനീഷ് നന്ദി പറഞ്ഞു.


