വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രൈമറി/അപ്പർ പ്രൈമറി വിഭാഗം
അപ്പർ പ്രൈമറി വിഭാഗം അധ്യാപകർ
അധ്യാപകർ | ||
---|---|---|
ക്രമനമ്പർ | പേര് | ചിത്രം |
1 | സുരബാല റ്റി എസ് | |
2 | കുമാരി ഗീത | |
3 | ഷഫീർ | |
4 | സുമ എസ് നായർ | |
5 | പ്രീത ആർ എസ് | |
6 | മഞ്ജു കെ നായർ | |
7 | കല വി എം | |
8 | ജയശ്രീ എസ് ജെ | |
9 | സൗമ്യ | |
10 | സ്മിത കെ ജി | |
11 | ശശികല | |
12 | ഷെർളി റ്റി | |
13 | ഷെർളി | |
14 | ഷീജ | |
15 | മിനി ആർ | |
16 | ജിഷ | |
17 | ഷീന | |
18 | ഷൈല | |
19 | റീന | |
20 | നിഷ | |
21 | മഞ്ജു പി എസ് | |
22 | കുഞ്ഞുമോൾ | |
22 | ജോളി | |
22 | സരിത | |
22 | ഷൈനി |
2022-23 വരെ | 2023-24 | 2024-25 |
പ്രവർത്തന മികവുകൾ 23-24
2023 ഒക്ടോബർ 16ന് നടന്ന സബ്ജില്ലാ ശാസ്ത്രമേള ക്വിസ് മത്സരത്തിൽ 5സിയിലെ ആരുഷ് സെക്കൻഡ് പ്രൈസും എ ഗ്രേഡും കരസ്ഥമാക്കി.
ബാലരാമപുരം ബി ആർ സി ഇൽ നടന്ന സയൻസ് ഫെയർ ക്വിസ് മത്സരത്തിൽ ഏഴ് ബിയിലെ അക്ഷയ സെക്കൻഡ് പ്രൈസ് നേടി.
സബ്ജില്ലാ കലോത്സവത്തിൽ ഗ്രൂപ്പ് ഡാൻസ്, മോഹിനിയാട്ടം, അക്ഷരശ്ലോകം, എന്നിവയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
യുപി വിഭാഗം സബ്ജില്ലാ ഓവറാൾ മൂന്നാം സ്ഥാനം വി പി എസ് കരസ്ഥമാക്കി.
സയൻസ് ഫസ്റ്റ് 23 - 24
സ്കൂൾതല സയൻസ് ഫസ്റ്റ് ജനുവരി 31, 2024 ന് ഹെഡ്മിസ്ട്രസ് എം ആർ ബിന്ദുവിന്റെ ഉദ്ഘാടനത്തിൽ നടന്നു. 5, 6, 7 ക്ലാസുകളിലെ കുട്ടികളുടെ പഠന ഉപകരണങ്ങളുടെ നിർമ്മാണം, പ്രദർശനം, പ്രോജക്ട് നിർമ്മാണം, ലഘുപരീക്ഷണങ്ങൾ, ക്വിസ് മത്സരം എന്നിവ നടന്നു. ക്ലാസ് സ്ഥലത്തിലും സ്കൂൾതലത്തിലും വിജയികളെ കണ്ടെത്തി.
പഠനോത്സവം 2023-24
2023 24 അധ്യയന വർഷത്തെ പാഠ്യപാഠേതര വിഷയങ്ങളുമായി സംബന്ധിച്ച് പഠനോത്സവം ഫെബ്രുവരി 29 വ്യാഴാഴ്ച ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്യുകയുണ്ടായി. തദവസരത്തിൽ ആറാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ ഗണിത നിഘണ്ടു ഹെഡ്മിസ്ട്രസ് പ്രകാശനം നടത്തി. യോഗത്തിന് ശേഷം കുട്ടികളുടെ മികവുത്സവം നടത്തപ്പെട്ടു .മലയാളം, ഹിന്ദി ,ഇംഗ്ലീഷ് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട കവിത ആവിഷ്കാരങ്ങളും കവിത പാരായണവും കുട്ടികൾ അവതരിപ്പിച്ചു.
ഗണിതവുമായി ബന്ധപ്പെട്ട ഗണിത ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തൽ, ഗണിതം ചിത്രങ്ങളിലൂടെ എന്ന ആശയം പരിചയപ്പെടുത്തൽ, പസിൽ അവതരണം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥികൾ ഗണിത പഠനോത്സവവുമായി ബന്ധപ്പെട്ട് ഗണിത നിഘണ്ടു തയ്യാറാക്കുകയുണ്ടായി.
സയൻസുമായി ബന്ധപ്പെട്ട വൈറ്റമിനുകളുടെ പ്രാധാന്യം നമ്മുടെ ശരീരത്തിൽ എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കി തരുന്നതിനായി ആറാം ക്ലാസിലെ കുട്ടികൾ സ്കിറ്റ് അവതരിപ്പിക്കുകയുണ്ടായി. സോഷ്യൽ സയൻസ് മായി ബന്ധപ്പെട്ട സതി എന്ന അനാചാരത്തെ അടിസ്ഥാനമാക്കി സ്കിറ്റ് അവതരിപ്പിക്കുകയുണ്ടായി. മികവുത്സവം അവസാനിച്ചതിനുശേഷം എക്സിബിഷൻ നടത്തുകയുണ്ടായി.
പ്രവർത്തന മികവുകൾ 22-23
പഠനോത്സവം - മില്ലറ്റ് ഭക്ഷ്യമേള
ആഗോള മില്ലറ്റ് വർഷത്തിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിൽ യു പി തലത്തിൽ മില്ലറ്റ് ഭക്ഷ്യമേള നടത്തി. പോഷകമൂല്യങ്ങൾ ഉൾപ്പെട്ട ചെറുധാന്യങ്ങളുടെ മേളയാണ് നടത്തിയത്. മാർച്ച് 8 2023 10.30 ന് നടന്ന ഭക്ഷ്യമേള പഠനോത്സവം പ്രിൻസിപ്പൽ വിൻസെന്റ് സാർ ഉദ്ഘാടനം ചെയ്തു.
ആറാം ക്ലാസ്സിലെ കുട്ടികൾക്കായിട്ട് ന്യൂമാത്സ്
എസ് സി ആർ ടിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ന്യു മാത്സ് പരീക്ഷയിൽ ഓരോ വർഷവും മികവുറ്റ വിജയമാണ് വി പി എസിലെ ചുണക്കുട്ടന്മാർ കരസ്ഥമാക്കുന്നത്. 2019-20 ൽ അരവിന്ദ് ജെ, അഭിഷേക് എസ് ആർ എന്നിവർ ജില്ലാതലത്തിൽ പങ്കെടുത്ത് വിജയം നേടി.2017 - 18 അധ്യയന വർഷത്തിൽ അരുൺ ദാസ് സംസ്ഥാന തലത്തിൽ അംഗീകാരം നേടി. 2014 - 15 ൽ അഭയ് ജിത്, രവി കൃഷ്ണർ എന്നിവരാണ് ജില്ലാ തലത്തിൽ സെലക്ഷൻ നേടിയത്. 2013-14 ൽ ഗോകുൽ എച്ച് ആ സ്ഥാനം കരസ്ഥമാക്കി.
യു എസ് എസ് സ്കോള൪ഷിപ്പ്
2020-21 വ൪ഷത്തിലെ യു.എസ്.എസ്. സ്കോളർഷിപ്പിന് ശ്രിവർദ്ധൻ, എസ് കെ, വിശാഖ് ബി എസ്, അഭിഷേക് എസ് ആർ, അരവിന്ദ് ജെ എന്നിവർ അർഹരായി.
2019-20 വ൪ഷത്തിൽ യു.എസ്.എസ്. സ്കോളർഷിപ്പിന് ആദിത്യ ചന്ദ്രൻ അർഹനായി.
2016-17 വ൪ഷത്തിൽ അഭയ്ജിത്ത് സ്കോളർഷിപ്പ് നേടി
2019-20 മികവുകൾ
പ്രവർത്തനങ്ങളിൽ അഭിമാനകരമായ ധാരാളം നേട്ടം കൈവരിക്കുന്നതിന് അപ്പർ പ്രൈമറി വിഭാഗത്തിലെ കുഞ്ഞുങ്ങൾക്കു കഴിഞ്ഞു.5-ാം ക്ലാസ്സ് മുതൽ വിദ്യാർത്ഥികളിൽ വാർഷിക പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾ ഇനിപ്പറയുന്നവരാണ്. സ്റ്റാൻഡേർഡ് അഞ്ചിൽ റിയാൻ എസ്. വിയനി, സ്റ്റാൻഡേർഡ് ആറിൽ ജുവൈദ് അലം, സ്റ്റാൻഡേർഡ് ഏഴിൽ അഭിജിത്ത് എസ്. ഏഴാം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ ഇംഗ്ലീഷിന് ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കുന്ന വിദ്യാർത്ഥിക്ക് നൽകുന്ന ക്യാഷ് അവാർഡിന് അഭിരാജ് എ.എസ് അർഹനായി. ഏഴാം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കുന്ന വിദ്യാർത്ഥിക്കുള്ള ക്യാഷ് അവാർഡ് സഞ്ജു എസ്.എം നേടുകയുണ്ടായി.അഞ്ച്,ആറ്,ഏഴ് ക്ലാസ്സുകളിലെ വാർഷിക പരീക്ഷയിൽ മലയാളത്തിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥികളെന്ന ബഹുമതി യഥാക്രമം റിയാൻ എസ്. വിയനി, അതുൽ എസ്.ജെ, അഭിരാജ് എ.എസ് എന്നിവർ കരസ്ഥമാക്കി.
2018-19 മികവുകൾ
ബാലരാമപുരം ബി ആ൪ സി മത്സരത്തിൽ യു പി വിഭാഗത്തിലെ പത്തോളം വിദ്യാ൪ദ്ധികൾ അവരുടെ സർഗ്ഗവൈഭവം തെളിയിച്ചു.
2017 -18 മികവുകൾ
സബ് ജില്ലാ അറബിക് കലോത്സവത്തിൽ 7 സി യിലെ അബ്ദുൾ ബാരിക്ക് ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കാൻ കഴിഞ്ഞു ഓവർ ആൾ സെക്കന്റ് ഞങ്ങളുടെ സ്കൂളിലെത്തിക്കാൻ ഞങ്ങളുടെ കൊച്ചു കലാകാരൻമാർക്കു കഴിഞ്ഞു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ മത്സരത്തിൽ ഏഴ് എ യിലെ അശ്വിൻ കവിതാ രചനയ്ക്കും ഏഴ് സിയിലെ അബ്ദുൾ ബാരിക്ക് നാടൻ പാട്ടിനും ജില്ലയിൽ സമ്മാനം ലഭിച്ചു. മാത്സ് ക്വിസ്സിന് ഏഴ് എ യിലെ അരുൺ ദാസിന് സംസ്ഥാന തലത്തിൽ സമ്മാനം ലഭിച്ചു.
2016-17 മികവുകൾ
സബ് ജില്ലാ ഗണിതശാസ്ത്ര വിഭാഗത്തിൽ 7എ യിൽ പഠിച്ച അരുൺ ദാസ് ജില്ലാതലത്തിൽ യോഗ്യത നേടി. വിദ്യാരംഗം കലാസാഹിത്യവേദി നടത്തിയ മത്സരത്തിൽ നാടൻ പാട്ടിന് അബ്ദുൾ ബാരി സബ്ജില്ലയിൽ സെക്കന്റ് നേടി. ചിത്രരചനയിൽ അഭിജിത്തിന് മൂന്നാം സ്ഥാനം ലഭിച്ചു.