ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/പരിസ്ഥിതി ക്ലബ്ബ്
നമ്മുടെ സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളും പരിസരവും ഹരിതാഭമായി സൂക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താറുണ്ട്. എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ച് വൃക്ഷ തൈകൾ നട്ട് പരിപാലിക്കുന്നു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ കുട്ടികൾ വീട്ടിൽ തന്നെ വൃക്ഷ തൈകൾ നട്ട് പരിപാലിക്കുന്നു. പരിസ്ഥിതി ദിന പ്രവർത്തനങ്ങളിൽ സ്കൂളിലെ മറ്റു ക്ലബ്ബുകളായ ലിറ്റിൽ കൈറ്റ്സ്,ജെ.ആർ.സി,എസ്.പി.സി,എൻ.സി.സി തുടങ്ങിയ എല്ലാ ക്ലബ്ബുകളുടെയും സഹായ സഹകരണങ്ങൾ സജീവമായി ലഭിക്കുന്നുണ്ട്.
