• പ്രവേശനോത്സവം

20023 24 വർഷത്തെ പരിസ്ഥിതി ദിനാചരണം വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. വിദ്യാലയത്തിലേക്ക് ആവശ്യമായ വൃക്ഷത്തൈകൾ അവർ സംഭാവന ചെയ്യുകയും ചെയ്തു . ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി, ജെ ടി എസ് ചിറ്റൂർ എന്നിവിടങ്ങളിൽ നിന്നും ആവശ്യമായ തൈകളും ലഭിക്കുകയുണ്ടായി. ദിനാചരണവുമായി ബന്ധപ്പെട്ട കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കുകയും വിദ്യാലയത്തിൽ പരിസ്ഥിതി ദിന ക്വിസ് നടക്കുകയും ചെയ്തു.

     ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ തന്നെ നടക്കുകയുണ്ടായി .ചിറ്റൂർ തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ ശ്രീ.എം.ശിവകുമാർ സർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റ്, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവർ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ നൽകുകയുണ്ടായി.കുട്ടികൾക്ക് മധുരപലഹാരങ്ങളും നൽകി
  • പരിസ്ഥിതി ദിനാചരണം