ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു. പി. എസ്. ചിറ്റുർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ തന്നെ നടക്കുകയുണ്ടായി .ചിറ്റൂർ തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ ശ്രീ.എം.ശിവകുമാർ സർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റ്, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവർ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ നൽകുകയുണ്ടായി.കുട്ടികൾക്ക് മധുരപലഹാരങ്ങളും നൽകി

പരിസ്ഥിതി ദിനാചരണം

20023 24 വർഷത്തെ പരിസ്ഥിതി ദിനാചരണം വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. വിദ്യാലയത്തിലേക്ക് ആവശ്യമായ വൃക്ഷത്തൈകൾ അവർ സംഭാവന ചെയ്യുകയും ചെയ്തു . ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി, ജെ ടി എസ് ചിറ്റൂർ എന്നിവിടങ്ങളിൽ നിന്നും ആവശ്യമായ തൈകളും ലഭിക്കുകയുണ്ടായി. ദിനാചരണവുമായി ബന്ധപ്പെട്ട കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കുകയും വിദ്യാലയത്തിൽ പരിസ്ഥിതി ദിന ക്വിസ് നടക്കുകയും ചെയ്തു.

വായനാദിനാചരണം

വായനാദിനാചരണം വളരെ വിപുലമായ ചടങ്ങുകളോട് തന്നെ വിദ്യാലയത്തിൽ നടക്കുകയുണ്ടായി.ഒരാഴ്ച നീണ്ടുനിൽക്കുന്ന തുടർ പ്രവർത്തനമായാണ് ഈ വായന ദിനാചരണ പരിപാടികൾ നടന്നത്.വായന ദിന ദിവസം വിദ്യാലയത്തിൽ പ്രത്യേക അസംബ്ലിയും, കുട്ടികൾ തയ്യാറാക്കിയ മാഗസിൻ പ്രകാശനവും, വായനാദിന ക്വിസും നടന്നു .തുടർന്ന് അമ്മ വായന, വായനാ മത്സരങ്ങൾ തുടങ്ങിയവയും നടക്കുകയുണ്ടായി

യോഗ ദിനാചരണം

മാറിവരുന്ന ജീവിത സാഹചര്യങ്ങളിൽ യോഗ യുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന അസംബ്ലി വിദ്യാലയത്തിൽ നടക്കുകയുണ്ടായി.കുട്ടികൾക്ക് ചെറിയ രീതിയിലുള്ള യോഗ പരിശീലനം നൽകി. 



വയനാട്ടിലെ കൂട്ടുകാർക്ക് ഒരു നോട്ടുബുക്ക്

വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ  കൈത്തങ്ങായി സ്കൂൾ കുട്ടികൾ കഴിയുന്ന സഹായങ്ങൾ ചെയ്തു.അവർ നോട്ടുബുക്ക്,പേന,പെൻസിൽ മുതലായവ ശേഖരിച്ചു ചിറ്റൂർ ഫയർ ഫോഴ്‌സ് മേധാവികളുടെ സഹായത്തിൽ വയനാട്ടിലെ കുട്ടികൾക്ക് എത്തിച്ചു നൽകാൻ കഴിഞ്ഞു.



ഫിലിം ഫെസ്റ്റിവൽ

പാഞ്ചജന്യം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുവാൻ നമ്മുടെ സ്കൂളിലെ കുട്ടികൾക്കും

കഴിഞ്ഞു .

"വായനാകുളിര്" - 'കുഞ്ഞു വായനയ്ക്ക് ഒരു കൈത്താങ്ങ് '

വിദ്യാലയത്തിൽ വായനയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കുന്നതിനായി, കവിയും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ. നയനൻ നന്ദിയോട് സാറിൻറെ നേതൃത്വത്തിൽ "വായനാകുളിര്" - 'കുഞ്ഞു വായനയ്ക്ക് ഒരു കൈത്താങ്ങ് 'എന്ന പരിപാടി നടക്കുകയുണ്ടായി.