പ്രവേശനോത്സവം 2024-25

2024 ജ‍ൂൺ 3 ന് സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്ക‍ൂളിലെ 2024 25 അധ്യായന വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി. സ്കൂളും പരിസരവും കൊടി തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു. പുതുതായി സ്കൂളിൽ വന്ന് കുട്ടികളെ സമ്മാനപ്പൊതികൾ നൽകിക്കൊണ്ട് സ്വീകരിച്ചു. സ്കൂൾ അസംബ്ലിയിൽ വെച്ച് മുഴുവൻ കുട്ടികൾക്കും ഉള്ള പാഠപുസ്തകവും യൂണിഫോമും വിതരണം ചെയ്തു. പ്രവേശനോത്സവത്തിൽ രക്ഷിതാക്കളും പിടിഎ ഭാരവാഹികളും പങ്കെടുത്തു.

ജ‍ൂൺ 5 പരിസ്ഥിതി ദിനം

2024 -25 അധ്യായന വർഷത്തെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിപുലമായ പ്രവർത്തനങ്ങളാണ് നടത്തിയത്. പരിസ്ഥിതി ദിനവ‍ുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ്, പരിസ്ഥിതി ദിന ക്വിസ്, എന്നിവ നടത്തി. കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ പരിസരത്ത് തൈകൾ നട്ട‍ു.

പേവിഷബാധ പ്രതിരോധം

[[പ്രമാണം:|ലഘുചിത്രം]] [[പ്രമാണം:|ലഘുചിത്രം]] പേവിഷബാധ 100  ശദമാനവും മരണകാരണമായ ഒരു വൈറസ് രോഗമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്താന‍ും, ജീവികളിൽ നിന്ന് കടിയോ, മാന്തലോ, മറ്റോ ഉണ്ടായാൽ സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കാൻ വേണ്ടി 13/06 2024 വ്യഴം സ്കൂളിൽ അസംബ്ലി ചേർന്നു. രോഗബാധിതരായ പട്ടി, പൂച്ച, മറ്റ‍ു വളർത്തു മ‍ൃഗങ്ങൾ എന്നിവയിൽ നിന്ന‍ും കടിയോ മാന്തലോ ഏറ്റാൽ തക്ക സമയത്ത് രക്ഷിതാക്കളോട് പറയണമെന്നും വേണ്ട ചികിത്സ തേടണമെന്നും കുട്ടികളെ ബോധ്യപ്പെടുത്തി. അസംബ്ലിയിൽ വെച്ച് പേവിഷബാധ പ്രതിരോധ പ്രതിജ്ഞയും കുട്ടികൾ ചൊല്ലി. പ്രസ്തുത പരിപാടിയിൽ പടിഞ്ഞാറത്തറ J H I ഖമറ‍ുന്നിസയ‍ും പങ്കെടുത്തു.

മെഹന്തി ഫെസ്റ്റ്

ജൂൺ 15 ശനിയാഴ്ച ബലിപെരുന്നാളിനോടനുബന്ധിച്ച് സ്കൂളിൽ മെഹന്തി ഫെസ്റ്റ് നടത്തി. കുട്ടികളെല്ലാവരും വളരെ ആവേശത്തോടെയാണ് മെഹന്തി ഫെസ്റ്റിൽ പങ്കെടുത്തത്. കുട്ടികൾക്ക് പുതിയൊരു അനുഭവമായി മെഹന്തി ഫെസ്റ്റ് മാറി.

ജ‍ൂൺ 19 വായനാ ദിനം