ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

2021-24ബാച്ച്

21096-ലിറ്റിൽകൈറ്റ്സ്
 
സ്കൂൾ കോഡ്21096
യൂണിറ്റ് നമ്പർLK/2018/21096
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല മണ്ണാർക്കാട്
ലീഡർദിയ ഹെന്ന
ഡെപ്യൂട്ടി ലീഡർസനിൻ ഫുഹാദ് സി പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സ‌ുനിത.എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2എം,ജിജേഷ്
അവസാനം തിരുത്തിയത്
18-06-202421096gohs











 
2021-24ബാച്ച്

ഡിജിറ്റൽ പെയ്റ്റിംഗ്‌ വർക്ക്ഷോപ്പ്‌[തിരുത്തുക | മൂലരൂപം തിരുത്തുക]

ലോക ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ ഭിന്നശേഷിക്കാർക്കായി ഡിജിറ്റൽ പെയിന്റിംഗ്‌ വർക്ക്ഷോപ്പ്‌ സംഘടിപ്പിച്ചു.

ഭിന്നശേഷി വിദ്യാർത്ഥികൾക്ക്‌ ഐ.ടി.പഠനത്തിൽ താൽപര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെസ്കൂളിലെ  ഭിന്നശേഷി സൗഹൃദ  സഹപാഠി ക്ലബ്ബിലെലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലാണ് ശിൽപശാല നടന്നത്.സ്കൂളിലെ സ്പെഷ്യൽ കെയർ സെന്ററിൽ ശനിയാഴ്ചകളിൽ അധിക പഠനത്തിനായി എത്തുന്ന കുട്ടികൾക്കാണ് വർക് ഷോപ് സംഘടിപ്പിച്ചത്‌.സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും 30 കുട്ടികൾ വർക്ഷോപ്പിൽ  പങ്കെടുത്തു.കൊല്ലങ്കോട് നടന്ന ചിമിഴ് കലോത്സവത്തിൽ ചിത്രരചനയിൽ ഒന്നാം സ്ഥാനം നേടിയ സ്കൂളിലെ റിഷിക്ക്‌ ചടങ്ങിൽ വെച്ച്‌ ഉപഹാരം നൽകി.വർക്ക്‌ ഷോപ്പ്‌ പ്രധാനാധ്യാപകൻ പി.റഹ്‌മത്ത്‌ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ്‌ സെക്രട്ടറി വി.പി.അബൂബക്കർ അധ്യക്ഷത വഹിച്ചു.റിസോഴ്സ്‌ അധ്യാപിക പി.ദിവ്യ,ലിറ്റിൽ കൈറ്റ്സ്‌ അധ്യാപകരായ എ.സുനിത, എം.ജിജേഷ്‌,അധ്യാപകരായ വി.പി.പ്രിൻസില, സ്മിത,പി.അച്ച്യുതൻ, എ. കബീർ, വി.പി.നൗഷിദ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കൈറ്റ്സ്‌ വിദ്യാർത്ഥികളായ സി.പി.സനിൻ ഫുആദ്‌, വി.ടി.മുഹ്സിന, പി.ദാനിയ, എം.സന, ടി.കെ. ഷാന തസ്നി, എ.പി.ഷമ്മ ഫാത്തിമ എന്നിവർ നേതൃത്വം നൽകി.പങ്കെടുത്ത എല്ലാ കുട്ടികൾ ക്കും ഉപഹാരങ്ങൾ നൽകി