സെന്റ്. മേരീസ് എൽ പി എസ് എടത്തിരിഞ്ഞി

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ്. മേരീസ് എൽ പി എസ് എടത്തിരിഞ്ഞി
വിലാസം
സ്ഥലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201723306





ചരിത്രം

പടിയൂര്‍ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമായ സെന്‍റ് മേരിസ് എല്‍.പി.സ്ക്കൂള്‍ ഇരിഞ്ഞാലക്കുടയില്‍ നിന്നും 4 കി.മീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്നു. വ്ദ്യാലയ പരിസരത്തെ ജനങ്ങള്‍ പൊതുവെ ഇടത്തരക്കാരും കര്‍ഷക- ത്തൊഴിലാളികളും സന്വന്നരുമാണ്. വിദ്യാലയാന്തരിക്ഷം നെല്‍പ്പാടങ്ങള്‍ ചുറ്റപ്പെട്ടുകിടക്കുന്നു. ഇവിടത്തെ ഭുപ്രക്യതിയുടെ സവിശേഷതകളാല്‍ ഈ സ്ക്കുളിനെ കക്കഴ സക്കൂള്‍ എന്നും വിളിച്ചിരുന്നു.

                                         1917-ല്‍ ഒരു കുടിപള്ളിക്കൂടമായി ഉടലെടുത്തതാണ് ഇരുന്വന്‍ തോമച്ചന്‍റ കാലത്ത് സെന്‍റ് മേരിസ് എല്‍.പി.സ്ക്കൂള്‍. ആദ്യവര്‍ഷത്തിത്‍ 94 കുട്ടികള്‍ക്ക് പ്രവേശനം നല്കിയതായി രേഖയുണ്ട്.എറ്റവും ആദ്യത്തെ വിദ്യാര്‍ത്ഥി തെക്കൂട്ട് വലുപറന്വില്‍ വേലായുധന്‍ ആണ്. സ്കുളിന് സ്വന്തമായി ഒരു സ്ഥലവും കെട്ടിടവും ആവശ്യമാണെന്നെ ബോധ്യം വന്നപ്പോള്‍ 1920-ല്‍ സ്ഥലം വാങ്ങി കെട്ടിടം പണിതു. 1,2,3 ക്ലാസുകളോടെ ഈ വ്ദ്യാലയം ആരംഭിച്ചു. രേഖകളില്‍ 

ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ‍‍ ശ്രീ.കെ.ഡി തോമസ് മാസ്റ്റര്‍ എന്നാണ് അറിയാന്‍ കഴിഞ്ഞത്.

                                         പടിയൂര്‍ പഞ്ചായത്തിലെ ആദ്യത്തേതും കൊച്ചി സംസഥാനത്തിലെതന്നെ ഏറ്റവും വലിയവ്ദ്യാലയവുമായിരുന്നു  സെന്‍റ് മേരിസ് എല്‍.പി.സ്ക്കൂള്‍ .1967 ആയപ്പോഴേക്കും  പടിയൂര്‍ പഞ്ചായത്തില്‍ മറ്റു വ്ദ്യാലയങ്ങള്‍

ആരംഭിച്ചു. ഇവിടെ കുട്ടികള്‍ കുറഞ്ഞുതുടങ്ങി. ആ സാഹചര്യത്തില്‍ ഈ വ്ദ്യാലയത്തെ വളര്‍ത്തിക്കൊണ്ടുവരേണ്ടതിന്‍റ ആവശ്യകത മനസ്സിലാക്കി അന്നത്തെ മാനേജരായിരുന്ന ബഹുമാനപ്പെട്ട ഇഗ്നേഷ്യസ് ചിറയത്തച്ചന്‍റ കാലത്ത് കര്‍മ്മലീത്ത സന്യാസികളുടെ മാനേജ്മെന്‍റിന് ഈ വ്ദ്യാലയം കൈമാറി.1971-ല്‍ സിസ്റ്റര്‍ മേരി ഇമ്മാകുലേറ്റ് പുതിയ ഹെഡ്മിസ്ട്രസ്സായി ചാര്‍ജെടുത്തു. ഈ അവസരത്തില്‍ ഇവിടെ അറബി ഭാഷാപഠനത്തിന് ഒരു പുതിയ തസ്തികനിലവില്‍ വന്നു. ഇന്ന് ഈ വ്ദ്യാലയം കര്‍മ്മലീത്ത സന്യാസിനി സമൂഹത്തിന്‍റ കോ ഓപ്പറേറ്റീവ് മാനേജ്മെന്‍റായ ഉദയ പ്രൊവിന്‍സിന്‍റ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി