പ്രവേശനോത്സവം

പുത്തൻ പ്രതീക്ഷകളുമായി 2024 2025 വർഷത്തിലെ ജില്ലാതല പ്രവേശനോത്സവം കോഴിക്കോട് ജില്ലയിലെ ജീവി എച്ച്എസ്എസ് ചെറുവണ്ണൂരിൽ വെച്ച് നടന്നു. ജൂൺ 3 രാവിലെ 10 മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ബഹു റിയാസ് ഖാൻ ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. കുരുന്നുകൾക്കൊപ്പം അധ്യാപകരും നാട്ടുകാരും ഓരോ വിദ്യാർത്ഥികളും ഒത്തുചേർന്ന ഗംഭീരമായി പരിപാടി കൊണ്ടാടി. സംസ്ഥാന,ജില്ലാ പ്രവേശനോത്സവഗാനങ്ങൾ കണ്ണിനും കാതിനും കുളിർമയേകി സ്കൂളിന്റെ ചരിത്രത്താളുകളിൽ തങ്ക ലിപികളാൽ എഴുതപ്പെട്ട ഒരു ദിനം കൂടിയായി.

പരീക്ഷകളിൽ മികച്ച കഴിവ് പ്രകടമാക്കിയ പ്രതിഭകളെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി. ജില്ല പ്രൊജക്റ്റ് കോഡിനേറ്റർ ഡോ. എ കെ അബ്ദുൽ ഹക്കീം പ്രവേശനോത്സവ സന്ദേശം അറിയിച്ചു. 

ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗവാസ്, കോർപ്പറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സി രാജൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ പുത്തൻപുരയിൽ, ഡയറ്റ്  പ്രിൻസിപ്പൽ ഡോ. യു കെ അബ്ദുൽ നാസർ, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ വിനോദ് വി വി, കൈറ്റ് ജില്ലാ കോഡിനേറ്റർ രമേശൻ സി ടി, എസ് എസ് കെ ഡി പി  കെ എൻ സജീഷ് നാരായണൻ, ഫാറൂഖ് എ ഇ ഒ കുഞ്ഞു മൊയ്തീൻകുട്ടി എം ടി, ബി ആർ സി സൗത്ത് പ്രവീൺകുമാർ വി പി,  സ്കൂൾ പ്രിൻസിപ്പൽ സഫിയ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ അനിത എം എ, പിടിഎ പ്രസിഡണ്ട് മുഹമ്മദ് ഇല്യാസ് ടി, ആർ ഡി ഡി സന്തോഷ് കുമാർ എം, അപർണ വി ആർ (വിഎച്ച്എസ്ഇ), സരിശ ടി, കോർപ്പറേഷൻ കൗൺസിലർമാർ എന്നിവർ സംസാരിച്ചു. 

ഡി ഡി ഇ മനോജ് മണിയൂർ സ്വാഗതവും ഹെഡ്മാസ്റ്റർ ദിലീപ് കുമാർ എം നന്ദിയും പറഞ്ഞു.

ചിത്രശാല