വിഷമാണ് കോവിഡ്
വിഷസർപ്പമാണ് നീ
ലക്ഷങ്ങളെ ഇരയായി ഹിംസിച്ചു നിൻ സംഹാര താണ്ഡവമാടിക്കൊണ്ടിരിക്കെ
എവിടെയും എവിടെയും തോരാത
മായാതെ ഇരയെ പിടിച്ചു മുന്നേറിടുമ്പോൾ
ജീവനെ പേടിച്ച് മുറിക്കുള്ളിൽ
ഞാൻ ജീവച്ഛവമായ് മാറിയിരിക്കെ
കാലങ്ങൾ മാറുന്നു രോഗങ്ങൾ കൂടുന്നു
മർത്യന്റെ അത്യാർത്തി ചെന്നെത്തുന്നതോ മരണമാം കൊലക്കയറൊന്നു മാത്രം
ഇനിയെങ്കിലും പിന്മാറി നന്മതൻ പാത തേടുമോ
നാളെയ്ക്ക് വേണ്ടി എങ്കിലും