ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ലിറ്റിൽകൈറ്റ്സ്/2019-21
-ലിറ്റിൽകൈറ്റ്സ് | |
---|---|
യൂണിറ്റ് നമ്പർ | LK/2018/44033 |
അംഗങ്ങളുടെ എണ്ണം | 30 |
അവസാനം തിരുത്തിയത് | |
23-11-2023 | Remasreekumar |
ലിറ്റിൽ കൈറ്റ്സ് 2019-20
കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ലിറ്റിൽകൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ഫെബ്രുവരി 22-ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവ്വഹിച്ചു.ആദ്യ ഘട്ടത്തിൽത്തന്നെ ഗവൺമെൻറ് ലിറ്റിൽ കൈറ്റ്സ് നടപ്പിലാക്കി.
മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം.
ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് മലയാള പരിശീലനത്തിന് ലഭിക്കുന്നത്.വൈകുന്നേരങ്ങളിൽ കുറച്ചു കുട്ടികൾ പരിശീലിക്കുന്നുണ്ട്.
യൂട്യൂബ് സ്കൂൾ വിദ്യാഭ്യാസ വീഡിയോകൾ തയ്യാറാക്കാൻ സഹായിക്കുന്നു.
സ്കൂൾ യൂട്യൂബ് ചാനലുകളിലെ വീഡിയോ തയ്യാറാക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തുന്നത്.സത്യമേവ ജയതേ അധ്യാപകപരിശീലനത്തിനു ശേഷം ലിറ്റിൽ കൈറ്റ്സുകാർക്ക് ക്ലാസ് നൽകുകയും അവരിൽ താല്പര്യമുള്ള കുറച്ചു പേരെ മറ്റു ക്ലാസുകളിൽ അധ്യാപകരെ സഹായിക്കാനായി നിയോഗിക്കുകയും ചെയ്തു.