എൽ.എഫ്.എൽ.പി സ്കൂൾ ചിറ്റൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

11:11, 15 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SC29340 (സംവാദം | സംഭാവനകൾ) ('സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കൊപ്പം, പത്തൊൻപത് മാസത്തിന് ശേഷം 'സ്കൂൾതല പ്രവേശനോത്സവ'ത്തോടെ വീണ്ടും സ്കൂളും, ക്ലാസ്സ്‌മുറികളും സജീവമാകുന്നു. കോവിഡ് സുരക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കൊപ്പം, പത്തൊൻപത് മാസത്തിന് ശേഷം 'സ്കൂൾതല പ്രവേശനോത്സവ'ത്തോടെ വീണ്ടും സ്കൂളും, ക്ലാസ്സ്‌മുറികളും സജീവമാകുന്നു. കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് പി. റ്റി. എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ സ്വാഗതം ആശംസിച്ചു. പ്രവേശനോത്സവ ചടങ്ങിന്റെ ഔദ്യോഗിക ഉൽഘാടനകർമ്മം ബഹു: കരിങ്കുന്നം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ: ജോജി ഇടാംപറമ്പിൽ നിർവ്വഹിച്ചു. ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷീബ ജോൺ മുഖ്യ പ്രഭാഷണം നടത്തി. കരിങ്കുന്നം പോലീസ് സ്റ്റേഷൻ S. H.O 'കോവിഡ് സുരക്ഷാ പെരുമാറ്റ രീതികൾ വിശദീകരിച്ചു. വാർഡ് മെമ്പർ അജിമോൻ. കെ. എസ്, മെമ്പർ ഹരിദാസ് എന്നിവർ കുട്ടികൾക്ക് പ്രവേശനോത്സവ സന്ദേശം നൽകി. പ്രവേശനോത്സവ ദിവസം കുട്ടികളെ സ്വീകരിക്കുന്നതിനായി സ്കൂൾ, പി. റ്റി. എ, എം പി. റ്റി. എ കമ്മറ്റികളുടെ സഹകരണത്താൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങളും, പായസ വിതരണവും നടന്നു.