എ.എൽ.പി.എസ്. ചെറുപള്ളിക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിനെക്കുറിച്ച്
ജില്ലയിലെ ഏറനാട് താലൂക്കിലെ തൃക്കലങ്ങോട് പഞ്ചായത്തിലെ ചെറുപള്ളിക്കൽ എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1976 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.1980 ൽ ഒരു പൂർണ്ണ എൽ പി സ്കൂൾ ആയി മാറി. വിദ്യാഭ്യാസ പിന്നോക്ക പ്രദേശമായിരുന്ന ഈ ദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ വിദ്യാലയത്തിന്റെ പങ്ക് വളരെ വലുതാണ്. പട്ടിക ജാതി വിഭാഗങ്ങൾ ഉൾപ്പടെ വളരെ സാമ്പത്തിക പിന്നോക്ക പ്രദേശമായ ഇവിടുത്തെ മുഴുവൻ ആളുകൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നത് ഈ വിദ്യാലയത്തിൽ നിന്നാണ്.1976 ന് മുൻപ് ഒന്നര കിലോമീറ്റർ അപ്പുറത്ത് സ്ഥിതി ചെയ്യുന്നകാരക്കുന്ന് ജി എം എൽ പി സ്കൂളിൽ നിന്നാണ് ഇവിടുത്തുകാർ പ്രൈമറി വിദ്യാഭ്യാസം നേടിയിരുന്നത്. ഇന്ന് നല്ല ഭൗതിക സൗകര്യവും വാഹന സൗകര്യവും ഉള്ള ഈ വിദ്യാലയം മഞ്ചേരി സബ്ജില്ലയിലാണ് ഉൾപ്പെടുന്നത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് കെട്ടിടങ്ങളിലായി 9 ക്ലാസ്സ് മുറികൾ ഉണ്ട്. കൂടാതെ 2 പ്രീ പ്രൈമറി ക്ലാസ്സുകളും ഉണ്ട്. ലൈബ്രറി, പാചകപ്പുര, സ്റ്റേജ്, അസംബ്ലി ഹാൾ, വിശാലമായ കളിസ്ഥലം, കുട്ടികളുടെ പാർക്ക്, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ്റൂം, വാഹന സൗകര്യം എന്നിവയും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
ഫുട്ബോൾ കോച്ചിംഗ്,
സംഗീത നൃത്ത ക്ലാസുകൾ
സ്കിപ്പിംഗ് റോപ് പ്രാക്ടീസ്
ഹൂല ഹൂപ് പ്രാക്ടീസ്
ചെസ്സ്
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ്
വഴികാട്ടി
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}