നമ്പൂതിരിമാരും പട്ടൻമാരും നായൻമാരും കുടമാളൂരിൽ കൂടുതലുണ്ടായിരുന്നു. മറ്റ് താണ ജാതിക്കാരും ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. തീണ്ടൽ, തൊടീൽ എന്നീ അയിത്താചാരങ്ങളുമുണ്ടായിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥയാണ് അന്ന് നിലനിന്നിരുന്നത്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കുറവായിരുന്നു. കുടമാളൂരിൽ നാട്ടുകാർ ചേർന്ന് പനയോലകൊണ്ട് ഒരു ഷെഡ്ഡുണ്ടാക്കി തുണ്ടത്തിൽ ആശാൻറെ കീഴിൽ ഒരു വിദ്യാലയം ആരംഭിച്ചു(കുടിപ്പള്ളിക്കൂടം). തുടർന്ന് 1864-ൽ(കൊല്ലവർഷം 1040) ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവിൻറെ കാലത്ത് ഗവൺമെൻറ് ഏറ്റെടുക്കുകയും കുടമാളൂർ ഗവ. വി. എം. സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.പിന്നീട് ഈ സ്കൂൾ ഹൈസ്കൂളായി ഉയരുകയും പഠനസൗകര്യാർത്ഥം എൽ. പി വേർതിരിക്കുകയും ചെയ്തു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം