ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ജൂനിയർ റെഡ് ക്രോസ്

15:37, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43072 (സംവാദം | സംഭാവനകൾ) (പുതിയ വിവരങ്ങൾ കൂട്ടിച്ചേർത്തു)

ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി )

ദേശീയതലത്തിലെ റെഡ് ക്രോസ് സൊസൈറ്റിയുടെ കീഴിലുള്ള സംഘടനയാണ് ജെ ആർ സി . ജെ ആർ സി യിലെ അംഗങ്ങളായ വിദ്യാർത്ഥികൾ ജൂനിയേഴ്സ് എന്നറിയപ്പെടുന്നു. സ്കൂളിന്റെ പ്രഥമ അധ്യാപകൻ /പ്രഥമ അധ്യാപിക യൂണിറ്റ് പ്രസിഡൻറ് ആയിരിക്കും. യൂണിറ്റ് ചുമതലക്കാരനായ അധ്യാപകൻ ജെ ആർ സി കൗൺസിലർ എന്നറിയപ്പെടുന്നു .ജെ.ആർ.സി യൂണിറ്റിന്റെ വാർഷിക പൊതുയോഗം വിളിച്ച് വിദ്യാർത്ഥികളിൽ നിന്നും ചുവടെ ചേർക്കുന്ന ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.

1. യൂണിറ്റ് ചെയർമാൻ

2.വൈസ് ചെയർമാൻ

3. സെക്രട്ടറി

4. ജോയിന്റ് സെക്രട്ടറി

5. ട്രഷറർ

" സേവനം" എന്നതാണ് ജെ. ആർ .സി യുടെ മോട്ടോ .ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, സേവന സന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കുക എന്നിവയാണ് മുഖ്യ ലക്ഷ്യങ്ങൾ . കാർത്തികതിരുനാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ 2019 സെപ്റ്റംബർ മാസമാണ് ജെ ആർ സി യുടെ ആദ്യത്തെ സ്കൂൾ തല യൂണിറ്റ് ഇവിടെ പ്രവർത്തനമാരംഭിച്ചത്. 20 വിദ്യാർത്ഥികൾ വീതം ഉൾപ്പെട്ട രണ്ട് യൂണിറ്റുകൾ രൂപീകരിച്ചു. 2020 - 21 ൽ up വിഭാഗത്തിൽ ബേസിക് ലെവൽ (ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി)കൂടി ഉൾപ്പെടുത്തി. എട്ടാം സ്റ്റാൻഡേർഡിൽ 'എ ലെവൽ, ഒമ്പതാം സ്റ്റാൻഡേർഡിൽ ബി ലെവൽ ,പത്താം സ്റ്റാൻഡേർഡിൽ സി ലെവൽ എന്നിങ്ങനെ ഒരു പാഠ്യപദ്ധതി അനുസരിച്ചാണ് പ്രവർത്തനങ്ങൾ .ജെ ആർ സി യുടെ പ്രത്യേക വാട്സപ്പ് ഗ്രൂപ്പുകൾ തുടങ്ങി വിദ്യാർഥികളെ എ ,ബി എന്നീ ലെവൽ ഗ്രൂപ്പിൽ ചേർത്തിട്ടുണ്ട്. പാഠ്യ പദ്ധതി അനുസരിച്ച സിലബസ് പ്രകാരം കൗൺസിലർമാരായ അധ്യാപകർ കുട്ടികൾ ക്ലാസ്സുകൾ നൽകുന്നു. ഓൺലൈനിലൂടെ സംസ്ഥാന ഘടകം നൽകുന്ന പ്രോഗ്രാമുകളിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നു. എ, ബി, സി ലെവൽ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി എല്ലാ അക്കാദമിക വർഷവും പരീക്ഷ നടത്തുന്നു. സ്കൂൾ യൂണിറ്റ് നടത്തുന്ന ശുചീകരണം, ജീവകാരുണ്യം, സേവന പ്രവർത്തനങ്ങൾ എന്നിവയിൽ പങ്കെടുത്ത് ജൂനിയേഴ്സ് 75% ഹാജർ നേടിയിരിക്കണം.ജെ. ആർ സി സംഘടിപ്പിക്കുന്ന സെമിനാർ / വെബിനാർ എന്നിവയിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടണം. സി ലെവൽ പരീക്ഷ ഉൾപ്പെടെ പാസാകുന്നവർക്ക് ഗ്രേസ് - ബോണസ് മാർക്ക് ലഭിക്കാറുണ്ട്.

പദ്ധതികൾ

റെഡ് ക്രോസ് അടിസ്ഥാന പ്രമാണങ്ങളെ ആധാരമാക്കി നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. ദിനാഘോഷങ്ങൾ സമുചിതമായി നടപ്പിലാക്കുന്നു .ലഹരി വിരുദ്ധ സന്ദേശ റാലി , കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചു . സന്നദ്ധരായ അധ്യാപകരിൽ നിന്നും സ്വീകരിച്ച പണമുപയോഗിച്ച് പൾസ് ഓക്സീമീറ്റർ , പി.പി.റ്റി കിറ്റുകൾ, മാസ്ക്കുകൾ, സാനിറ്റൈസർ തുടങ്ങിയവ ഐരാണിമുട്ടം ഹോമിയോ ഹോസ്പിറ്റലിൽ പ്രതിരോധ കേന്ദ്രത്തിൽ എത്തിച്ചു ഐരാണിമുട്ടം ഹോമിയോ ഹോസ്പിറ്റലിൽ (കോവിസ് പ്രതിരോധ കേന്ദ്രത്തിൽ ) എത്തിച്ചു എന്നത് സ്കൂൾ യൂണിറ്റിന്റെ ഒരു നേട്ടമാണ്. വിദ്യാർത്ഥികൾക്കായി "എന്റെ മരം എന്റെ ജീവൻ ", " പക്ഷികൾക്കായി ഒരു നീർക്കുടം " തുടങ്ങിയ പദ്ധതികൾ നൽകി.

നിലവിലെ യൂണിറ്റ് വിവരങ്ങൾ

യൂണിറ്റ് പ്രസിഡൻറ് :പ്രഥമ അധ്യാപകൻ

യൂണിറ്റ് കൗൺസിലർമാർ : സുധ എസ് കെ (എച്ച് എസ് ടി നാച്ചുറൽ സയൻസ് )

സുനിത സി ( യുപിഎസ് ടി)

ആകെ ജെ.ആർ.സി ജൂനിയേഴ്സ് -166 (2021-22 അധായന വർഷം)

റെഡ് ക്രോസിന്റെ അടിസ്ഥാന പ്രമാണങ്ങളായ ദീന കാരുണ്യം ,സന്നദ്ധ സേവനം ,നിഷ്പക്ഷത തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നത്.