പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി/അക്ഷരവൃക്ഷം/തിരിച്ചറിവ്
തിരിച്ചറിവ്
മൂന്നാം ക്ലാസുകാരനായ അപ്പു പതിവുപോലെ തൻറെ വീടിൻറെ മുന്നിൽ കൂട്ടുകാരെ കാത്തുനിൽക്കുകയായിരുന്നു. അമ്മു, അമ്പിളി, അച്ചു, അവർ എല്ലാവരും വരും. പിന്നെ ഒരു മേളമാണ്. പക്ഷേ ഇന്ന് എന്തുപറ്റി? ആരെയും കാണുന്നില്ലല്ലോ? അവൻ ആകെ ബോറടിച്ചു. അപ്പോഴാണ് ഒരു വിളി ഹലോ അപ്പു അവൻ തിരിഞ്ഞു നോക്കി അമ്പിളിയുടെ ശബ്ദം! പക്ഷേ അവളുടെ മുഖം ഒരു മാസ്ക്ക് കൊണ്ട് മറച്ചിരിക്കുന്നു! അമ്പിളി ഇതെന്തുപറ്റി ?എത്ര നേരമായി ഞാൻ കാത്തു നിൽക്കുന്നു, അവരൊക്കെ എവിടെ? അവൾ പറഞ്ഞു എടാ മണ്ടാ നീ ഒന്നും അറിഞ്ഞില്ലേ? കൊറോണ എന്ന ഒരു ഭയങ്കര രോഗം വന്നിട്ടുണ്ട് ഓരോ ദിവസവും ആയിരങ്ങളാണ് മരിക്കുന്നത് ഇനി പുറത്തിറങ്ങാനോ കൂട്ടംകൂടി പറമ്പിൽ പോയി കളിക്കാനോ പാടില്ല. വളരെ അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ പുറത്തിറങ്ങാൻ പറ്റൂ അപ്പോൾ മാസ്ക് നിർബന്ധമാണ് പുറത്തു പോയി വന്നാൽ കൈകൾ സോപ്പിട്ട് കഴുകണം അല്ലെങ്കിൽ കൊറോണ വരും അപ്പു വാ പൊളിച്ചു അപ്പോ ഈ അവധിക്കാലത്ത് നമ്മള് കൂട്ടിലിട്ട കിളികളെ പോലെ കഴിയേ? അപ്പോൾ അമ്പിളി പറഞ്ഞു അത് തന്നെ നീ കഴിഞ്ഞ ആഴ്ച ഒരു തത്തയെ കെണിവെച്ച് കൂട്ടിലടച്ചില്ലേ, ഇനി അതിനെ പോലെ നമ്മളും കഴിയണം ഒരുപാട് കാലം ഈ അസുഖം മാറുന്നതുവരെ. ആ. അപ്പു എനിക്ക് കൂടുതൽ സമയം നിൽക്കാൻ പറ്റില്ല ഞാൻ കടയിലേക്ക് പോവുകയാണ് അതും പറഞ്ഞ് അവൾ ഓടിപ്പോയി. അമ്പിളിയുടെ വാക്കുകൾ ഇടിത്തീയായി അവൻറെ മനസ്സിൽ, കൂട്ടിലിട്ട തത്ത പോലെ പുറത്തിറങ്ങാതെ എങ്ങനെയാണ് ഞാൻ കഴിയുക? ഈശ്വരാ പുറത്തിറങ്ങാതെ ഒരു ദിവസം പോലും കഴിയാൻ എനിക്ക് സാധിക്കില്ല. അപ്പോൾ താത്തയെ എത്ര ദിവസമായി ഞാൻ...... അവൻ തത്തക്കൂടിന്നടുഅടുത്തേക്ക് ചെന്നു. മിണ്ടാട്ടമില്ലാതെ തലതാഴ്ത്തി ഒന്നും തിന്നാതെ തത്ത കൂട്ടിൽ ചടഞ്ഞിരിക്കുന്നു! അവന് ഒരു നിമിഷം ആ തത്ത താൻ തന്നെയാണെന്ന് തോന്നി വിറക്കുന്ന കൈകളോടെ ആ കൂടിൻ്റെ വാതിൽതുറന്ന് അവൻ പറഞ്ഞു, കിളിയേ മാപ്പ് നിന്നെ പിടിച്ചു വെക്കാൻ എനിക്ക് അവകാശമില്ല പറന്നു പൊയ്ക്കോളൂ ആ തത്ത അവനെ ഒന്നു നോക്കി എന്നിട്ട് തൻറെ ചിറകുകൾ വീശി ആകാശത്തേക്ക് കുതിച്ചു അപ്പോൾ മാത്രം അതിൻറെ ചുണ്ടിൽ നിന്നും അവൻ കേൾക്കാൻ കൊതിച്ച ഒരു പാട്ട് അവൻ കേട്ടു എന്നിട്ട് അവൻ അവൻറെ വീടിന് ഒന്ന് നോക്കി ഇതാണ് ഇനി എൻറെ കൂട്, കൂട്ടിലടച്ച അപ്പു ! അവൻറെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ അടർന്നുവീണു:...
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ |