ജി. എച്ച്.എസ്. മുനിയറ/എന്റെ ഗ്രാമം
ജി. എച്ച്.എസ് മുനിയറ
ഇടുക്കി ജില്ലയിലെ കൊന്നത്തടി പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. 1973 ലാണ് സ്ഥാപിതമായത്. തുടർച്ചയായി 5 വർഷവും പത്താം ക്ലാസിൽ 100% വിജയം നേടി. ജോയ്സ് ജോർജ് എം.പി.യുടെ ഫണ്ടിൽ നിന്നും ഞങ്ങൾക്ക് സ്കൂൾ ബസ് അനുവദിച്ചു. ഹൈസ്കൂളിന് പുതിയ ഒരു കെട്ടിടം നിർമ്മിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന സംരംഭം തുടങ്ങി. ജെ ആർ സി പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടക്കുകയും പരീക്ഷയിൽ നല്ലവിജയം കൈവരിക്കുകയും ചെയ്തു. 50 ആണ്ടിലേറെയായി അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന മുനിയറ ഗവൺമെൻറ് ഹൈസ്കൂൾ 2023 സ്കൂളിന്റെ സുവർണ്ണജൂബിലിവർഷമായി ആഘോഷിക്കുന്നു.തിങ്കൾകാട്,പന്നിയാർ നിരപ്പ്, കരിമല, മുനിയറ , ഇല്ലിസിറ്റി, വള്ളക്കടവ്, പണിക്കൻകുടി മുതലായ ഇടുക്കി ജില്ലയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് ഈ വിദ്യാലയം പ്രയോജനപ്പെടുന്നു.
മുനിയറ
ഇടുക്കി ജില്ലയിലെ കൊന്നത്തടി പഞ്ചായത്തിൽ അടിമാലി രാജാക്കാട് പ്രദേശങ്ങൾക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമമാണ് മുനിയറ .ചരിത്രപ്രസിദ്ധമായ മുനി അറകൾ കണ്ടെത്തിയതിനാൽ ആണ് ഈ പ്രദേശത്തിന് മുനിയറ എന്ന പേര് വന്നത്ചരിത്രപ്രസിദ്ധമായ മുനി അറകൾ കണ്ടെത്തിയതിനാൽ ആണ് ഈ പ്രദേശത്തിന് മുനിയറ എന്ന പേര് വന്നത്.പൊന്മുടി ഡാമിൻറെ പരിസരപ്രദേശമായ ഈ ഭാഗം ഇന്ന് വിനോദസഞ്ചാര മേഖലകൾക്കുള്ള സാധ്യതകൾ കൂടി തുറന്നുകൊടുക്കുന്നു ഈ പ്രദേശം ഇന്ന് വിനോദസഞ്ചാര മേഖലകൾക്കുള്ള സാധ്യതകൾ കൂടി തുറന്നു കൊടുക്കുന്നു. മലയാള സാഹിത്യത്തിൽ പ്രശസ്തരായ ആൻറണി മുനിയറ , മുരളി ,എൻ വിജയ മോഹനൻ തുടങ്ങിയവർ ഇന്നാട്ടുകാരാണ്.