താനൂർ

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറു ഗ്രാമമാണ് താനൂർ."താന്നി മരമുള്ള ഊര്" എന്ന അർത്ഥത്തിൽ  താന്നിയൂർ പിന്നീട് ലോപിച്ച് താനൂർ ആയി എന്ന് ഈ സ്ഥല നാമത്തെ കുറിച്ച് അഭിപ്രായമുണ്ട്

താനൂർ ,പരിയാപുരം  എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ്.വടക്ക് പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ,തെക്ക്  താനാളൂർ ,ഒഴൂർ പഞ്ചായത്തുകൾ ,പടിഞ്ഞാറു അറബിക്കടൽ,കിഴക്ക് നന്നമ്പ്ര ,ഒഴൂർ പഞ്ചായത്തുകൾ എന്നിവയാണ് .തീരദേശവും റെയിൽവേയും ഉള്ള ഗ്രാമം കൂടിയാണിത് .

ഭൂമിശാസ്‌ത്രം

സമുദ്ര നിരപ്പിൽനിന്ന് ശരാശരി 1 മീറ്റർ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തീരദേശ ഗ്രാമം ,പൂരപ്പുഴ പ്രധാന നദിയാണ് .ഈ പ്രദേശത്തെ പ്രധാന കാർഷികവിള നാളീകേരമാണ് .

വിദ്യാഭ്യാസ  സ്ഥാപനങ്ങൾ

  • ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്
  • ഗവൺമെന്റ് കാട്ടിലങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ
  • ഗവൺമെന്റ് ദേവദാർ ഹയർ സെക്കൻഡറി സ്കൂൾ
  • ഗവൺമെന്റ് ഫിഷറീസ് ടെക്‌നിക്കൽ &വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ
  • ജി എം യു പി സ്കൂൾ താനൂർ ടൗൺ

പൊതുസ്ഥാപനങ്ങൾ

  • സബ് രജിസ്ട്രാർ ഓഫീസ്
  • താനൂർ ബ്ലോക്ക് ഓഫീസ്
  • വില്ലേജ് ഓഫീസ്
  • ഫിഷറീസ് ഡിപ്പാർട്മെന്റ്
  • കൃഷിഭവൻ
  • പോസ്റ്റ് ഓഫീസ്

ആരാധനാലയങ്ങൾ

 
താനൂർ മസ്ജിദ്
  • താനൂർ വലിയ കുളങ്ങര പള്ളി
  • കേരളദേശപുരം ശ്രീകൃഷ്ണ ക്ഷേത്രം
  • തൃക്കേക്കാട്ട് ക്ഷേത്രം
  • ശ്രീ കുരുംബ ഭഗവതി ക്ഷേത്രം

== ചരിത്ര സ്മാരകം ==

പ്രമാണം:RAILWAY STATION 19673.jpg
റെയിൽവേ സ്റ്റേഷൻ

1861 ലെ തിരൂർ മുതൽ ചാലിയം വരെ സ്ഥാപിച്ച കേരളത്തിലെ ഏറ്റവും പഴയ റെയിൽവേ ലൈനിന്റെ ഭാഗമാണ് 1904 ൽ തുറന്ന ഇന്നത്തെ  താനൂർ റെയിൽവേ സ്റ്റേഷൻ.

മലബാർ ജില്ലാകളക്ടർ ആയിരുന്ന എച്ച്.വി.കനോലി നിർമ്മിച്ച കനോലി കനാൽ ഈ ഗ്രാമത്തിലൂടെയാണ് ഒഴുകുന്നത്.

 
കനോലി കനാൽ

ചിത്രശാല

 
താനൂർ ടൗൺ
 
താനൂർ ഹാർബർ
 
താനൂർ ഹാർബർ ബീച്ച്
 
വർഷങ്ങൾ പഴക്കമുള്ള കുളം