എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
23:04, 18 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parvathysnair (സംവാദം | സംഭാവനകൾ) (പൂഞ്ഞാർ എന്ന നാമത്തിന്റെ ചരിത്രം കൂട്ടിച്ചേർത്തു)

പൂഞ്ഞാർ ഗ്രാമം

പൂഞ്ഞാർ ഗ്രാമം കോട്ടയം ജില്ലയിലെ തീക്കോയി, തിടനാട്, ഈരാറ്റുപേട്ട,കാഞ്ഞിരപ്പള്ളി എന്നീ സ്ഥലങ്ങളോട് ചേർന്ന് കിടക്കുന്ന മനോഹര ഗ്രാമമാണ്. മധുര പാണ്ഡ്യവംശത്തിൽപ്പെട്ട ഒരു രാജകുടുംബത്തിന്റെ ഭരണത്തിലിരുന്ന ചെറിയ രാജ്യമായിരുന്നു ഇത്. ഈ വംശത്തിന്റെ സ്ഥാപകൻ മാനവിക്രമകുലശേഖരപ്പെരുമാളാണെന്നു വിശ്വസിക്കുന്നു . മാർത്താണ്ഡവർമ്മ തെക്കുംകൂർ പിടിച്ചടക്കിയപ്പോൾ പൂഞ്ഞാർ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായി. പാണ്ഡ്യരാജാക്കന്മാർ തെക്കുംകൂർ, വടക്കുംകൂർ രാജാക്കന്മാരോട്‌ വിലയ്‌ക്കുവാങ്ങി സ്‌ഥാപിച്ചതാണ്‌ ഈ രാജ്യം.

പൊതുസ്ഥാപനങ്ങൾ

  • എസ് .എം. വി. ഹയർ സെക്കണ്ടറി സ്കൂൾ
  • ഗവ.എൽ.പി സ്കൂൾ
  • പോസ്റ്റ് ഓഫീസ്
  • പൂഞ്ഞാർ സർവീസ് സഹകരണ ബാങ്ക്
  • ജി.വി.രാജ ഹെൽത്ത് സെന്റർ
  • പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്
  • വില്ലേജ് ഓഫീസ്
  • ഗവ. ആയുർവേദ ഹോസ്‌പിറ്റൽ

വിനോദസഞ്ചാര ഇടങ്ങൾ

  • യേന്തയാർ
  • മുതുകോരമല
  • ചേന്നാട് അരുവി
  • ചേന്നാട് മാളിക
  • വേങ്ങത്താനംഅരുവി വെള്ളച്ചാട്ടം
പ്രമുഖവ്യക്തിത്വങ്ങൾ
ടി.എ. തൊമ്മൻ
  • കേരളത്തിലെ മുൻമന്ത്രിയും ഒന്നും, രണ്ടും കേരളനിയമസഭകളിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവായിരുന്നു ടി.എ. തൊമ്മൻ. ബി.എ, ബി.എൽ. ബിരുദധാരിയായിരുന്ന ഇദ്ദേഹം ആർ. ശങ്കർ മന്ത്രിസഭയിലെ നിയമം, റവന്യൂ വകുപ്പുകളാണ് കൈകര്യം ചെയ്തിരുന്നത്. കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ ജനിച്ച ഇദ്ദേഹം പാലായിലാണ് അഭിഭാഷകവൃത്തി നോക്കിയത്, കുറച്ച് നാൾ പാലാ നഗരസഭയുടെ മുനിസിപ്പൽ അംഗവുമായിട്ടുണ്ട്. കോൺഗ്രസ് പ്രതിനിധിയായി പൂഞ്ഞാർ മണ്ഡലത്തിൽ നിന്നാണ് ടി.എ. തൊമ്മൻ ഒന്നും, രണ്ടും കേരളനിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ ദീർഘ നാളത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ നിരവധി സ്ഥാനങ്ങളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1960കളിലെ കോൺഗ്രസ് നിയമസഭാകക്ഷിയുടെ ചീഫ് വിപ്പ്, 1958 മുതൽ 1959 വരെ കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം, 1962 മുതൽ 1963 വരെ പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുറ്റെ തലവൻ, സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി ചെയർമാൻ, ഖാദി ഗ്രാമവികസന ബോർഡിന്റെ ജില്ലാ ഉപദേശകസമിതിയംഗം എന്നിവയാണ് അവയിൽ ചിലത്. 1984 ഏപ്രിൽ 11ന് ഇദ്ദേഹം അന്തരിച്ചു.
പി .ആർ. ഗോദവർമ്മരാജ
  • കേണൽ ഗോദവർമ്മരാജ കായിക കേരള കുലപതി എന്ന് അറിയപ്പെടുന്നു. 1908 ഒക്ടോബർ 13 ന് പൂഞ്ഞാർ കോയ്‌ക്കൽ രാജകുടുംബത്തിൽ ജനനം കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെയും കേരള ക്രിക്കറ്റ് അസോസിയേഷന്റെയും സ്ഥാപക പ്രെസിഡന്റും നിരവധി സ്പോർട്സ്  ക്ലബ്ബ്കളുടെയും അസ്സോസിയേഷനുകളുടെയും രക്ഷാധികാരിയുമായിരുന്നു രാജ .കോവളത്തെ ഒരു അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിച്ചതിലെ പ്രധാന വാസ്തു ശില്പിയായിരുന്നു അദ്ദേഹം. 1971 ഏപ്രിൽ 30 ന് കുളു താഴ്വരയ്ക്കടുത്തു ഉണ്ടായ വിമാനാപകടത്തിൽ അദ്ദേഹം മരിച്ചു .

ചരിത്രം

പൂഞ്ഞാറിന്റെ ഉത്ഭവത്തെകുറിച് വ്യത്യസ്ത ഐതിഹ്യങ്ങൾ നിലവിലുണ്ടെങ്കിലും പുണ്യാർ പരിണമിച്ചു പൂഞ്ഞാർ ആയി എന്നതിനാണ് പ്രചാരം ലഭിച്ചിട്ടുള്ളത് . ഈ പ്രദേശത്തുകൂടി ഒഴുകുന്ന നദിയുമായി ഈ പേര് ബന്ധപ്പെട്ടു കിടക്കുന്നു .പെരിങ്ങളത്തു കുടമുരുട്ടി എന്ന പേരിൽ ഇന്ന് അറിയപ്പെടുന്ന സ്ഥലത്തു പണ്ട് അഗസ്ത്യമുനി തപസ്സ് അനുഷ്ഠിച്ചിരുന്നു .തപസ്സ് അവസാനിപ്പിച്ചു മുനി കൈവശമുള്ള കുടമുരുട്ടിയതുകൊണ്ട് കുടമുരുട്ടിമലയും പുണ്യാറും അറിയപ്പെടുന്ന നാമങ്ങളായി .പുണ്യാർ പൂഞ്ഞാർ ആയി രൂപാന്തരം പ്രാപിച്ചു .ഔഷധഗുണമുള്ള ജലസ്രോതസ്സുകളുടെ പ്രവാഹവും പുണ്യാർ എന്ന പേരിനു കാരണമായിട്ടുണ്ട് .