ചരിത്രം

കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ് ആനിക്കാട് . ആവോലി പഞ്ചായത്തിൽ മൂവാറ്റുപുഴ ടൗണിന് സമീപമാണ് ഇത് .ആനിക്കാ എന്നറിയപ്പെടുന്ന ആഞ്ഞിലി മരത്തിന്റെ പഴം കൂടുതലായി കാണപ്പെട്ടതുകൊണ്ടാണ് ഇ ദേശത്തിനു ആനിക്കാട് എന്നു പേരുവന്നത് എന്നാണ് ഐതീഹ്യം .കർഷക പാര്യമ്പര്യമുള്ള സ്ഥലമാണ് ആനിക്കാട് .നിരവധി സർക്കാർ സ്ഥാപനങ്ങളും പ്രശസ്തമായ  അമ്പലങ്ങളും പള്ളികളും നിലനിൽക്കുന്ന സുന്ദരമായ കൊച്ചു ഗ്രാമമാണ് ആനിക്കാട് .

സ്ഥാനം

കേരളത്തിലെ മൂവാറ്റുപുഴ താലൂക്കിലാണ് ആനിക്കാട് സ്ഥിതിചെയ്യുന്നത്.മെയി൯ ഈസ്റ്റേൺ ഹൈവേയിൽ മൂവാറ്റുപുഴ -വാഴക്കുളത്തിന് ഇടയിൽ മൂവാറ്റുപുഴയിൽ നിന്ന് 4KM ,വാഴക്കുളത്തുനിന്ന് 4KM ,തൊടുപുഴയിലേക്ക് 12KM എന്നിങ്ങനെയാണ് ആനിക്കാട് സ്ഥിതിചെയ്യുന്നത്. ആനിക്കാടിന്റെ സമ്പദ് വ്യവസ്ഥ കൃഷിയെ ആശ്രയിച്ചിരിക്കന്നു. പ്രധാന കൃഷികൾ റബ്ബറും പൈനാപ്പിളുമാണ്.

ഗതാഗതം

ആനിക്കാട് വില്ലജ് ഉൾപ്പെടെയുള്ള മുവാറ്റുപുഴയുടെ RTO കോഡ് KL17 ആണ് .ആനിക്കാട് നിന്ന് 4 കിലോമീറ്റര് അകലെ മുവാറ്റുപുഴ പട്ടണത്തിനു തെക്കു എംസി റോഡിലാണ് KSRTC ബസ്സ്റ്റാൻഡ് സ്ഥിതി ചെയുന്നത്..35 കിലോമീറ്റര് അകലെയുള്ള തൃപ്പൂണിത്തുറ ,40 കിലോമീറ്റര് അകലെയുള്ള ആലുവ ,45 കിലോമീറ്റര് എറണാകുളം സൗത്ത് ,45 കിലോമീറ്റര് അകലെയുള്ള എറണാകുളം നോർത്ത് എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ .ആനിക്കാട് നിന്ന് 35 കിലോമീറ്റര് അകലെയാണ് നെടുമ്പാശേരി വിമാനത്താവളം സ്ഥിതി ചെയുന്നത് ..SH 8 മെയിൻ ഈസ്റ്റേൺ ഹൈവേ കടന്നുപോകുന്നത് ആനിക്കാട് ഗ്രാമത്തിലൂടെ ആണ് .NH 85 ൽ നിന്ന് അകലെ കൊച്ചി ധനുഷ്‌കോടി മുന്നാറിലൂടെ കടന്നു പോകുന്നു .വളരെഏറെ  തിരക്കുള്ള റോഡ് ആണ് ഇവിടെ ഉള്ളത് .

പൊതു സ്ഥാപനങ്ങൾ

പ്രൈമറി ഹെൽത്ത് സെന്റർ, വെറ്റിനറി ഹോസ്പിറ്റൽ, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, ഹോമിയോ ഡിസ്പെ൯സറി, സെന്റ് ആന്റണിസ് എൽ.പി സ്കുുൾ, നിർമ്മല കോളേജ്, വിശ്വജ്യോതി എഞ്ചിനിയറിംഗ് കോളേജ്.


==അടുത്തുള്ള പട്ടണങ്ങൾ == മൂവാറ്റുപുഴ , തൊടുപുഴ , കോതമംഗലം , കൂത്താട്ടുകുളം എന്നിവയാണ് അടുത്തുള്ള പ്രധാന പട്ടണങ്ങൾ . വാഴക്കുളം , കല്ലൂർക്കാട് , പോത്താനിക്കാട് തുടങ്ങി ആനിക്കാടിന് സമീപമുള്ള നിരവധി ചെറിയ സബർബൻ പട്ടണങ്ങളുണ്ട്.

സമീപ നഗരങ്ങളും പട്ടണങ്ങളും

പ്രമാണം:Anicadu

വിദ്യാലയത്തെക്കുറിച്ച്