ഇടുക്കി ജില്ലയിലെ കൊന്നത്തടി പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. 1973 ലാണ് സ്ഥാപിതമായത്. തുടർച്ചയായി 5 വർഷവും പത്താം ക്ലാസിൽ 100% വിജയം നേടി. ജോയ്സ് ജോർജ് എം.പി.യുടെ ഫണ്ടിൽ നിന്നും ഞങ്ങൾക്ക് സ്കൂൾ ബസ് അനുവദിച്ചു. ഹൈസ്കൂളിന് പുതിയ ഒരു കെട്ടിടം നിർമ്മിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന സംരംഭം തുടങ്ങി. ജെ ആർ സി പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടക്കുകയും പരീക്ഷയിൽ നല്ലവിജയം കൈവരിക്കുകയും ചെയ്തു. 50 ആണ്ടിലേറെയായി അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന മുനിയറ ഗവൺമെൻറ് ഹൈസ്കൂൾ 2023 സ്കൂളിന്റെ സുവർണ്ണജൂബിലിവർഷമായി ആഘോഷിക്കുന്നു.