മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

( LittleKites യൂണിറ്റിനെക്കുറിച്ചുള്ള പൊതുവിവരങ്ങളും പ്രവർത്തനങ്ങളും യൂണിറ്റുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഈ പേജിൽ ചേ‍ർക്കുക. ആമുഖപേജിൽ Infobox വേണ്ടതില്ല. ഓരോ വർഷത്തേയും ബാച്ചിന്റെ ടാബിൽ Infobox ചേർത്ത് അതിൽ ആ ബാച്ചിന്റെ വിവരങ്ങൾ മാത്രം ചേർക്കുക. ടാബ് ചേർക്കുന്നതിനുള്ള മാർഗ്ഗം താഴെ വിവരിക്കുന്നുണ്ട്. )

  • എല്ലാ ബാച്ചിന്റേയും വിവരങ്ങൾ ഒറ്റ പേജിൽ ചേർക്കുന്നത് വിവരച്ചോർച്ചയ്ക്ക് കാരണമാകാം. തിരയൽ ദുഷ്ക്കരമാക്കാം. പേജ് തുറന്നുവരുന്നതിന് തടസ്സമുണ്ടാക്കാം. അതിനാൽ, ഓരോ ബാച്ചിനും പ്രത്യേകം പേജ് സൃഷ്ടിക്കുക.
  • ഓരോ ബാച്ചിന്റേയും പ്രത്യേകം പേജ് സൃഷ്ടിക്കുന്നതിന് {{Lkframe/Header}} എന്നത് പകർത്തി ലിറ്റിൽ കൈറ്റ്സ് പേജിന്റെ ഏറ്റവും മുകളിൽ ചേർക്കുക. സേവ് ചെയ്യുമ്പോൾ ഓരോ വർഷത്തിന്റേയും ടാബുകൾ ചുവപ്പുകണ്ണിയായി ലഭിക്കുന്നു.
  • പുതിയതായി ലഭിക്കുന്ന ചുവപ്പുകണ്ണി പേജുകളിൽ ഏറ്റവും മുകളിൽ {{Lkframe/Pages}} എന്ന template ചേർക്കുക. സേവ് ചെയ്യുക.


Yearframe Tab ചേർക്കൽ- വീഡിയോ സഹായി പിഡിഎഫ് സഹായഫയൽ

  • നിലവിലുള്ള പേജിലെ വ്യത്യസ്തബാച്ചിന്റെ വിവരങ്ങൾ, ബന്ധപ്പെട്ട പേജിലേക്ക് മാറ്റുക.
  • ഓരോ ബാച്ചിനും പ്രത്യേകം ഇൻഫോബോക്സ് ചേർക്കേണ്ടതാണ്.
  • ലിറ്റിൽകൈറ്റ്സ് താളിനുള്ള ഇൻഫോബോക്സ് ടെംപ്ലേറ്റ് ഇവിടെനിന്നും പകർത്താവുന്നതാണ്
  • ലിറ്റിൽ കൈറ്റ്സ് - ഓരോ വ‍ർഷത്തേയും കുട്ടികളുടെ പട്ടിക ചേർക്കാം. ഓരോ അംഗത്തിന്റേയും ചിത്രം ചേർക്കുന്നുവെങ്കിൽ വളരെ ചെറുതായി (50px) പട്ടികയിൽത്തന്നെ ഉൾപ്പെടുത്തുക. അല്ലെങ്കിൽ ഓരോ യൂണിറ്റിന്റേയും ഒരു ഗ്രൂപ്പ് ഫോട്ടോ (കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ഉൾപ്പെടെ) ചേർക്കാം.
  • ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രദ്ധേയമായ തനതുപ്രവർത്തനങ്ങൾ രേഖപ്പെടുത്തണം. ഇതിൽ മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ ചേർക്കാം.
  • കൈറ്റ്സ് മാഗസിൻ എന്ന തലക്കെട്ടിനുതാഴെ, ഓരോ വർഷത്തേയും മാഗസിൻ അപ്ലോഡ് ചെയ്ത് കണ്ണി ചേർക്കാവുന്നതാണ്.


ലിറ്റിൽ കൈറ്റ്സിന്റെ മുഴുവൻ പ്രവർത്തനങ്ങളും കാര്യക്ഷമമായി ഡോക്യുമെന്റ് ചെയ്യേണ്ടതുണ്ട്. മികച്ച ഡോക്യുമെന്റേഷൻ സ്കൂളിലെ ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തങ്ങളുടെ വിലയിരുത്തലിന്റെ ആധികാരിക രേഖകൂടിയാണ്. ലിറ്റിൽ കൈറ്റ്സ് ഉൾപ്പെടെ സ്കൂളിലെ മുഴുവൻ ക്ലബ്ബുകളുടെയും ഡോക്യുമെന്റേഷൻ തയ്യാറാക്കേണ്ടത് സ്കൂൾ വിക്കിയിലാണ്. സ്കൂളുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഏതാണ്ടെല്ലാ ക്ലബ്ബുകളും സ്കൂൾ താളിലുള്ള ക്ലബ്ബുകൾ എന്ന പെട്ടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലബ്ബിന്റെ പേരിൽ ക്ലിക്ക് ചെയ്ത് വിശദാംശങ്ങൾ ചേർത്താൽ മതി.

ഹെഡ്ഡർ ടാബുകചേലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ ബാച്ചുകളുടെ അടിസ്ഥാനത്തിലാണ് സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തേണ്ടത്. അതുകൊണ്ട് ബാച്ചുകളുടെ പേരുകൾ ഉൾക്കൊള്ളുന്ന ടാബുകൾ പേജിൽ ചേർക്കേണ്ടതുണ്ട്. ഇതിനായി ചുവടെ നൽകിയിരിക്കുന്ന കോഡ് അതുപോലെ പകർത്തി ലിറ്റിൽകൈറ്റ്സ് പേജിന്റെ എറ്റവും മുകളിലായി ചേർക്കുക. {{Lkframe/Header}}

  • സേവ് ചെയ്യുമ്പോൾ ഓരോ വർഷത്തിന്റേയും ടാബുകൾ ലഭിക്കുന്നു.
  • പുതിയതായി ലഭിക്കുന്ന പേജുകളിൽ തിരുത്തുക അല്ലെങ്കിൽ മൂലരൂപം തിരുത്തുക എന്ന ഓപ്ഷനെടുക്കുക. ഇതിൽ ഏറ്റവും മുകളിൽ {{Lkframe/Pages}} എന്നത് പകർത്തി ചേർക്കുക. സേവ് ചെയ്യുക.

ഇൻഫോബോക്സ്

  • ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ അടിസ്ഥാനവിവരങ്ങൾ (യൂണിറ്റ് നമ്പർ, കൈറ്റ് മാസ്റ്റർ, മിസ്റ്റ്രസ്‌മാർ, ലീഡർ, ഡെപ്യൂട്ടി ലീഡർ എന്നിവരുടെ പേര് തുടങ്ങിയവ) ഇൻഫോബോക്സിലാണ് നല്കേണ്ടത്.
  • ചുവടെ നല്കിയ ഇൻഫോബോക്സിന്റെ കോഡ് അതേപോലെ പകർത്തി ലിറ്റിൽകൈറ്റ്‌സിന്റെ ഓരോ ബാച്ചിന്റേയും താളിൽ ചേർത്താൽ മതി.

{{Infobox littlekites
|സ്കൂൾ കോഡ്=
|അധ്യയനവർഷം=
|യൂണിറ്റ് നമ്പർ=
|അംഗങ്ങളുടെ എണ്ണം=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|ഉപജില്ല=
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|ചിത്രം=
|ഗ്രേഡ്=
}}

  • സമ(=) ചിഹ്നത്തിനുശേഷം വിവരങ്ങൾ ചേർക്കുക.
  • നിലവിലുള്ള പേജിലെ വ്യത്യസ്തബാച്ചിന്റെ വിവരങ്ങൾ, ബന്ധപ്പെട്ട പേജിലേക്ക് മാറ്റുക.
  • ഓരോ വർഷവും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി കൈറ്റ് നല്കുന്ന സ്കോർ ആണ് ഗ്രേഡ് എന്ന ഫീൽഡിൽ നൽകേണ്ടത്. കൈറ്റ് ചുമതലപ്പെടുത്തുന്ന മാസ്റ്റർട്രെയിനർമാരായിരിക്കും സ്കോർ നൽകുക എന്നതിനാൽ സ്കൂൾ അധികൃതർ ഈ ഫീൽഡ് പൂരിപ്പിക്കേണ്ടതില്ല.

അംഗങ്ങളുടെ വിശദാംശങ്ങൾ

  • അംഗങ്ങളുടെ പേര് , ക്ലാസ്, ഡിവിഷൻ, ഫോട്ടോ തുടങ്ങിയവ പട്ടികയായി നൽകാവുന്നതാണ്.

നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ

  • തിയ്യതി,
  • പ്രവർത്തനത്തിന്റെ പേര്
  • പ്രവർത്തനം നയിച്ച ആളുടെ പേര്,
  • പ്രധാന പ്രവർത്തനങ്ങളുടെയോ സെഷനുകളുടെയോ ഒന്നോ രണ്ടോ ഫോട്ടോഗ്രാഫ്
  • പ്രവർത്തനത്തിന്റെ വിശദമായ വിലയിരുത്തൽ
  • പ്രവർത്തന റിപ്പോർട്ട് ശീർഷകവും ഉപശീർഷകവും നൽകി ഭംഗിയാക്കണം.

മാതൃകയ്ക്ക് ഈ താൾ കാണുക

അംഗത്വം

ലിറ്റിൽ കൈറ്റ്സിന്റെ ഡോക്യുമെന്റേഷനുവേണ്ടി ആവശ്യമെങ്കിൽ സ്കൂൾവിക്കിയിൽ പുതിയ അംഗത്വം ഉണ്ടാക്കാവുന്നതാണ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സ്കൂൾവിക്കിയിൽ തിരുത്താൻ ഈ ഉപയോക്തൃനാമം നല്കിയാൽ മതി. കൈറ്റ് മാസ്റ്ററുടെ മേൽനോട്ടത്തിൽ മാത്രമാണ് കുട്ടികൾ തിരുത്തുന്നത് എന്ന് ഉറപ്പുവരുത്തണം.
ഉപയോക്തൃനാമം lk+schoolcode (ഉദാ: lk15001) എന്ന രീതിയിൽ നൽകിയാൽ മതി.
അംഗത്വമുണ്ടാക്കുമ്പോൾ ഇ-മെയിൽ സ്ഥിരീകരണത്തിനുവേണ്ടി വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് നൽകേണ്ടത്.

വർഗ്ഗീകരണം

ലിറ്റിൽ കൈറ്റ്സ് എന്ന വിഭാഗത്തിൽ ഉൾപ്പെട്ട പേജുകളെ തരംതിരിക്കുന്നതിനായി, പേജുകളിൽ

[[Category:ലിറ്റിൽ കൈറ്റ്സ്]] 

എന്ന് കൂടി ഉൾപ്പെടുത്തേണ്ടതാണ്.