ജി.യു.പി.എസ് അമരമ്പലം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഠനപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും കൂടുതൽ രസകരം ആകുന്നതിനും ആയാസരഹിതമായി കുട്ടികളിലേക്ക് എത്തിക്കുന്നതിൻറെയും ഭാഗമായി നിരവധി ക്ലബ്ബുകളും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി സൗഹൃദ അന്തരീക്ഷം കുട്ടികളിൽ വളർത്തുന്നതിനും, പരിസ്ഥിതിയുമായി ഇണങ്ങിച്ചേർന്നു ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനും ഉതകുന്ന വിവിധ പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു. കൂടാതെ കൃഷി വകുപ്പുമായി ചേർന്ന് സ്കൂളിൽ ഒരു ജൈവ പച്ചക്കറി തോട്ടം ഒരുക്കിയിട്ടുണ്ട് ഉണ്ട്. പൂന്തോട്ട പരിപാലനവും, ഔഷധത്തോട്ടം, വൃക്ഷങ്ങളുടെ സംരക്ഷണം തുടങ്ങി നിരവധി പ്രവർത്തനങ്ങളും പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു.

സാമൂഹ്യശാസ്ത്ര ക്ലബ്ബ്

സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു.സ്കൂളിലെ ദിനാചരണങ്ങളുടെ നടത്തിപ്പിന് ഭാഗമായി സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ഉപന്യാസരചന ,പോസ്റ്റർ നിർമ്മാണം, ചരിത്രരചന എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ നടത്തി. സ്വാതന്ത്ര്യ ദിനം ,അയ്യങ്കാളി ദിനം, മനുഷ്യാവകാശദിനം എന്നിവയോട് അനുബന്ധിച്ച് ഓൺലൈൻ സെമിനാറുകൾ സംഘടിപ്പിച്ചു .പ്രമുഖരായ വ്യക്തികൾ ക്ലാസ്സ് എടുക്കുകയും ,പ്രത്യേക വിഷയങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുകയും ചെയ്തു.

ശാസ്ത്രക്ലബ്ബ്

പഠനം ഓൺലൈനിലേക്ക് മാറിയപ്പോൾ കുട്ടികളിലെ ശാസ്ത്ര അഭിരുചി വളർത്തുന്നതിനു വേണ്ടി സ്കൂളിലെ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ഓൺലൈൻ ശാസ്ത്രോത്സവം നടത്തി. ഹോം ലാബിന്റെ സഹായത്തോടെ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനുള്ള ശ്രമത്തിൻറെ ഭാഗമായി ഓൺലൈൻ ശാസ്ത്രോൽസവം സംഘടിപ്പിച്ചപ്പോൾ കുട്ടികൾ നിരവധിയായ നിരീക്ഷണ പരീക്ഷണ പ്രവർത്തനങ്ങൾ നടത്തുകയും അതു സ്കൂൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്തു.

ഗണിത ക്ലബ്ബ്

അമരമ്പലം പഞ്ചായത്തിലെ വിവിധ സ്കൂളുകളെ ഉൾപ്പെടുത്തിക്കൊണ്ട് ഗണിതോത്സവം പഠനക്യാമ്പ് നടത്തി ഗണിത ദിനാചരണത്തിന് ഭാഗമായി കുട്ടികൾക്ക് ജാമിതീയ രൂപങ്ങളുടെ നിർമ്മാണം, സംഖ്യാ പാറ്റേൺ ,മാന്ത്രിക ചതുരം നിർമ്മാണം, ഗണിതക്വിസ് തുടങ്ങി നിരവധി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

ഭാഷാ ക്ലബ്ബുകൾ

സ്കൂളിലെ ഭാഷാ ക്ലബ്ബുകളുടെ. ആഭിമുഖ്യത്തിൽ നിരവധി ആയ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

1.തേൻ തുള്ളി-മലയാളം ക്ലബ്.

സ്കൂളിലെ മലയാളം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ,വായന വാരാചരണത്തിൻറെ ഭാഗമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ബഷീർ ദിനത്തോടനുബന്ധിച്ച് കഥാപാത്ര ആവിഷ്കാരം, ചിത്രരചന ,ക്വിസ് മത്സരം എന്നിവ നടത്തി.

2.അലിഫ്-അറബി ക്ലബ്.

അറബി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അറബി ഭാഷാ ദിനാചരണത്തിന് ഭാഗമായി അറബിക് കാലിഗ്രാഫി ,അറബി ഗാനം ,പോസ്റ്റർ നിർമ്മാണം, കൈയ്യെഴുത്ത് ,ഖുർആൻ പാരായണം തുടങ്ങി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു. അറബി ഭാഷയുടെ പ്രാധാന്യം , കാലികപ്രസക്തി, ജോലി സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള ഉള്ള അവബോധം കുട്ടികളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഒരു സെമിനാർ ദിനാചരണത്തിൻറെ ഭാഗമായി സംഘടിപ്പിച്ചു.

3.ഹലോ ഇംഗ്ലീഷ്-ഇംഗ്ലീഷ് ക്ലബ്ബ്.

ഹലോ ഇംഗ്ലീഷിൻറെ ഭാഗമായിട്ടുള്ള പ്രവർത്തനങ്ങൾ ഓൺലൈനായി കുട്ടികളിൽ എത്തിച്ചു.

4.ഹിന്ദി ക്ലബ്ബ്.

ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനത്തിൽ വിവിധ മത്സര ഇനങ്ങൾ സംഘടിപ്പിച്ചു. ഹിന്ദി ഭാഷയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനു വേണ്ടി ഹിന്ദി അക്ഷര വൃക്ഷ നിർമ്മാണം , പോസ്റ്റർ നിർമ്മാണം, ദേശഭക്തിഗാന മത്സരം, പദ്യംചൊല്ലൽ എന്നിവ സംഘടിപ്പിച്ചു. വിദ്യാർഥികൾ വളരെയധികം താൽപര്യപൂർവം പ്രവർത്തനങ്ങളിൽ എല്ലാം പങ്കാളികളാവുകയും നിരവധിയായ സമ്മാനങ്ങൾ നേടുകയും ചെയ്തു.