പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബിൽ ഏകദേശം 50-ഓളം കുട്ടികൾ പ്രവർത്തിക്കുന്നു.സി. ആനി കെ.കെ, ജിൻസി ടീച്ചർ എന്നിവർ ക്ലബിനെ നയിക്കുന്നു.പുസ്തക പ്രദർശനം ,ക്വിസ് ദിനാചരണങ്ങൾ എന്നിവയ്ക്ക് നേതൃത്ത്വം കൊടുക്കുന്നു. 5/8/2021 ൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ സ്കൂൾതല ഉദ്ഘാടനം കുട്ടികളുടെ വിവിധ പരിപാടികളോടെ ഓൺലൈനായി നടത്തുകയുണ്ടായി. തുടർന്ന് ക്ലബ്ബ് ഭാരവാഹികളായി X A യിലെ കൃഷ്ണഭദ്ര പ്രസിഡണ്ടായും IX A യിലെ ദേവികസുനിൽ കുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് പ്രസംഗം മത്സരവും പോസ്റ്റർ മത്സരവും സംഘടിപ്പിക്കുകയുണ്ടായി. എല്ലാ ക്ലാസ്സുകളിൽ നിന്നും കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കുകയുണ്ടായി.

പോസ്റ്റർ നിർമ്മാണം
ലോക എയ്ഡ്സ്ദിനം

വിവിധ പ്രവർത്തനങ്ങൾ

കുട്ടികളിൽ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിവരുന്നു. അയൽസഭാ സന്ദർശനം, മോക്ക്പാർലമെന്റ്, സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്, ഗ്രാമസഭ, സർവ്വേകൾ എന്നിവയൊക്കെ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്, ചുവർപത്രിക, സ്കിറ്റ്, റാലി എന്നിവ നടത്തുകയും ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കുകയും ചെയ്യുന്നു.സ്കൂൾ തല സാമൂഹ്യ ശാസ്ത്രമേളയിൽ വിജയികളെ കണ്ടെത്തുകയും സബ്ജില്ലാ, ജില്ല, സംസ്ഥാന തലങ്ങളിലേയ്ക്ക് കുട്ടികൾക്ക് വേണ്ട നിർദ്ദേങ്ങൾ നൽകി കുട്ടികളെ ഒരുക്കുകയും ചെയ്യുന്നു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് UP,HS  കുട്ടികൾക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിലും Flag നിർമാണ മത്സരത്തിൽ കുട്ടികൾ പങ്കെടുക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു. ഓസോൺ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 16 കുട്ടികൾ പോസ്റ്റർ തയ്യാറാക്കുകയും ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗം അവതരിപ്പിക്കുകയുണ്ടായി. ചാലക്കുടി ഉപജില്ലാ കുട്ടികൾക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിലും കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. ഓസോൺ ദിനത്തോടനുബന്ധിച്ച് ചാലക്കുടി ഉപജില്ലാ ശാസ്ത്ര രംഗത്തെിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ X B     യിലെ ജൂലിയ മേരി മൂന്നാം സ്ഥാനം കരസ്ഥമാക്കി. 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് UP,HS കുട്ടികൾക്കായി ചിത്രരചനയും കൊളാഷ് നിർമ്മാണം പ്രസംഗ മത്സരം നടത്തുകയും വിജയികളെ അഭിനന്ദിക്കുകയും ചെയ്തു.