എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സ്കൂൾ ലിറ്റിൽ കൈറ്റ് ഏകദിന ക്യാമ്പ് 2021 - 2022
സ്കൂളിലെ 2020 2022 കാലയളവിലെ ലിറ്റിൽ കൈറ്റ് ക്യാമ്പ് ഉദ്‌ഘാടനം ബഹുമാനപ്പെട്ട പ്രഥമാധ്യാപിക ജിസ് മിനി ടീച്ചർ നിർവഹിച്ചു. സ്കൂൾ sitc ആയ നിസാം സർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. മികവുറ്റ ഒരു IT കൂട്ടായിമ്മയെ വാർത്തെടുക്കാൻ ഇതിലൂടെ സാധിച്ചു.



അതിജീവനം
കോവിഡാനന്തരമുള്ള കുട്ടികളുടെ പ്രയാസങ്ങളെ ദൂരീകരിക്കാൻ കേരള സർക്കാർ അവതരിപ്പിച്ച പദ്ധതിയായ "അതിജീവനം" എന്ന പ്രവർത്തനം സ്കൂളിൽ നടപ്പിലാക്കുകയുണ്ടായി. കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുക അതിലൂടെ അവരുടെ മാനസിക പിരിമുറുക്കങ്ങൾ അകറ്റുക എന്നതിൽ ഊന്നൽ നൽകിയാണ് പ്രവർത്തനങ്ങൾ ആവിഷ്കരിച്ചത്.


പരീക്ഷാപ്പേടിയകറ്റാം............
ബദരിയാ ബി.എഡ് കോളേജ് പ്രഥമാധ്യാപകൻ ശ്രീ ജോൺസൻ കരൂർ സാറിന്റെ നേതൃത്വത്തിൽ പത്താംക്ലാസ് പൊതുപരീക്ഷ എഴുതുന്ന കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രധാനമായും പരീക്ഷാപ്പേടി അകറ്റി കുട്ടികളുടെ മനസിനെ ശാന്തമാക്കി അവരെ പ്രാപ്തരാക്കുക എന്നതായിരുന്നു ലക്ഷ്യം. വളരെ രസകരവും അതിലുപരി ചിന്തയെ സ്വാധീനിക്കുന്ന താരത്തിലുമായിരുന്നു സർ ക്ലാസ് കൈകാര്യം ചെയ്തത്. കുട്ടികൾ ക്ലാസ്സിൽ വളരെ ആകൃഷ്ടരാകുകയും പരീക്ഷാപ്പേടി ഇല്ലാത്തവരായി തീരുകയും ചെയ്തു.പഠനഭാരം കൈകാര്യം ചെയ്യേണ്ട രീതി ക്ലാസ്സിൽ വിശദീകരിക്കപ്പെട്ടു.

എയിറോബിക്‌സ് പരിശീലനം
കിളിമാനൂർ ബി ർ സിയുടെ നേതൃത്വത്തിൽ സ്കൂളിൽ 7 ദിവസങ്ങളിലായി കുട്ടികൾക്ക് എയിറോബിക്‌സ് പരിശീലനം നൽകി. പഠനത്തോടൊപ്പം ആരോഗ്യമുള്ള യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അതി വിദഗ്ധയായ അദ്ധ്യാപിക ഇതിനായി എത്തിച്ചേർന്നു. പരമാവധികുട്ടികളെ പങ്കെടുപ്പിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കാൻ ആവശ്യമായ പരിശീലനം നൽകുകയും ചെയ്തു. അധ്യാപകരും പരിശീലനപരിപാടിയിൽ പങ്കെടുക്കുകയും കുട്ടികൾക്ക് അത് പ്രചോദനം ആകുകയും ചെയ്തു.
