എൻ.എം.യു.പി.എസ്. കങ്ങഴ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബ്രദറൻ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പാശ്ചാത്യ മിഷനറിയായിരുന്ന ശ്രീ. ഇ. എച്.നോയൽ 1931ൽ സ്ഥാപിച്ചു. നോയൽ മെമ്മോറിയൽ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ള 18 സ്കൂളുകളിൽ ഒന്നാണ് ഈ വിദ്യാലയം. കങ്ങഴ ഗ്രാമപ്പഞ്ചായത്തിലെ പത്താം വാർഡിൽ തുമ്പോളിയിൽ 5797/1 Re-Sy 335/2,335/3 സർവേ നമ്പർ പ്രകാരം 69 സെൻറ് സ്ഥലത്തു സ്ഥിതി ചെയ്യുന്നു. അജ്ഞതയുടെ താമസ്സകറ്റി ആയിരങ്ങൾക്ക് അറിവിൻ്റെ വെളിച്ചമേകി വിദ്യാഭാസ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഈ വിദ്യാലയത്തിൽ 5 മുതൽ 7 വരെ ക്‌ളാസ്സുകളിലായി 9 ഡിവിഷനുകളുണ്ടായിരുന്നു. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരത്തോടെ കുട്ടികളുടെ എണ്ണം കുറഞ്ഞെങ്കിലും ഇന്നും അനേകം കുഞ്ഞുങ്ങൾക്ക് വിദ്യ പകർന്ന് നൽകികൊണ്ട് മുൻകാല പ്രൗഢിയോടെ ഈ വിദ്യാലയം പ്രവർത്തിക്കുന്നു.