ജി.യു.പി.എസ്.ചെമ്മനാട് വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24
ജൂൺ 1 പ്രവേശനോത്സവം
2023 ജൂൺ 1 ന് സ്കൂൾ തല പ്രവേശനോത്സവം ഗവ. യു.പി.സ്കൂൾ ചെമ്മനാട് വെസ്റ്റ് വിപുലമായ രീതിയിൽ നടത്തി.അറിവിന്റെ ആദ്യക്ഷരം കുറിക്കുന്ന കുരുന്നുക ളെയും മധ്യവേനലവധി കഴിഞ്ഞ് സ്കൂളിൽ എത്തിചേരുന്ന കുട്ടികളെയും വരവേൽക്കാൻ ചെമ്മനാട് വെസ്റ്റിലെ അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നു. .സ്കൂളിൽ കൃത്യം 10 മണിക്ക് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശ്രീ. അമീർ ബി. പാലോത്ത് ഉദ്ഘാടനം ചെയ്തു
പി.ടി.എ. പ്രസിഡണ്ട് ശ്രീ. മെഹറൂഫ് എം.കെ. അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ശ്രീ. നാസർ കുരിക്കൾ, എസ്.എം.സി. ചെയർമാൻ ശ്രീ. മാഹിൻ ബാത്തിഷ, മദർ പി.ടി.എ. പ്രസിഡണ്ട് ശ്രീമതി സജിത രാമകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ. രതീഷ് കെ. തുടങ്ങിയവർ സംബന്ധിച്ചു.തുടർന്ന് ഒന്നാം ക്ലാസിൽ പ്രവേശനം യ കുട്ടികൾക്കുള്ള സമ്മാനവിതരണം പി.ടി.എ പ്രസിഡന്റ് ശ്രീ.മെഹൂഫ് നിർവഹിച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കും മധുരം പലഹാരം വിതരണം ചെയ്യതു. ശേഷം ഹാളിൽ ഒന്നാം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ശില്പശാലയും നടന്നു. ചടങ്ങിൽ ക്ലാസധ്യാപകർ നേതൃത്വം വഹിക്കയും, പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ പഠനസാമഗ്രികൾ രക്ഷിതാക്കളുടെ സഹായത്തോടെ നിർമ്മികുകയും ചെയ്തു. പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി ശ്രീ .രതീഷ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ജൂൺ 5 പരിസ്ഥിതി ദിനം
[[പ്രമാണം:11453 env day 22-23 2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|ഇക്കോ ക്ളബ്ബിൻ്റെ നേത്യത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ മുൻ ഹെഡ്മിസ്ട്രസ്സ്എ കെ.രമ. സിനിയർ അസിസ്റ്റൻ്റ് പി.ടി.ബെന്നി എന്നിവർ ചേർന്ന് വൃക്ഷതൈകൾ നട്ടു. [[പ്രമാണം:11453 env day 22-23 1.jpg|ഇടത്ത്|ലഘുചിത്രം|
]]]]
സ്കൂൾ ബസ് ഉദ്ഘാടനം പ്രീ പ്രൈമറി പ്രവേശനോത്സവം
സ്കൂൾ ബസിൻ്റെഉദ്ഘാടനവും പ്രീ പ്രൈമറി പ്രവേശനോത്സവും നടന്നു.ചെമ്മനാട്ചെമ്മനാട് ഗവ.യു.പി.സ്കൂളിന് എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിൻ്റെ ഫ്ളാഗ് ഓഫ് ഉദുമ എം എൽ എ ശ്രീ.സി.എച്ച്.കുഞ്ഞമ്പു നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ മെഹ്റുഫ് എം കെ അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. സുഫൈജ അബൂബക്കർ പ്രീ പ്രൈമറി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കടവത്ത് വാണിയുടെ ഉദ്ഘാടനം ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.മൻസൂർ കുരിക്കൾ നിർവ്വഹിച്ചു. ബ്ലോക്ക് മെമ്പറും ജമാഅത്ത് ജനറൽ സെക്രട്ടറിയുമായ ബദറുൾ മുനിർ എൻ. എ. ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീമതി .രമ ഗംഗാധരൻ, ശ്രീ.അമീർ ബി പാലോത്ത്, എസ്.എം.സി ചെയർമാൻ പി. താരിഖ്.നാസർ കുരിക്കൾ, ഷംസുദ്ദീൻ ചിറാക്കൽ.സജിത രാമകൃഷ്ണൻ, മുൻ ഹെഡ്മിസ്ട്രസ്സ് ശ്രീമതി രമ എ.കെ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീ.പി.ടി.ബെന്നി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അജിൽ കുമാർ എം നന്ദിയും പറഞ്ഞു ഇക്കോ ക്ളബ്ബിൻ്റെ നേത്യത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ മുൻ ഹെഡ്മിസ്ട്രസ്സ് എ കെ.രമ. സിനിയർ അസിസ്റ്റൻ്റ് പി.ടി.ബെന്നി എന്നിവർ ചേർന്ന് വൃക്ഷതൈകൾ നട്ടു. ജൂനിയർ റെഡ്ക്രോസ്.സ്കൗട്ട് ആൻ്റ് ഗൈഡ്സ് കുട്ടികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.
ജൂൺ 8 ലോക സമുദ്ര ദിനം
ജൂൺ 8 ലോക സമുദ്ര ദിനത്തോട് അനുബന്ധിച്ച് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ചെമ്പരിക്ക ബീച്ച് ശുചീകരണവും ബോധവൽക്കരണ ക്ലാസും നടത്തി. സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തനങ്ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടത്തിയ ക്വിസിൽ (UP തലം) ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ
1. ദിയ. ടി (7B)
2. ആയിഷ മിസ്‌ന. കെ (7C)
3. അലി ലയൺ കുരിക്കൾ (6A)
വിജയികൾക്ക് അഭിനന്ദനങ്ങൾങൾക്ക് അജിൽ കുമാർ,സജിന എന്നീ അധ്യാപകരും സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് അധ്യാപിക ഷംനയും നേതൃത്വം നൽകി. സമുദ്ര സംരക്ഷണ സന്ദേശവുമായി കുട്ടികൾ റാലി നടത്തി. തുടർന്ന് ബോധവൽക്കരണ ക്ലാസ് നടന്നു. ക്ലാസ്സിൽ ചെമ്പരിക്ക പ്രദേശത്തെ പ്രമുഖ മത്സ്യ തൊഴിലാളികളായ ശ്രീ ഇബ്രാഹിം, ശ്രീ ഷഫീഖ്, ശ്രീ താഹ എന്നിവർ സംസാരിച്ചു.സ്കൗട്ട് ആൻഡ് ഗൈഡ്സ് അധ്യാപിക സജിന അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി അജിൽ കുമാർ സ്വാഗതവും സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ഷംന നന്ദിയും പറഞ്ഞു.
ജൂൺ 19 വായനദിനം
ജൂൺ 19 വായനാ ദിനവും വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനവും സമുചിതമായി നടത്തി. PTA പ്രസിഡണ്ട് ശ്രീ മെഹ്‌റൂഫ് സ്വാഗതവും വിദ്യാലയ പ്രധാനാധ്യാപകൻ ശ്രീ PT ബെന്നി അധ്യക്ഷ സ്ഥാനവും വഹിച്ചു. ദേശീയ അധ്യാപക അവാർഡ് നേടിയ ശ്രീ. ശ്രീനിവാസൻ വിശിഷ്ടാഥിതി ആയി കുട്ടികളോട് സംവദിച്ചു.
വായനാ വാരാചരണ തുടക്കം കുറിച് കൊണ്ട് പുസ്തക പ്രദർശനം , വായനമത്സരം തുടങ്ങിയ പരിപാടികൾ നടത്തി.
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തിൽ ജി യു പി എസ് ചെമ്മനാട് വെസ്റ്റ് സ്കൂളിൽ യോഗ പ്രദർശനം സംഘടിപ്പിച്ചു "വസുധൈവ കുടുംബത്തിന് യോഗ." ഒരു ലോകം ഒരു കുടുംബം.എല്ലാവരുടെയും ക്ഷേമത്തിനായി യോഗ.എന്ന ഈ വർഷത്തെ ആപ്തവാക്യം ഉൾക്കൊണ്ടുകൊണ്ട് നടന്ന ഈ യോഗ ദിനത്തിന്റെ ഉദ്ഘാടനം ഓൾ ഇന്ത്യ ട്രെയിനർ ജെ. സി.പത്മനാഭൻ ഷെട്ടി നിർവഹിച്ചു. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ ഗുണകരമാണെന്നും, യോഗ പരിശീലനം കുട്ടികളുടെ ആരോഗ്യത്തിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും അദ്ദേഹം കുട്ടികളെ ബോധവൽക്കരിച്ചു. ഇതിന്റെ അധ്യക്ഷ സ്ഥാനം ബഹുമാനപ്പെട്ട എച്ച് എം ബെന്നി സാർ നിർവഹിച്ചു,സ്വാഗത പ്രഭാഷണം നടത്തിയത് ഹെൽത്ത് ക്ലബ്ബ് കൺവീനറായ മഞ്ജുള ടീച്ചർ ആയിരുന്നു ഇതിന്റെ നന്ദി പ്രകാശനം നടത്തിയത് ജോയിൻ കൺവീനറായ നിഖില ടീച്ചർ ആയിരുന്നു. പരിശീലന പരിപാടിക്ക് വേണ്ട എല്ലാ സഹായ സഹകരണങ്ങളും ചെയ്തത് ശ്രീ മനോജ് സാർ ആയിരുന്നു. അധ്യാപകരും കുട്ടികളും പരിശീലനത്തിൽ പങ്കാളികളായി. ഇതിന്റെ തുടർനടപടിയായി യോഗ പരിശീലനം കുട്ടികൾക്കും അധ്യാപകർക്കും ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.
ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക്ദിനം
അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ച് യുപിഎസ് ചെമ്മനാട് വെസ്റ്റ്.
ചെമ്മനാട് :അന്താരാഷ്ട്ര ഒളിമ്പിക് ദിനവുമായി ബന്ധപ്പെട്ട് ജിയുപിഎസ് ചെമ്മനാട് വെസ്റ്റ് സ്പോർട്സ് ക്ലബ്ബും നല്ല പാഠം ക്ലബ്ബും സംയുക്തമായി കുട്ടികൾക്കായി കൂട്ടയോട്ടം സംഘടിപ്പിച്ചു .സ്കൂൾ ഹെഡ്മാസ്റ്റർ പി.ടി ബെന്നി,പി.ടിഎ പ്രസിഡണ്ട് ശ്രീ മഹറൂഫ് എം.കെ എന്നിവർ ചേർന്ന് കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. അധ്യാപകരായ രതീഷ് , മുനീർ , മുജീബ്, രഞ്ജിനി , രസ്ന തുടങ്ങിയവർ പങ്കെടുത്തു.
ജൂൺ 26 ലഹരി വിരുദ്ധ ദിനം
26/06/2023 തിങ്കൾ ജി യു പി എസ് ചെമ്മനാട് വെസ്റ്റ് സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബിൻറെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ലഹരിക്കെതിരെ ഒപ്പുശേഖരണം, നൃത്താവിഷ്കാരം തുടങ്ങിയ പരിപാടികൾ നടന്നു.
ജൂലായ് 3 പ്രവൃത്തി പരിചയ ക്ലബ്ബ് ഉദ്ഘാടനവും ശില്പശാലയും .
ചെമ്മനാട് വെസ്റ്റ് വിദ്യാലയത്തിലെ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ഉദ്ഘാടനവും ശില്പശാലയും ജൂലായ് മൂന്നിന് ഉച്ചക്ക് 2.00 മണിക്ക് നടന്നു. പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ ശ്രീമതി. അംഗിത സ്വാഗതവും, വിദ്യാലയത്തിലെ പ്രധാനധ്യാപകൻ ശ്രീ. പി.ടി. ബെന്നി അധ്യക്ഷ സ്ഥാനവും വഹിച്ചു. പ്രവൃത്തി പരിചയ മേഖലയിൽ വൈദഗ്ധ്യം തെളിയിച്ച NCERT,SCERT ട്രെയിനറും സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൂടിയായ ശ്രീ. പ്രമോദ് അടുത്തില കുട്ടികളുമായി സംവദിച്ചു. കാലാസു പമ്പരം നിർമ്മിക്കുകയും അത് കറക്കി അധ്യാപകനും കുട്ടികളും ചേർന്ന് ക്ലബ്ബി ന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് അധ്യാപകന്റെ നേതൃത്വത്തിൽ വർണ്ണക്കടലാസുകൾ ഉപയോഗിച്ച് പൂക്കൾ ,ഫ്ലവർ പോട്ട് , കടലാസ് ബോക്സ് എന്നിങ്ങനെ ഉണ്ടാക്കി. ക്ലബ് ജോയിന്റ് കൺവീനർമാരായ
ശ്രീ. രതീഷ് , ശ്രീമതി. രമ്യ ,ശ്രീമതി.ശ്രുതി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അധ്യാപകരും കുട്ടികളും ഒരുപോലെ പരിശീലന പരിപാടിയിൽ പങ്കെടുത്തു. സീനിയർ അസിസ്റ്റൻറ് ശ്രീ. അജിൽ കുമാർ നന്ദി പ്രകാശനം നടത്തി. ഇതിൻെറ തുടർനടപടിയായി
ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന കഴിവുകളെ പരിപോഷിക്കുന്നതിനോടൊപ്പം തൊഴിൽ തൽപരായ വിദ്യാർഥികളെ നാളത്തെ സമൂഹത്തിന് നൽകാൻ ഉതകുന്നതരത്തിലുള്ള പരിശീലന പരിപാടികൾ പ്രവൃത്തി പരിചയം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും
ജൂലൈ 12 മലാലദിനം
2023 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനവും മലാല ദിനാഘോഷവും ജൂലൈ 12 ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഹാളിൽ വെച്ച് നടന്നു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ഷംന ടീച്ചർ സ്വാഗതം പറഞ്ഞു. ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ. ബെന്നി PT സർ അദ്ധ്യക്ഷസ്ഥാനം നിർവഹിച്ചു. ശ്രീമതി. ഷിജിത കെ വി സോഷ്യൽ ക്ലബ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ലബ് പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കണം, ഞാൻ മലാല എന്നി വിഷയങ്ങളെ കുറിച്ച് ഷിജിത ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസെടുത്തു. സ്കൗട്ട്&ഗൈഡ് കൺവീനർ സജിന ടീച്ചർ ആശംസയും സോഷ്യൽ സയൻസ് ക്ലബ് ജോയിന്റ് കൺവീനർ പ്രിയങ്ക ടീച്ചർ നന്ദിയും പറഞ്ഞു.
മലാല ദിനാഘോഷവുമായി ബന്ധപ്പെട്ട് ചിത്രരചനാ മത്സരവും ചിത്ര പ്രദർശനവും ഒരുക്കി. ചിത്രരചനാ മത്സരത്തിൽ റുഖിയ സൽവാന(6C), ലിസ KP(6C), ഫാത്തിമത്ത് സഹബിയ(6C) എന്നിവർ വിജയികളായി. 'ഞാൻ മലാല' വേഷപ്പകർച്ചയിൽ ശ്രീനന്ദ(6B), ഫാത്തിമത്ത് ഷാസ്മിൻ (7C) എന്നിവരാണ് വിജയികളായത്. വേഷപ്പകർച്ച മത്സരത്തിൽ ജഡ്ജായി മുജീബ് സർ നേതൃത്വം നൽകി. തുടർന്ന് "ഞാൻ മലാല ആയാൽ "ക്യാംപയിൻ സംഘടിപ്പിച്ചു. മലാല ദിനവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും കുട്ടികളുടെ സജീവ പങ്കാളിത്തo ഉണ്ടായി.
2023 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനവും മലാല ദിനാഘോഷവും ജൂലൈ 12 ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഹാളിൽ വെച്ച് നടന്നു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ഷംന ടീച്ചർ സ്വാഗതം പറഞ്ഞു. ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ. ബെന്നി PT സർ അദ്ധ്യക്ഷസ്ഥാനം നിർവഹിച്ചു. ശ്രീമതി. ഷിജിത കെ വി സോഷ്യൽ ക്ലബ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ലബ് പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കണം, ഞാൻ മലാല എന്നി വിഷയങ്ങളെ കുറിച്ച് ഷിജിത ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസെടുത്തു. സ്കൗട്ട്&ഗൈഡ് കൺവീനർ സജിന ടീച്ചർ ആശംസയും സോഷ്യൽ സയൻസ് ക്ലബ് ജോയിന്റ് കൺവീനർ പ്രിയങ്ക ടീച്ചർ നന്ദിയും പറഞ്ഞു.
മലാല ദിനാഘോഷവുമായി ബന്ധപ്പെട്ട് ചിത്രരചനാ മത്സരവും ചിത്ര പ്രദർശനവും ഒരുക്കി. ചിത്രരചനാ മത്സരത്തിൽ റുഖിയ സൽവാന(6C), ലിസ KP(6C), ഫാത്തിമത്ത് സഹബിയ(6C) എന്നിവർ വിജയികളായി. 'ഞാൻ മലാല' വേഷപ്പകർച്ചയിൽ ശ്രീനന്ദ(6B), ഫാത്തിമത്ത് ഷാസ്മിൻ (7C) എന്നിവരാണ് വിജയികളായത്. വേഷപ്പകർച്ച മത്സരത്തിൽ ജഡ്ജായി മുജീബ് സർ നേതൃത്വം നൽകി. തുടർന്ന് "ഞാൻ മലാല ആയാൽ "ക്യാംപയിൻ സംഘടിപ്പിച്ചു. മലാല ദിനവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും കുട്ടികളുടെ സജീവ പങ്കാളിത്തo ഉണ്ടായി.
ജൂലൈ 19 അറബിക് ക്ലബ്ബ് ഉദ്ഘാടനം
ചെമ്മനാട് വെസ്റ്റ് ഗവ:യു.പി.സ്കൂളിൽ അലിഫ് അറബിക് ക്ലബ്ബിൻ്റെ പ്രവർത്തനംആരംഭിച്ചു..സ്കൂൾ ഹെഡ് മാസ്റ്റർ പി.ടി.ബെന്നി ഉദ്ഘാടനം ചെയ്തു.
സ്കൂൾ പി.ടി .എ പ്രസിഡണ്ട് എം.കെ. മെഹറൂഫ് ചടങ്ങിലെ അധ്യക്ഷനായി.അൽ ഹിക്മ അറബിക് കോളേജ് പ്രൊഫസർ സി.എ.മുഹമ്മദ് അനീസ് മുഖ്യ പ്രഭാഷണം നടത്തി.അലീഫ് ടാലൻ്റ് പരിക്ഷയിൽ വിജയിച്ച കുട്ടികൾക്കുള്ള സർഫിക്കറ്റും മൊമൻ്റൊയും ചടങ്ങിൽ വിതരണം ചെയ്തു. അധ്യാപകരായ എം.കെ.മുനിർ, മനോജ് പള്ളിക്കര എന്നിവർ സംസാരിച്ചു - സ്റ്റാഫ് സെക്രട്ടറി എം.അജിൽ കുമാർ സ്വാഗതവും ഷെരിഫ ടീച്ചർ നന്ദിയും പറഞ്ഞു. ഫാത്തിമ ഫിദ അറബിഗാനം അവതരിപ്പിച്ചു.
ജൂലൈ 21ചാന്ദ്രദിനം
ചെമ്മനാട് വെസ്റ്റ് സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനാഘോഷം നടന്നു.ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി ചിത്ര രചന, പോസ്റ്റർ രചന, പതിപ്പ് തയ്യാറാക്കൽ, കൊളാഷ് നിർമ്മാണം, സൗരയൂഥ മാതൃക എന്നിവയും മത്സരയിനമായി ചാന്ദ്രദിന ക്വിസ്, റോക്കറ്റ് നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു. ചാന്ദ്രദിന ക്വിസിൽ എൽ പി വിഭാഗത്തിൽ സ്നേഹൽ, ആരവ് നമ്പ്യാർ ഒന്നാം സ്ഥാനവും സാരംഗ്, ഷക്കൂർ അഹമ്മദ് എന്നിവർ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.യു പി വിഭാഗത്തിൽ നബീസത് നൂറ, ദിയ. ടി എന്നിവർ ഒന്നാം സ്ഥാനവും അക്ഷത, ആയിഷ മിസ്‌ന എന്നിവർ രണ്ടാം സ്ഥാനവും ഫാത്തിമ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.റോക്കറ്റ് നിർമ്മാണത്തിൽ എൽ പി തലത്തിൽ മറിയം സഫ, യൂനുസ് ഹസ്സൻ ഖാൻ, ഷക്കൂർ അഹമ്മദ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. യു പി വിഭാഗത്തിൽ ആദിനാഥ്, റുക്കിയ സൽവാന യൂസഫ് അലി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
GUPS ചെമ്മനാട് വെസ്റ്റ്, വിദ്യാരംഗം കലാ സാഹിത്യ വേദി June 19 വായനദിനവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും വളരെ സമുചിതമായി ആഘോഷിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ ശ്രീനിവാസൻ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് കുട്ടികളോട് വായനയുടെ പ്രാധാന്യം ഊന്നി കവിതയും കഥകളുമായി സംവദിച്ചു. പ്രധാനധ്യപകൻ ശ്രീ. പി.ടി ബെന്നി സ്വാഗതവും, PTA പ്രസിഡണ്ട് ശ്രീ. മെഹ്റൂഫ് അധ്യക്ഷ സ്ഥാനവും വഹിച്ചു. PTA വൈസ് പ്രസിഡണ്ട് ശ്രീ നാസർ കുരിക്കൾ ആശംസ അറിയിച്ചു. വിദ്യാരംഗം കൺവീനർ ശ്രീമതി. സവിത നന്ദി അറിയിച്ചു. വായനാ ദിന സ്പെഷൽ അസംബ്ലിയിൽ ബെന്നി മാഷ് വായനയുടെ മഹത്വം വിവരിച്ചു. ആരാധ്യയുടെ കവിത മനോഹരമായി.വായന പക്ഷാചരണത്തിനു തുടക്കം കുറിച്ചു കൊണ്ട് പുസ്തക പ്രദർശനം , കവിത, കഥ, ഉപന്യാസ രചനകളും കുട്ടികളുടെ കവിതാലാപനവും നടന്നു. യു.പി ക്ലാസ്സിലെ കുട്ടികൾ എൽപി ക്ലാസ്സിലെ കുട്ടികൾക്ക് ഒരു വാരം കഥ പറഞ്ഞു നൽകി, കുഞ്ഞുങ്ങൾക്കൊരു കഥ എന്ന പരിപാടി മനോഹരമാക്കി.
മലയാള വായനയിൽ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളെ കണ്ടെത്തി , അക്ഷരകളരി എന്ന പേരിൽ പ്രത്യേക ക്ലാസുകൾക്ക് തുടക്കം കുറിക്കാനും വായനാവാരം കൊണ്ട് സാധിച്ചു. മലയാള എഴുത്തുകാരെ മറന്നു പോകുന്ന അധുനിക കാലഘട്ടത്തിൽ കുട്ടികളിൽ അവരുടെ വിശദവിവരം എത്തിക്കുന്നതിനായി കടവത്ത് വാണിയിലൂടെ രണ്ടാഴ്ച കൊണ്ട് പതിനഞ്ച് കവികളെ പൂർണ രൂപത്തിൽ അവതരിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സമഗ്ര സാഹിത്യ ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു.
വായനപക്ഷാചരണത്തിന്റെ സമാപനവും ബഷീർ അനുസ്മരണവും July 5 ന് തീരുമാനിച്ചെങ്കിലും അതിതീവ്രമഴയുടെ അടിസ്ഥാനത്തിൽ വന്ന അപ്രതീക്ഷിത അവധിയിൽ അതു മാറ്റിവയ്ക്കുകയും ശേഷം13/07 /23 ന് മുഖ്യാഥിതി ശ്രീ.വിജയൻ ശങ്കരം പാടിയുടെ സാന്നിധ്യത്തിൽ നടത്തുകയും ചെയ്തു.കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി വേദിയിൽ എത്തിയത് ആസ്വാദ്യകരമായി. വിജയൻ മാഷ് കഥ പറഞ്ഞും കവിത ചൊല്ലിയും കുട്ടികളെ രസിപ്പിച്ചു.
അറിവിന്റെയും ഭാഷാ പഠനത്തിന്റെയും എഴുത്തു ലോകത്തിന്റെയും വേറിട്ടൊരു കാഴ്ചപ്പാട് കുട്ടികളിലെത്തിക്കാനും വായിച്ചു വളർന്നാലേ വിളയൂ എന്ന ആശയം ഓരോ കുട്ടിയിലും എത്തിക്കാനും 2023 - 24 വർഷത്തെ വായനപക്ഷാചരണത്തിനും വിദ്യാരംഗം കലാവേദിക്കും കഴിഞ്ഞു.
പ്രേംചന്ദ് ജയന്തി - ജുലൈ 31
ജി യു പി എസ് ചെമ്മനാട് വെസ്റ്റ് സ്കൂളിൽ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രേംചന്ദ് ജയന്തി ആഘോഷിച്ചു.ഇതോടനുബന്ധിച്ച് പോസ്റ്റർ രചന, ക്വിസ്, പ്രേംചന്ദിൻ്റ ജീവചരിത്രവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനവും നടത്തി. പോസ്റ്റർ രചന മത്സരത്തിൽ ജമീല നുസ7 B, ഫാത്തിമത്ത് നിദ,ഷസ ഫാത്തിമ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.ക്വിസ് മത്സരത്തിൽ ജമീല നുസ, പാർവ്വണ എന്നിവർ ഒന്നാം സ്ഥാനവും ആയിഷ ഷസ രണ്ടാം സ്ഥാനവും നേടി.
ആഗസ്റ്റ് 6 ഹിരോഷിമ ദിനം
ആഗസ്റ്റ് 6, 9 ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി, ക്വിസ് മത്സരം, പ്രസംഗ മത്സരം, വീഡിയോ പ്രദർശനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ആഗസ്റ്റ് 6 ഞായറാഴ്ച ആയതിനാൽ തിങ്കളാഴ്ചയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. രാവിലെ 10 മണിക്ക് പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് മുദ്രാവാക്യങ്ങൾ വിളിച്ച് കുട്ടികൾ യുദ്ധവിരുദ്ധ റാലി നടത്തി. ശേഷം ഹിരോഷിമ നാഗസാക്കി യുദ്ധവുമായി ബന്ധപ്പെട്ടുള്ള വീഡിയോ പ്രദർശനം എല്ലാ ക്ലാസ്സുകളിലും നടത്തി.ആഗസ്റ്റ് 9 ന് ക്വിസ് മത്സരവും പ്രസംഗ മത്സരവും നടന്നു.LP വിഭാഗത്തിൽ ഷക്കൂർ അഹമ്മദ്, അദ്നാൻ ബി.എച്ച്, സാഹിൽ റഹ്മാൻ എന്നിവരും UP വിഭാഗത്തിൽ മഫാസ്, ഇസ ഫാത്തിമ, റുഖിയ സെൽവാന എന്നിവരും വിജയികളായി.
ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ് പാർലമെന്റ് ഇലക്ഷൻ 2023 - 24, ആഗസ്റ്റ് 8
ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ് പാർലമെന്റ് ഇലക്ഷൻ 2023 - 24, ആഗസ്റ്റ് 8 ചൊവ്വാഴ്ച (08-08-23) സോഷ്യൽ സയൻസ് ക്ലബ് നേതൃത്വത്തിൽ നടന്നു.
നേതൃത്വം നൽകിയവർ
ഇലക്ഷൻ കമ്മീഷണർ : ശ്രീ. ബെന്നി പി.ടി
അസിസ്റ്റന്റ് ഇലക്ഷൻ കമ്മീഷണർ : ഷംന എം
പ്രിസൈഡിങ് ഓഫീസർ : ആരാധ്യ കെ
പോളിങ് ഓഫിസേഴ്സ് : ഫാത്തിമ പി.എഫ് ഷസ ഫാത്തിമ ലിസ കെ.പി
റിട്ടേണിങ് ഓഫിസർ: ആദിത്യൻ
പ്രധാന ഇലക്ഷൻ പ്രവർത്തനങ്ങൾ
നാമനിർദ്ദേശപത്രിക സമർപ്പണം-31-07-23
നാമനിർദ്ദേശപത്രിക പിൻവലിക്കൽ-02 - 08-23
ഇലക്ഷൻ പ്രചരണ ദിവസങ്ങൾ-03 -08-23 04 - 08 -23
പ്രധാനമായും 3 സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
1. സ്കൂൾ ലീഡർ
2. ആർട്സ് ക്യാപ്റ്റൻ
3. സ്പോർട്സ് ക്യാപ്റ്റൻ
സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനു വേണ്ടി നാലു സ്ഥാനാർത്ഥികളാണ് ഉണ്ടായിരുന്നത്.
ആർട്സ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് നാലു പേരും സ്പോർട്സ് സ്ഥാനത്തേക്ക് ആറു പേരുമാണ് സ്ഥാനാർത്ഥികളായി മത്സരിക്കാനുണ്ടായിരുന്നത്.
മൂന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള എല്ലാ കുട്ടികളും സ്കൂൾ ഇലക്ഷനിൽ പങ്കാളികളായി. 2023 ആഗസ്റ്റ് 8 ചൊവ്വാഴ്ച രാവിലെ പത്തു മണി മുതൽ നാലുമണി വരെയാണ് ഇലക്ഷൻ നടന്ന്.
ഇലക്ഷൻ ഫലപ്രഖ്യാപനo 09-08-23 രാവിലെ പത്തു മണിക്ക് നടന്നു.
ഇലക്ഷൻ വിജയികൾ
സ്കൂൾ ലീഡർ ജമീല നുസ പി.എൻ
ഡെപ്യൂട്ടി സ്കൂൾ ലീഡർ മുഹമ്മദ് സദക്കത്തുള്ള
സ്പോർട്സ് ക്യാപ്റ്റൻ മുഹമ്മദ് റിൻഷാദ്
സ്പോർട്സ് വൈസ് ക്യാപ്റ്റൻ ശ്രേയ സുകുമാരൻ
ആർട്സ് ക്യാപ്റ്റൻ ദിയ ടി
ആർട്സ് വൈസ് ക്യാപ്റ്റൻ ആയിഷ സിയ ഷെറിൻ
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാ
ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ് 2023 ലെ എഴുപത്തിയാറാം തന്ത്ര്യ ദിനാസ്വാഘോഷം സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ അതിവിപുലമായി തന്നെ നടത്തി. രാവിലെ 9 മണിക്ക് സ്വാതന്ത്ര്യദിനാഘോഷ പ്രത്യേക അസംബ്ലി ആരംഭിച്ചു.ഹെഡ് മാസ്റ്റർ ശ്രീ. ബെന്നി പി.ടി പതാക ഉയർത്തി.പി.ടി.എ പ്രസിഡന്റ് ശ്രീ. മെഹറുഫ്, വാർഡ് മെമ്പർ ശ്രീ.അമീർ പാലോത്ത് എന്നിവർ ചടങ്ങിൽ പങ്കാളികളായി. അസംബ്ലിയിൽ കുട്ടികളുടെ വേഷപ്പകർച്ച മുഖ്യ ആകർഷണമായി. തുടർന്ന് സ്പോട്ട് ക്വിസ് നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. 7.B യിലെ ആയിഷ മിൻഹ അബ്ദുള്ള പ്രസംഗം അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രി. അജിൽ കുമാർ നന്ദി പറഞ്ഞു.10 മണി മുതൽ കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. ദേശഭക്തിഗാന മത്സരത്തിൽ 7 C,7 B, 5 C എന്നി ക്ലാസുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
സെപ്റ്റംബർ 5 അധ്യാപക ദിനം
അധ്യാപക ദിനത്തിൽ പ്രധാന അധ്യാപകൻ പി.ടി.ബെന്നി മാസ്റ്ററെ ആദരിച്ചു
കാസർകോട് ജില്ല യോങ്ങമൂഡോ അസോസിയേഷൻ അധ്യാപക ദിനത്തിൽ ചെമ്മനാട് ഗവൺമെൻ്റ് വെസ്റ്റ് യു.പി.സ്കൂൾ പ്രധാന അധ്യാപകനായ പി.ടി.ബെന്നി മാസ്റ്ററെ ആദരിച്ചു.സ്കൂളിലെ വിദ്യാർത്ഥികളുടെ കായിക ശേഷി വർദ്ധിപ്പിക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകുന്ന പ്രധാന അദ്ധ്യാപകൻ എന്നനിലയിലാണ് ആദരം. നാലുവണ സബ് ജില്ല സ്പോർട്സ് ഗെയിംസ് സെക്രട്ടറിയായിരുന്ന ബെന്നി മാസ്റ്റർ റഗ്ബി, ടെന്നീസ്.കാരംസ്, ടെന്നീസ് വോളിബോൾ, യോങ്ങ് മുഡോ,കരാട്ടെ, വോളിബോൾ, ഫുട്ബോ ൾ, കബഡി, തുടങ്ങിയ കായിക ഇനങ്ങളിൽ വിദ്യാർത്ഥികളെ ജില്ലാ. സംസ്ഥാന, ദേശീയ തല ങ്ങളിൽ പങ്കെടുപ്പിക്കു ന്നതിനാവശ്യമായ ഇടപെടലുകൾ ബെന്നി മാസ്റ്റർ നടത്തിയിരുന്നു. മാസ്റ്റർ സ്കൂളിൽ എത്തിയതിനു ശേഷമാണ് അദ്ദേഹം നടത്തിയ പ്രവർത്തന മികവിൻ്റെ അടിസ്ഥാനത്തിലാണ് ഹരിതവിദ്യാലയം പരിപാടിയിൽ വിദ്യാല യത്തിന് ജില്ലയിൽ തന്നെ പ്രത്യേക പുരസ്കാരം ലഭിച്ചത്.യോങ്ങ് മുഡോ ജില്ലാ വൈസ് പ്രസിഡണ്ട് എം.എം.ഗംഗാധരൻ ബെന്നി മാസ്റ്ററെ ആദ രിച്ചു.രതീഷ് മാസ്റ്റർ, മറിയമ്മത്ത് ആജില, അധ്യാപകരായ' മുജീബ് റഹ്മാൻ.രസ്ന,മോണിഷ സവിധ,മനോജ് പള്ളിക്കര
എന്നിവർ സംസാരിച്ചു.
സെപ്റ്റംബർ 15 എഞ്ചിനീയേഴ്‌സ് ഡേ
2023-24 അധ്യയനവർഷത്തെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനവും എഞ്ചിനീയേഴ്‌സ് ഡേ ദിനാചരണവും സെപ്റ്റംബർ 15 നു രാവിലെ 11 മണിക്ക്സ്കൂൾ ഹാളിൽ വച്ച് നടന്നു. സ്കൂളിലെ സീനിയർ അസിസ്റ്റന്റ് അജിൽ കുമാർ സർ സ്വാഗതം പറഞ്ഞു. ഗണിത ക്ലബ്ബ് കൺവീനർ മോനിഷ ടീച്ചർ പരിപാടിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചു. സ്കൂളിലെ ഹെഡ്മാസ്റ്റർ ബഹുമാനപ്പെട്ട ശ്രീ ബെന്നി മാസ്റ്റർ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് ക്ലബ്ബ് പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കണമെന്നും ഗണിതത്തിനോടുള്ള അഭിരുചി വർദ്ധിപ്പിക്കുവാൻ എന്തൊക്കെ പ്രവർത്തനങ്ങൾ ചെയ്യാം എന്നുള്ളതിനെ കുറിചൊക്കെ സർ ക്ലാസ് എടുത്തു. ഗണിത ക്ലബ്ബിന്റെ ജോയിൻ കൺവീനർ ഷൈനി ടീച്ചർപരിപാടിക്ക് നന്ദിയും പറഞ്ഞു. എഞ്ചിനീയേഴ്‌സ് ഡേ ദിനാഘോഷവുമായി ബന്ധപ്പെട്ട് കുട്ടി എൻജിനീയർമാർ തയ്യാറാക്കിയ നിർമ്മിതികളുടെ പ്രദർശനവും, ജ്യോ മട്രിക്കൽ ചാർട്ട് നിർമാണവും സംഘടിപ്പിച്ചു. ജ്യോ മട്രിക്കൽ ചാർട്ട് നിർമ്മാണ മത്സരത്തിൽ 6B യിലെ നിവേദ്യരാജേഷ് ഒന്നാം സ്ഥാനം നേടി. എൻജിനീയർ ഡേ ദിനവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായി.
ഗണിതശാസ്ത്ര ശില്പശാലയും സെമിനാറും
ചെമ്മനാട് വെസ്റ്റ് യുപി സ്കൂളിലെ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത വിസ്മയം 2023 "ഗണിതശാസ്ത്ര ശില്പശാലയും സെമിനാറും" സെപ്റ്റംബർ 16 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഹാളിൽ വച്ച് നടന്നു. സ്റ്റാഫ് സെക്രട്ടറിയും സ്കൂളിലെ സീനിയർ അസിസ്റ്റന്റുമായ അജിൽ കുമാർ സാർപരിപാടിക്ക് സ്വാഗതം പറഞ്ഞു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. പി ടി ബെന്നി മാസ്റ്റർ പരിപാടിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചു. ജിയുപിഎസ് ചെമ്മനാട് വെസ്റ്റ്PTA പ്രസിഡണ്ട് ശ്രീ മെഹ് റൂഫ് പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഈ പരിപാടിയുടെ വിശിഷ്ടാതിഥിയായി എത്തിയത് സംസ്ഥാന അവാർഡ് ജേതാവും BRC ട്രെയിനറും തളങ്കര സ്കൂളിൽ അധ്യാപകനുമായശ്രീ.കൃഷ്ണദാസ് പ ലേരിയാണ്. ഈ ശില്പശാലയിൽ ഗണിത ക്ലബ്ബിലെ 60 ഓളം കുട്ടികൾ പങ്കെടുത്തു. കുട്ടികളിൽ ഗണിതാഭിരുചി വർദ്ധിപ്പിക്കാൻ ഉതകുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ശില്പശാലയെ മികവുറ്റതാക്കിയത്. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന ഈ ശില്പശാലയിൽ എല്ലാ കുട്ടികളുടെയും സജീവ പങ്കാളിത്തം ഉണ്ടായി. ഗണിത ക്ലബ്ബിന്റെ ജോയിൻ കൺവീനർ ഷൈനി ടീച്ചർ പരിപാടിക്ക് ആശംസയും ക്ലബ്ബ് കൺവീനർ മോനിഷ ടീച്ചർ പരിപാടിക്ക് നന്ദിയും പറഞ്ഞു.