2022-23 വരെ2023-242024-25


പ്രവേശനോൽത്സവം

ജില്ലാതല പ്രവേശനോൽത്സവം മന്ത്രി എം ബി രാജേഷ് രാവിലെ പത്തുമണിക്ക് ഉദ്‌ഘാടനം ചെയ്തു. ലഹരി, മാലിന്യം എന്നീ രണ്ടു വിപത്തുകൾക്കെതിരെയുള്ള പോരാട്ടം കുട്ടികളിൽനിന്നു വേണം തുടങ്ങാൻ എന്നും, ലഹരി മാഫിയയുടെ സാന്നിധ്യം സ്കൂൾപരിസരത്തുണ്ടെന്നു ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും മന്ത്രി നിർദേശിച്ചു. എ പ്രഭാകരൻ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനുമോൾ സൗജന്യ യൂണിഫോമും, പാഠപുസ്തകവും വിതരണം ചെയ്തു. കലക്ടർ ഡോ എസ് ചിത്ര പത്താം ക്ലാസ് ,പ്ലസ്‌ടു വിജയികളെ ആദരിച്ചു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ, സ്ഥിരം സമിതി അധ്യക്ഷരായ ആർ സുജാത, അഞ്ചു ജയൻ, വിദ്യാഭ്യാസ ഉപഡയറക്ടർ വി മനോജ്‌കുമാർ, കെ ജയപ്രകാശ്, പി കെ മണികണ്ഠൻ, ഡി ജയപ്രകാശ്, അജിത വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു.

പരിസ്ഥിതിദിനാഘോഷങ്ങൾ

മധുരവനം പദ്ധതി

എസ് പി സി കേഡറ്റുകൾ മധുരവനം പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രധാനാധ്യാപിക കുഞ്ഞിലക്ഷ്മി ടീച്ചർ ആദ്യമരം നട്ടു പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. പ്രമാണം:21068 maduravanam1.jpg

വായനാദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനവും

പ്രമാണം:21068 vayanadinam01.jpg പ്രമാണം:21068 vayanadinam02.jpg പ്രമാണം:21068 vayanadinam03.jpg പ്രമാണം:21068 vayanadinam04.jpg

അന്താരാഷ്ട്ര യോഗാദിനാചരണം

പ്രമാണം:21068 yogadinam01.jpg പ്രമാണം:21068 yogadinam02.jpg പ്രമാണം:21068 yogadinam03.jpg പ്രമാണം:21068 yogadinam05.jpg പ്രമാണം:21068 yogadinam06.jpg പ്രമാണം:21068 yogaday1.jpg

ശുചീകരണ പ്രവർത്തനങ്ങൾ

ജൂൺ 23 നു സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി രാവിലെ പത്തുമണിക്ക് സ്കൂൾ അങ്കണത്തിൽ ആരോഗ്യ അസംബ്ലി ചേർന്ന് പ്രധാനദ്ധ്യാപിക കുഞ്ഞിലക്ഷ്മി ടീച്ചർ പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. തുടർന്ന് പ്രധാനദ്ധ്യാപികയുടെ നേതൃത്വത്തിൽ പന്ത്രണ്ടു മാണി വരെ സ്കൂൾ ക്യാമ്പസ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പ്രമാണം:21068 cleaning03.jpg പ്രമാണം:21068 cleaning04.jpg

ജൂൺ 24 നു ഓഫീസിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. പ്രമാണം:21068 cleaning01.jpg

ലഹരി വിരുദ്ധ ദിനാചരണം

അന്തർദേശീയ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 26/06/2023 നടത്തിയ ലഹരി വിരുദ്ധ ക്ലാസ് പാലക്കാട് എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് കൈകാര്യം ചെയ്തു. പ്രധാനദ്ധ്യാപിക കുഞ്ഞിലക്ഷ്മി ടീച്ചർ സ്വാഗതം ചെയ്തു. സീനിയർ അദ്ധ്യാപിക ലീന ടീച്ചർ, മുരുകൻ സർ, സ്കൂൾ കൗൺസിലർ സ്മിത എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ അസിസ്റ്റന്റ് രവികുമാർ സർ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.

മെഹന്തി ഫെസ്റ്റ്

ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. എൽ.പി , യു.പി , ഹൈസ്കൂൾ വിഭാഗത്തിലായി മെഹന്തി ഇടൽ മത്സരത്തിൽ 68 ടീമുകൾ പങ്കെടുത്തു. പ്രധാനദ്ധ്യാപിക കുഞ്ഞുലക്ഷ്മി ടീച്ചർഉദ്‌ഘാടനം നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് ലീന ടീച്ചർ ,സ്റ്റാഫ് സെക്രട്ടറി ശാലിനി ടീച്ചർ,അദ്ധ്യാപകരായ മാർട്ടീന ടീച്ചർ, അഷറഫ് സർ, ഷെറിൻ ടീച്ചർ എന്നിവർ പരിപാടിക്ക് ആശംസകൾ നൽകി. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾക്ക് സമ്മാന വിതരണവും നടത്തി.

ബഷീർദിനം JULY 5

സ്കൂൾ കലാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനം സമുചിതമായി ആഘോഷിച്ചു . എൽപി ,യൂപി ,ഹൈസ്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നയനാന്ദകരവും ആശയ സമ്പുഷ്ടവും ആയിരുന്നു . സീനിയർ അസിസ്റ്റന്റ് ശ്രീമതി ലീനമോൾ ,മലയാളം അധ്യാപകരായ ശ്രീമതി .ലുജിന, ശ്രീമതി മാർട്ടീന.ശ്രീമതി മേരി എന്നിവർ നേതൃത്വം കൊടുത്തു .

കഥോത്സവം 12.7.2023

പ്രീപ്രൈമറി വിദ്യാർത്ഥികൾക്കായി പാലക്കാട് ബി .ആർ. സി കഥോത്സവം നടത്തി. മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ ഉദ്ഘാടനം നടത്തി. ബി .ആർ. സി കോ-ഓർഡിനേറ്റർ ശിവപ്രസാദ് ,പ്രധാനാദ്ധ്യാപിക ശ്രീമതി കുഞ്ഞിലക്ഷ്മി അധ്യാപകരായ ശാലിനി,ലീനമോൾ എന്നിവർ സംസാരിച്ചു . പി .ടി .എ പ്രസിഡന്റ് സക്കീർ അധ്യക്ഷത വഹിച്ചു .കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . പൂർവ്വ അധ്യാപകർ കഥകൾ അവതരിപ്പിച്ചു.

മാതൃഭൂമി 'മധുരം മലയാളം' പദ്ധതി

മാതൃഭൂമി 'മധുരം മലയാളം' പദ്ധതി , പാലക്കാട് പോസിറ്റീവ് സൊല്യൂഷൻസ് എം .ഡി . സി. സതീഷ്‌കുമാർ വിദ്യാർത്ഥി പ്രതിനിധി അനാമികക്ക് മാതൃഭൂമി പത്രം നൽകി ഉദ് ഘാടനം ചെയ്‌തു . പ്രിൻസിപ്പാൾ ടി എൻ മുരളി ,പ്രധാനാദ്ധ്യാപിക കുഞ്ഞുലക്ഷ്മി ,വി എച്‌ എസ് ഇ പ്രിൻസിപ്പാൾ കെ സി ലേഖ എന്നിവർ സംസാരിച്ചു .

ചാന്ദ്രദിനം 2023

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ,ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും ശാസ്ത്രബോധം പ്രകടമാകുന്ന കലാപരിപാടികളും പ്രദർശനവും സംഘടിപ്പിച്ചു . പ്രധാനാദ്ധ്യാപിക ശ്രീമതി കുഞ്ഞുലക്ഷ്മി പരിപാടികൾ ഉദ്‌ഘാടനം ചെയ്‌തു .

എസ് .പി .സി പാസിംഗ് ഔട്ട് പരേഡ്‌ 02.08.2023

ഈ വർഷത്തെ എസ് .പി. സി പാസിംഗ് ഔട്ട് പരേഡ്‌ സ്‌കൂൾ മൈതാനത്ത് നടന്നു. മലമ്പുഴ നിയോജക മണ്ഡലം എം .എൽ. എ ശ്രീ എ പ്രഭാകരൻ സല്യൂട്ട് സ്വീകരിച്ചു . സ്‌കൂൾ പ്രിൻസിപ്പാൾ ,പ്രധാനാദ്ധ്യാപിക ,പി .ടി .എ പ്രസിഡന്റ് ,മലമ്പുഴ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് എന്നിവർ സംസാരിച്ചു. മികച്ച കേഡറ്റുകൾക്ക് ഉപഹാരങ്ങൾ നൽകി