സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ്
2018 മുതൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തിച്ചു വരുന്നു. ഷിഹൈമോൻ സി. എ. (ചിത്രകലാ അദ്ധ്യാപകൻ) കൈറ്റ് മാസ്റ്ററായും ജോസ്മോൾ പി. എ. HST കൈറ്റ് മീസ്ട്രസായും ക്ലബ്ബ് പ്രവർത്തനങ്ങൾ നയിക്കുന്നു. കാമറ ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സ് സ്കൂൾ പ്രവർത്തനങ്ങൾ ഡോകുമെന്റ് ചെയ്യാൻ ഉപയോഗിച്ചു വരുന്നു. മാതാ പിതാക്കൾക്കും സഹപാഠികൾക്കും IT യുടെ പ്രവർത്തനമേഖലകൾ ഇവർ പരിചയപ്പെടുത്തുന്നു. ഗ്രാഫിക്സ് ഡിസൈനിംഗ്, ഫോട്ടോ എഡിറ്റിംഗ്, ആനിമേഷൻ, വീഡിയോ എഡിറ്റിംഗ് എന്നിവയുടെ പ്രോജക്ട് ഓരോ വർഷവും കുട്ടികൾ സബ്‍മിറ്റ് ചെയ്യുന്നു.
35005-ലിറ്റിൽകൈറ്റ്സ് | |
---|---|
പ്രമാണം:LK Registration Certificate 35005.jpg/200px/thumb/left/alt text | |
സ്കൂൾ കോഡ് | 35005 |
യൂണിറ്റ് നമ്പർ | LK/2018/35005 |
അംഗങ്ങളുടെ എണ്ണം | 34 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ലീഡർ | റോമിയോ കെ. ജെയിംസ് |
ഡെപ്യൂട്ടി ലീഡർ | ജെസ്മി എസ്. എസ്. |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷിഹൈമോൻ സി. എ. |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജോസ്‍മോൾ പി. എ. |
അവസാനം തിരുത്തിയത് | |
29-01-2022 | 35005 |
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണവും ആദ്യഘട്ട പരിശീലനവും. ഹൈടെക് ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.
"ജ്യോതിസ്" സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ
2018 ആഗസ്റ്റ് 08നു നടന്ന ലിറ്റിൽ കൈറ്റ്സിന്റെ പരിശീലന പരിപാടിയിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിന്റെ ആവശ്യകത ചർച്ച ചെയ്തു. കുട്ടികളും കൈറ്റ്സ് അദ്ധ്യാപകരും വിദ്യാരംഗം കലാ സാഹിത്യ വേദിയും മറ്റ് ക്ലബ്ബ് അംഗങ്ങളുടെ പ്രധിനിധികളും ചേർന്ന് ഒരു പത്രാധിപ സമിതി രൂപീകരിച്ചു. മലയാളം ടൈപ്പിങ്ങിന്റെ ആദ്യ പാഠങ്ങൾ നൽകി. ക്ലാസ്സുകൾ തോറും കയറിയിറങ്ങിയും നോട്ടീസുകളിലൂടെയും മറ്റും കുട്ടികളുടെ സൃഷ്ടികൾ സംഭരിച്ചു. തുടർന്ന് പലഘട്ടങ്ങളിലായി ശേഘരിച്ച സൃഷ്ടികൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ക്രോഡീകരിച്ച് ഡിജിറ്റലൈസ് ചെയ്തു. അനേകം പേരുകൾ ഉയർന്നുവന്നെങ്കിലും "ജ്യോതിസ്" എന്ന പേരുതന്നെയാണ് ഡിജിറ്റൽ മാഗസിൻ ചേരുന്നത് എന്ന് തീരുമാനിച്ചു. ജനുവരി 20 ന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് പ്രകാശനം ചെയ്തു.
"ജ്യോതിസ്"ഡിജിറ്റൽ മാഗസിൻ 2019