2023 -2024 അധ്യയന വർഷത്തിൽ സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ആയി ശ്രീമതി.മഞ്ജുഷ .വി .എസ് തിരഞ്ഞെടുക്കപ്പെട്ടു .പ്രവർത്തനങ്ങളുടെ മുന്നോടിയായി താല്പര്യമുള്ള കുട്ടികളെ  ചേർത്ത്  ക്വിസ് നടത്തി 40 അംഗങ്ങൾ ഉൾപ്പെടുന്ന ക്ലബ് രൂപീകരിച്ചു .കുട്ടികളിൽ നിന്നും അക്ഷയ് അശോക് ,ഉണ്ണിമായ എന്നിവരെ ലീഡേഴ്‌സ് ആയി തിരഞ്ഞെടുത്തു .

പ്രവർത്തങ്ങൾ 2023-2024

സമുദ്ര ദിനം ജൂൺ 8-2023

അമിത ചൂഷണത്തിൽ നിന്നും മലിനീകരണത്തിൽ നിന്നും സമുദ്രങ്ങൾ രക്ഷിക്കാൻ കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്നത്‌   ആണ് സമുദ്ര ദിനം ആഘോഷിക്കുന്നതിന്റെ ഉദ്ദേശം .ജൂൺ 8 ,സമുദ്ര ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ് ന്റെ ആഭിമുഖ്യത്തിൽ സമുദ്ര ദിന ക്വിസ് , പോസ്റ്റർ നിർമാണ മത്സരം എന്നിവ നടത്തുകയുണ്ടായി .സോഷ്യൽ സയൻസ് അദ്ധ്യാപകർ സമുദ്രങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി.

 
ജൂൺ 8 ,സമുദ്ര ദിനo