കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

എസ് .ആർ.ജി     

എ സ്.ആർ.ജി  മീറ്റിങ്ങ്

20 യു.പി.ക്ലാസ്സുകളിലെ ഭാഷാദ്ധ്യാപകരടക്കമുള്ളവരുടെ വിപുലമായ എസ് .ആർ.ജി.മീറ്റിങ്ങ്  മാസത്തിൽ 2 തവണ കൂടാറുണ്ട് .വ്യക്തമായ അജണ്ടയോടെ സമയക്ലിപ്തത പാലിച്ചാണ് നടത്താറുള്ളത്.മുൻ എസ് .ആർ .ജി.തീരുമാനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയതിനു ശേഷം അജണ്ടയിലൂന്നിയ ചർച്ച നടക്കുന്നു.എല്ലാ ആഴ്ചയും നടക്കുന്ന സബ്ജെക്ട് കൗൺസിൽ റിപ്പോർട്ടിങ്ങ് ഉണ്ടായിരിക്കുന്നതാണ് .ബോധന പ്രക്രിയയിൽ ഉണ്ടാവുന്ന അനുഭവങ്ങളുടെ പ്രയാസങ്ങളും അവതരിപ്പിക്കാൻ അവസരമുണ്ടായിരിക്കും.കൂട്ടായ പ്രശ്നപരിഹരണം മൂല്യനിര്ണയപ്ലാനിംഗ് ,പഠനയാത്രാ പ്ലാനിംഗ്,തുടങ്ങിയവയും എസ് .ആർ.ജി.യിൽ നടക്കുന്നു.സ്കൂളിലെ എല്ലാ പഠനപ്രവർത്തനങ്ങളുടെയും രൂപവും സംഘാടനവും പൂർണ്ണമാക്കുന്നതിന് എസ് .ആർ.ജി.മീറ്റിങ്ങുകൾ വലിയ പങ്കുവഹിച്ചുവരുന്നു.ഈ വർഷം ഇതുവരെയായി പത്തിലധികം മീറ്റിംഗുകൾ നടന്നുകഴിഞ്ഞു ഓൺലൈൻ ആയി നടന്നത് വേറെയും ഉണ്ട്.

എൽ .പി.എസ്സ്.ആർ.ജി.യിൽ പഠനബോധന പ്രക്രിയയുടെ ചർച്ചക്കാണ് കൂടുതൽ ഊന്നൽ നൽകാറുള്ളത്.മുൻ ദിവസങ്ങളിലെ വിലയിരുത്തലും അടുത്ത പ്രവൃത്തി ദിവസങ്ങളിലെ മുന്നൊരുക്കങ്ങളും എസ് .ആർ.ജി.യിൽ കൃത്യമായി നടക്കുന്നു.ക്ലാസ്‌റൂം അനുഭവങ്ങൾ ചർച്ച ചെയ്യുകയും കൂട്ടായി കണ്ടെത്തേണ്ട പരിഹാര മാർഗ്ഗങ്ങൾ എസ്.ആർ.ജിയിൽ ഉരിത്തിരികയും ചെയ്യാറുണ്ട് പഠനപിന്നോക്കകാരെ കണ്ടെത്തി അവർക്ക് പ്രതേക പരിശീലനം ഏതെല്ലാം രീതിയിൽ എന്ന ചർച്ചയ്ക്ക് മുൻ‌തൂക്കം നൽകാറുണ്ട്. അജണ്ടകൾ മുഴുവൻ ചർച്ചചയ്തുവ്യക്തമായ സമയക്ലിപ്തത പാലിച്ചു മുന്നോട്ടു പോകുന്നു.എസ് .ആർ.ജി.കൾ പഠ്യേതരപ്രവർത്തനങ്ങളും രൂപവത്കരിക്കാറുണ്ട്.പത്തിലധികം ആസ്.ആർ.ജി.യോഗങ്ങളും പ്രത്യേക ക്ലാസ്സധ്യാപകരുടെ യോഗങ്ങളുംകൃത്യമായി നടന്നു വരുന്നു.

തിരികെ സ്കൂളിലേക്ക്

  ഒന്നര വർഷത്തെ ലോക് ഡൗൺ കഴിഞ്ഞ് കൊറോണ വ്യാപനത്തിന്ശമനം വന്ന സാഹചര്യത്തിൽ സംസ്ഥാന ഗവൺമെൻറ് സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു.ഒട്ടറെ ആശങ്കകളോടെയാണ് കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ഈ സാഹചര്യത്തെ നേരിട്ടത് .ഗവൺമെൻറ് മുന്നോട്ടുവച്ച കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് വിദ്യാലയങ്ങൾ പ്രവർത്തിക്കാനുള്ള തീരുമാനമെടുത്തു .

                                               ഒട്ടേറെ മുന്നൊരുക്കങ്ങൾ ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂൾ എടുക്കുകയുണ്ടായി ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും സ്റ്റാഫ് മീറ്റിംഗ് പി.ടി.എ .എക്സിക്യൂട്ടീവ് എന്നിവ കൂടി .വിദ്യാലയവും പരിസരങ്ങളും ശുചീകരിക്കാൻ തീരുമാനിച്ചു.ക്ലാസ് മുറികളും ബെഞ്ച് ,ഡെസ്ക് എന്നിവയും അണുനശീകരണം നടത്തി ശുദ്ധീകരിച്ചു.കോവിഡ് സംബന്ധിച്ച മുന്നറിയിപ്പുകൾ സ്കൂൾ പരിസരങ്ങളിലും ക്ലാസ് മുറികളിലും പ്രദർശിപ്പിച്ചു.കുട്ടികളെ സ്വീകരിക്കാൻ സ്കൂൾ സജ്ജമായി.ഒട്ടേറെ ആശങ്കകളും മാനസിക സംഘർഷങ്ങളും കുട്ടികൾക്കുണ്ടായിരുന്നു.ഇത്തരം ഭീതി അകറ്റാൻ നാം കൊറോണയെ അതിജീവിക്കുന്ന ചിത്രങ്ങൾ സ്കൂൾ ചുമരുകളിൽ വരച്ചു ചേർത്തു .കുട്ടികളിൽ ആത്മവിശ്വാസം പകരുന്ന മുദ്രാവാക്യങ്ങൾ ചുമരുകളിൽ എഴുതി .സ്കൂൾ ആകമാനം ദീപാലംകൃതമാക്കി.പൊതുവെ ഒരു ഉത്സവഛായ നൽകി .കുട്ടികളുടെ ആശങ്ക അകറ്റി.അവരെ സ്കൂളിലേക്ക് സ്വീകരിച്ചിരുത്തി.

സബ്ജക്ട്  കൗൺസിൽ

               സ്കൂളിലെ അക്കാദമിക കാര്യങ്ങളിൽ ഓരോ ആഴ്ചയും ചേരുന്ന സബ്ജെക് കൗൺസിലുകൾ നിർണായക സ്വാധീനം ചെലുത്തുന്നു .ഓരോ ക്ലാസ്സുകളിലും വിഷയങ്ങൾ പഠിപ്പിക്കുന്നതിലെ  ഐക്യരൂപം നിർണ്ണയിക്കുന്നത് സബ്ജെക്ട് കൗൺസിലുകളാണ് ഉള്ളടക്കത്തിലെ വിഷമ സന്ധികൾ ,പഠന വിടവുകൾ എന്നിവ പരിഹരിക്കുന്നതിനായി സബ്ജക്ട്  കൗൺസിലുകൾ വളരെ സഹായകമായി പ്രവർത്തിക്കുന്നു .ടീച്ചിങ് നോട്ടിന്റെ ഏകീകൃത സ്വഭാവം നിർണ്ണയിക്കുന്നതിനും ടീച്ചിങ്ങ് -ലേർണിംഗ് മെറ്റീരിയലുകളുടെ കൃത്യമായ വിതരണത്തിനും സബ്ജക്ട് കൗൺസിലുകൾ സഹായകരമാണ്.

നില നിർണ്ണയ ടെസ്റ്റ്

ചോദ്യപേപ്പർ


                           ഒന്നര വർഷമാണ് കൊറോണകാലത്ത് വിദ്യാർത്ഥികൾക്ക് നഷ്‌ടമായ പഠനദിനങ്ങൾ .അദ്ധ്യാപക വിദ്യാർത്ഥി ബന്ധം ഇക്കാലത്തു നഷ്ടപ്പെട്ടു..വിദ്യാർത്ഥികളുടെ പഠന നിലവാരം കൃത്യമായി മനസിലാക്കുന്നതിന് അദ്ധ്യാപകർക്ക് പലതരത്തിലുള്ള പ്രതിസന്ധികളും നേരിട്ട കാലമായിരുന്നു.കടന്നുപോയത്.

ചോദ്യപേപ്പർ

                            തിരികെ സ്കൂളിലേക്ക് ക്യാമ്പയിന്റെ ഭാഗമായി 100% കുട്ടികളെയും നമുക്ക് തിരിച്ച് സ്കൂളിൽ എത്തിക്കാനായി .ഈ അവസരത്തിൽ കുട്ടികളുടെ പഠനനില മനസിലാക്കുന്നത് അത്യാവശ്യമായി വന്നു.ആയതിനാൽ കുട്ടികൾക്കായി ലഘു ചോദ്യങ്ങൾ മലയാളം,ഇംഗ്ലീഷ് ഗണിതം എന്നീ വിഭാഗങ്ങളിലായി 40 മാർക്ക് ആകെ വരുന്ന രീതിയിൽ ഒരു ചോദ്യാവലി തയ്യാറാക്കി നൽകി.

ഈ മൂല്യനിർണ്ണയം വഴി കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി ഓരോ ഗ്രൂപ്പിൻറെയും നിലവാരത്തിനനുസരിച്ചു ള്ള പഠനപ്രവർത്തനങ്ങൾ നൽകി വരുന്നു.

എൽ .എസ് .എസ് / യു.എസ് .എസ്  പരിശീലനം

യു..എസ്  എ സ്. പരിശീലനം

അധ്യയന വർഷാരംഭത്തിൽ തന്നെ ഒരു പ്രാഥമിക  പരീക്ഷയിലൂടെ കുട്ടികളെ കണ്ടെത്തി.അവരുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചു..ഓൺലൈൻ ,ഓഫ്‌ലൈൻ പരിശീലനങ്ങൾ കോവിഡ് സാഹചര്യമനുസരിച്ച് നടത്തി മോഡൽ പരീക്ഷകൾ നടത്തുന്നു.വിഷയാടിസ്ഥാനത്തിൽ പ്രത്യേക പരിശീലനങ്ങൾ നൽകി വരുന്നു.മുൻ വർഷങ്ങളിൽ മികച്ച നേട്ടം കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

അക്കാദമിക് മാസ്റ്റർ പ്ലാൻ

അക്കാദമിക് മാസ്റ്റർ പ്ലാൻകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ https://drive.google.com/file/d/1rEDoyj3V7br4_EFm9YucB-7Tqd7MXjkq/view?usp=sharing

വിദ്യാലയ വികസന പദ്ധതി

വിദ്യാലയ വികസന പദ്ധതി വിഷൻ 2030

ഹൃസ്യകാല പദ്ധതികൾ-2022-23

1. പൊടിശല്ല്യമില്ലാത്ത ക്ലാസ് റൂം&പരിസരം

2. ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കൽ

3. എണ്ണത്തിനനുസരിച്ച് ടോയ്ലെറ്റ്.

4. എല്ലാ ക്ലാസിലും ലൈറ്റ്,ഫാൻ,സൗണ്ട് സിസ്റ്റം

5. ആവശ്യമായ കളി ഉപകരണ ലഭ്യത ഉറപ്പാക്കൽ

6. ലാഗ്വേജ് ലാബ് പ്രവർത്തനം.

7. ടാലന്റ് ലാബ്- എല്ലാവർക്കും പങ്കാളിത്തം.

8. ഫുട് ബാൾ, ഷട്ടിൽ,നീന്തൽ, അത് ലറ്റിക്സ് പരിശീലനങ്ങൾ. 9.ചിത്രകല,അഭിനയം,പാവനാടകം ഡിജിറ്റൽ സങ്കേതങ്ങൾ പ്രയോജന പെടുത്തി പുതിയ പഠന രീതി വികസിപ്പിക്കൽ.

10. ദിനാചരണങ്ങൾ , വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.

11. വിദ്യാലയ ദുരന്ത നിവാരണ പ്ലാൻ നടപ്പാക്കൽ.

12. 75 ആം വർഷികം-ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ.

13. വിദ്യാലയ അക്കാദമിക മാസ്റ്റർ പ്ലാൻ പഠിക്കൽ .പൊതു മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ.

     ദീർഘകാല/മാസകാല പദ്ധതികൾ

1. കളിസ്ഥല നവീകരണം.2022-2025

2. ക്ലാസ് റൂം നിർമ്മാണം   10nos .2022-2024

3. സമഗ്ര മാസ്റ്റർ പ്ലാൻ അധികരിച്ചുള്ള പ്രവർത്തങ്ങൾ  നടപ്പാക്കൽ.

4. ഹൈടെക്ക് ക്ലാസ് മുറികൾ.

5. ലൈബ്രറി -ശാക്തീകരണം.

6.ലാബ്- ശാക്തീകരണം.

7. ഗണിതം - പ്രത്യേക പഠന മൊഡ്യൂൾ തയ്യാറാക്കൽ.

8.വിദ്യാലയ ഭൗതിക സൗകര്യങ്ങൾ ഹൈടെകാ ക്കൽ ,പുതിയ ക്ലാസ് റൂം നിർമ്മാണം.

9. ഭക്ഷണ ഹാൾ നിർമ്മാണം.

10. സ്റ്റേജ്/ക്ലാസ് മുറികൾ.

11 . ' ശിശു സൗഹൃദ'മാതൃക വിദ്യാലയത്തിലേക്ക്.

12. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ട്രസ്റ്റ് രൂപീകരണം.

സ്കൂൾ കലണ്ടർ

സ്കൂൾ വാർഷിക കലണ്ടർ 2021 --22
ക്രമ

നമ്പർ

തിയ്യതി ദിനാചരണങ്ങൾ ചുമതല
1 ജൂൺ 1 പ്രവേശനോത്സവം വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്
2 ജൂൺ 5 ലോകപരിസ്ഥിതി ദിനം സയൻസ് ക്ലബ്ബ്  
3 ജൂൺ 19 വാ യന ദിനം   വിദ്യാരംഗം , ഇംഗ്ലീഷ് ക്ലബ്ബ്   
4 ജൂലൈ 5 ബഷീർ ദിനം വിദ്യാരംഗം
5 ജൂലൈ 21 ചന്ദ്ര ദിനം സയൻസ് ക്ലബ്ബ്  
6 ഓഗസ്റ്റ് 6 ഹിരോഷിമദിനം സോഷ്യൽ സയൻസ് ക്ലബ്ബ്
7 ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനം സോഷ്യൽ സയൻസ് ക്ലബ്ബ്
8 ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം സോഷ്യൽ സയൻസ് ക്ലബ്ബ്
9 ഓഗസ്റ്റ് 16 കറി  മുറ്റം ഹരിത ക്ലബ്ബ്
10 സെപ്‌റ്റംബർ 5 അധ്യാപകദിനം വിദ്യാരംഗം
11 സെപ്‌റ്റംബർ 14 ഹിന്ദിദിനം ഹിന്ദി ക്ലബ്ബ്
12 സെപ്‌റ്റംബർ 15 ഓസോൺ ദിനം സയൻസ് ക്ലബ്ബ്  
13 ഒക്‌ടോബർ 2 ഗാന്ധിജയന്തി ഗാന്ധി ദർശൻ
14 ഒക്‌ടോബർ 15 ലോക വിദ്യാർത്ഥി ദിനം ഗാന്ധി ദർശൻ
15 ഒക്‌ടോബർ 24 ഐക്യരാഷ്ട്ര ദിനം ഗാന്ധി ദർശൻ
16 നവംബർ 1 കേരളപ്പിറവി ദിനം സോഷ്യൽ സയൻസ് ക്ലബ്ബ്
17 നവംബർ 14 ശിശു ദിനം സോഷ്യൽ സയൻസ് ക്ലബ്ബ്
19 ഡിസംബർ 3 ലോക ഭിന്ന ശേഷി ദിനം സോഷ്യൽ സയൻസ് ക്ലബ്ബ്
18 നവംബർ 29 പഴശ്ശി ദിനം സോഷ്യൽ സയൻസ് ക്ലബ്ബ്
20 ഡിസംബർ 22 രാമാനുജൻ ദിനം സയൻസ് ക്ലബ്ബ്  
21 ഡിസംബർ 25 ക്രിസ്തുമസ്സ് ഇംഗ്ലീഷ് ക്ലബ്ബ്   
22 ഡിസംബർ 26 തുഞ്ചൻ ദിനം വിദ്യാരംഗം
23 ജനുവരി 1 പുതു വർഷം പുതു വർഷം
24 ജനുവരി 16 കുമാരനാശാൻ ദിനം വിദ്യാരംഗം
25 ജനുവരി 26   റിപ്പബ്ലിക്ക് ദിനം സോഷ്യൽ സയൻസ് ക്ലബ്ബ്
26 ഫെബ്രുവരി 2 ജി ശങ്കരക്കുറുപ്പ് ദിനം വിദ്യാരംഗം
27 ഫെബ്രുവരി 12 ഡാർവിൻ ദിനം സയൻസ് ക്ലബ്ബ്  
28 ഫെബ്രുവരി 28 സി വി രാമൻ ദിനം സയൻസ് ക്ലബ്ബ്  
29 മാർച്ച് 8   വനിതാ ദിനം ജെൻഡർ ഡെസ്ക്
30 മാർച്ച് 21 വനദിനം നാച്ചുറൽ ക്ലബ്ബ്  
31 മാർച്ച് 22 ജല ദിനം നാച്ചുറൽ ക്ലബ്ബ്  
34 മാർച്ച് 23 കാലാവസ്ഥ ദിനം നാച്ചുറൽ ക്ലബ്ബ്  

ക്ലാസ് പി.ടി.എ.


രക്ഷിതാക്കളുമായി  നിരന്തരം ബന്ധം പുലർത്തേണ്ട അധ്യയന വർഷമാണ് കടന്നുപോയത്.വിവിധ തരത്തിലുള്ള ആശങ്കകൾ രക്ഷിതാക്കൾക്കും ,അദ്ധ്യാപകർക്കും കുട്ടികളെ കുറിച്ചുണ്ടായിരുന്നു.2021  -22 അധ്യയന വർഷ തുടക്കത്തിൽ ക്ലാസ് പി.ടി.എ.ഓൺലൈൻ ആയിട്ടാണ്.നടത്തിയത്.90 %രക്ഷിതാക്കൾക്കും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കാൻ അറിയാമായിരുന്നു..കുട്ടികളുടെ പഠനത്തെക്കുറിച്ച് വിവിധ തരത്തിലുള്ള ആശങ്കകൾ അവർ പങ്കുവെച്ചു. അതിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയം മൊബൈൽ ഫോണിൻറെ ദുരുപയോഗമായിരുന്നു.ഇക്കാരണത്താൽ തന്നെ രക്ഷിതാക്കളുടെ ആശങ്കയകറ്റാൻ ക്ലിനിക്കൽ സൈകോളജിസ്റ്റിനെ വെച്ച് ഒരു ഓൺലൈൻ ബോധവത്കരണ ക്ലാസ് നടത്തുകയുണ്ടായി.

    തിരികെ സ്കൂളിലേക്ക്  ക്യാമ്പയിൻ വഴി സ്കൂൾ തുറന്ന സാഹചര്യമുണ്ടായി. 100 %കുട്ടികളും ക്ലാസ്സുകളിൽ എത്തി.ക്ലാസുകൾ പഴയരീതിയിലേക്ക് തന്നെ തിരിച്ചു വന്നു സ്കൂൾ പ്രവർത്തനം അതിന്റെ പഴയതാളം വീണ്ടെടുത്തു .ഈ അവസരത്തിൽ രക്ഷിതാക്കളെ നേരിട്ട് വിളിച്ച് ക്ലാസ് പി.ടി.എ.നടത്തുക ഉണ്ടായി.വളരെ ആശ്വാസമുള്ളവരായി പല രക്ഷിതാക്കളെയും കാണാൻ കഴിഞ്ഞു.

ദിനാചരണങ്ങൾ

ചാന്ദ്ര ദിനം

   ചെറുകോട് കെ.എം.എം എ യു .പി.സ്കൂളിനെ  സംബന്ധിച്ചി ടത്തോളം  വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട്എല്ലാ ക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നു .   ഒരുക്ലാസ്സിൽ ഒരു ക്ലബ്ബിലെങ്കിലും അംഗങ്ങളല്ലാത്ത കുട്ടികൾ ഉണ്ടാകില്ല.അധ്യയന വർഷത്തിൻറെ ആരംഭത്തിൽ തന്നെ എല്ലാ ക്ലബ്ബ്കളുടെയും ഉദ്‌ഘാടനം നടത്താറുണ്ട്.

ക്ലബ്ബ്കളുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളുടെ ഭാഗമായി വി വിധങ്ങളായ പരിപാടികളാണ് നടത്താറുള്ളത് .ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളുടെ പഠന--പഠ്യേതര പ്രവർത്തനങ്ങളെ സജ്ജീവമാക്കി നിലനിർത്തുന്നു ഇന്നത്തെ സമൂഹത്തിന് ഗുണകരമായ രീതിയിൽ പല മാനുഷിക മൂല്യങ്ങളും വളർത്തിയെടുക്കാൻ ഇത്തരം ക്ലബ്ബുകളുടെ പ്രവർത്തനം കൊണ്ട് സാധിക്കുന്നു.

ഫീൽഡ് ട്രിപ്പ്

കുട്ടികളും അദ്ധ്യാപകരും തേക്ക്  മ്യൂസിയത്തിൽ

    പഠന പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാവർഷവും കുട്ടികൾക്കുള്ള പഠനയാത്രകളും ഫീൽഡ് ട്രിപ്പുകളും നടത്താറുണ്ട്.കുട്ടികൾക്ക് നേരിട്ട് കാര്യങ്ങൾ മനസിലാക്കി അറിവിന്റെ പുത്തൻ അനുഭവങ്ങൾ പകർന്നു നൽകാൻ ഇത്തരം ഫീൽഡ് ട്രിപ്പുകൾ സഹായിക്കുന്നു.

                     പ്രകൃതിയിലേക്കുള്ള യാത്ര ,ചരിത്ര സ്മാരകങ്ങൾ അന്വേഷിച്ചുള്ള യാത്ര, കാർഷിക പ്രവൃത്തികൾ നേരിട്ടുകാണാനുള്ള അവസരം എന്നിങ്ങനെ ചുറ്റുപാടുകളിൽ നിന്ന് കുട്ടിക്ക് നേരിട്ട് അനുഭവിക്കാനുള്ള പഠനപ്രവർത്തനങ്ങളൊക്കെത്തന്നെ ഇത്തരം പഠനയാത്രകളിലൂടെ കുട്ടികൾ സ്വായത്തമാക്കുന്നു.

പഠനോത്സവം

പഠനോത്സവം

ഓരോ കുട്ടിയും വ്യത്യസ്തരാണ് പഠന നിലവാരത്തിലും ,മറ്റു കഴിവുകളിലും അവർ ഓരോരുത്തരും അതുല്യരാണ്.പഠനപ്രവർത്തനങ്ങളിൽ ചിലർ മിടുക്കരാ കുമ്പോൾ പഠ്യേതരപ്രവർത്തനങ്ങളിൽ വേറെ ചിലർ മിടുക്കരാണ്.ഒരാളെ മറ്റൊരാളോട് താരതമ്യം ചെയ്യാൻ പറ്റില്ല .

                         നമ്മുടെ സ്കൂളിൽ എല്ലാ വർഷവും പഠനോത്സവം നടന്നു വരുന്നുണ്ട്.ഓരോ അധ്യയന വർഷവും ഓരോ കുട്ടിയും സ്വായത്തമാക്കിയ പ്രവർത്തനങ്ങൾ പഠന ഉത്പന്നങ്ങൾ ശേഷികൾ എന്നിവ രക്ഷിതാക്കളുടെ മുൻപിൽ അവതരിപ്പിക്കാനുള്ള അവസരം പഠനോത്സവത്തിലൂടെ ഒരുക്കുന്നു.ഒട്ടുമിക്ക കുട്ടികളും വളരെ ആവേശത്തോടെയാണ് ഈ പ്രവർത്തനത്തിൽ പങ്കാളികളാവുന്നത് പാട്ടായും ,ഡാൻസായും പ്രസംഗമായും നാടകമായും പാഠഭാഗങ്ങൾ കുട്ടികൾ അവതരിപ്പിക്കാറുണ്ട്.പഠന പ്രവർത്തനങ്ങളുടെ ആകെ തുക എന്ന നിലക്കാണ് പഠനോത്സവങ്ങൾ പ്രസക്തമാവുന്നത്.

മലയാളത്തിളക്കം

മലയാളത്തിളക്കം

2021 -22 അധ്യയന വർഷത്തെ ഭൂരിഭാഗം പ്രവർത്തി ദിനങ്ങളും അവധിയായിരുന്ന സാഹചര്യം നമുക്ക് അറിയാമല്ലോ .തിരികെ കുട്ടികൾ എത്തിയപ്പോഴേക്കും നിരവധി പ്രശ്നങ്ങളെ അവർക്ക് അഭിമുഖീകരിക്കേണ്ടി വന്നു.ഒന്നരക്കൊല്ലം നഷ്ട്ടപ്പെട്ട അധ്യയന ദിനങ്ങൾ കുട്ടികളുടെ പഠന നിലവാരത്തെ ബാധിച്ചു.പല കുട്ടികളും പല നിലവാരത്തിൽ ഉള്ളവരായിരുന്നു.ചിലർക്ക് എഴുതാനും വായിക്കാനും അറിയാത്ത അവസ്ഥ.

                         ഈ സാഹചര്യത്തിൽ എല്ലാ ക്ലാസ്സുകളിലും ഒരു നിലവാര നിർണ്ണയ പരീക്ഷ നടത്താൻ തീരുമാനിച്ചു.ലളിതങ്ങളായ ചോദ്യങ്ങൾ അടങ്ങിയ ഒരു പരീക്ഷയായിരുന്നു അത്.   ഈ ടെസ്റ്റ് നടത്തിയ ശേഷം ഗ്രേഡിൻറെ അടിസ്ഥാനത്തിൽ കുട്ടികളെ എ,ബി,സി,ഡി,,ഇ ഗ്രേഡുകളാക്കി തിരിച്ചു.ഓരോ ഗ്രേഡിനും ഉതകുന്ന തരത്തിലുള്ള പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.

ഇതിൽ"ഇ"  ഗ്രേഡിൽപ്പെട്ട കുട്ടികൾ എഴുത്തും വായനയും അറിയാത്തവരായിരുന്നു.ഇവർക്ക് വേണ്ടി ഒരുക്കിയ പഠനപ്രവർത്തനമായിരുന്നു  "മലയാളത്തിളക്കം " മലയാളത്തിൽ എഴുതാനും വായിക്കാനും പ്രാപ്തരാക്കുക എന്നതായിരുന്നു ഇതിന്റെ ലക്‌ഷ്യം .ഈ പ്രവർത്തനം കൊണ്ട് ഒട്ടുമിക്ക കുട്ടികളെയും പഠനത്തിൻറെ മുഖ്യ ധാരയിലേക്ക് എത്തിക്കാൻ കഴിഞ്ഞു.

ലാംഗ്വേജ് ലാബ്

                  ഭാഷാപഠനത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിനുവേണ്ടി ഓരോക്ലാസ്സിലും പ്രത്യേകം  പ്രത്യേകം ലാബുകൾ സജ്ജമാക്കിയിരിക്കുന്നു .അക്ഷര ചാർട്ടുകൾ,കാർഡുകൾ പിക്ചർ കാർഡ്,വേർഡ് കാർഡ്, എന്നിവ കുട്ടികളുടെ പഠനം മെച്ചപ്പെടുത്താൻ വളരെ ഉപകാരപ്രദമാണ് .വ്യാകരണ പ്രവർത്തനങ്ങൾക്കുള്ള വാക്കുകളും ശൈലികളും ഭാഷാലാബിൽ സെറ്റ് ചെയ്തിട്ടുണ്ട്.കേട്ട് പഠിക്കാനും,കണ്ടു പഠിക്കാനും ഐ.സി.ടി.യുടെ ഉപയോഗവും ലാബിൽ സജ്ജീകരിച്ചിരിക്കുന്നു.കുട്ടികളുടെ പദാവലി വികസനത്തിനുതകുന്ന വേർഡ് കാർഡ്‌സ് ഉണ്ട്.വിവിധതരം മാസ്കുകൾ ഉപയോഗിച്ച് സ്കിറ്റ് അവതരണത്തിനുള്ള സംവിധാനവും ഭാഷ  കൂടുതൽ ഉപയോഗിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു.സാമൂഹിക കഴിവുകൾക്കാവശ്യമായ "ഗോൾഡൻ വേഡ്സ് " സ്കിറ്റ് ലാബിൽ  സെറ്റ് ചെയ്തിരിക്കുന്നു.കുട്ടികളുടെ സ്വഭാവരൂപീകരണത്തിനുതകുന്ന പിക്ചർ കാർഡുകളും ഉപയോഗിക്കുന്നു.


ബ്ലെണ്ടെഡ് ക്ലാസ്സുകൾ

കൊറോണ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ സ്കൂൾ തുറന്നു പ്രവർത്തനം ആരംഭിച്ചു .കുട്ടികളിൽ ചെറിയൊരു വിഭാഗം ഇപ്പോഴും സ്കൂളിൽ വരാൻ കഴിയാത്ത അവസ്ഥയുണ്ടായി.പഠനപ്രവർത്തനങ്ങൾ ഇവരിലേക്ക് എത്താൻ കഴിയാത്ത സ്ഥിതിവന്നൂ . ഈ സാഹചര്യത്തിൽ സ്കൂളിൽ വരാത്ത വർക്കും ,വരുന്നവർക്കുമായി അധ്യാപനത്തിലും പുതിയപരീക്ഷണം എന്ന നിലക്ക് ബ്ലെണ്ടെഡ് ക്ലാസ്സുകൾ നിലവിൽ വന്നു . ഈ അധ്യാപന രീതി നമ്മുടെ സ്കൂളിലും ഫലപ്രദമായി നടപ്പിലാക്കി .ഓൺലൈനിലും ,ഓഫ്‌ലൈനിലും ആയിട്ടാണ് ബ്ലണ്ടെഡ് ലേണിംഗ് നടപ്പിലാക്കിയത് .

സ്കൂൾ ഡയറി

            അദ്ധ്യാപകരും  രക്ഷിതാക്കളും തമ്മിലുള്ള ആശയ വിനിമയത്തിനും ,വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങളും  നൽകുന്നതിനായി എല്ലാകുട്ടികൾക്കും സ്കൂൾ ഡയറി വിതരണം ചെയ്യുന്നു.കുട്ടിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും ഈ ഡയറിയിൽ ഉണ്ട്.

കുട്ടികൾക്കുള്ള തിരിച്ചറിയൽ കാർഡ്

സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും തിരിച്ചറിയൽ കാർഡ് വർഷങ്ങളായി നൽകിവരുന്നു . തിരിച്ചറിയൽ കാർഡും യൂണിഫോമും സ്കൂളിൽ നിർബന്ധമാക്കിയിരിക്കുന്നു.



സ്‌കൂളിൽ  എല്ലാ ക്ലാസുകളിലും ദിനപത്രം

മാനേജ്മെൻ്റിൻ്റെയും,അധ്യാപകരുടെയും ,ബാങ്ക് കളുടെയും സഹായത്തോടെ സ്കൂളിലെ എല്ലാ ക്ലാസ്സുകളിലും ദിനപത്രം എത്തിക്കുന്നു .ഇല്ലകുറ്റികളും ദിവസവും പത്രപാരാ യണം നടത്തണമെന്ന് നിഷ്കർഷിക്കുന്നു.

പട്രങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എല്ലാവെള്ളി യാഴ്ചയും നടക്കുന്ന ക്വിസ് ടൈമിൽ ചോദിക്കുന്നു.

കുട്ടികളിൽ വായനാശീലം വളരാനും പൊതുവിജ്ഞാനം വളരാനും ഇത് സഹായിക്കുന്നു.

2022--23 പ്രവർത്തനങ്ങൾ

യുറേക്ക...10000ശാസ്ത്ര പരീക്ഷണങ്ങൾ....

ശാസ്ത്ര പരീക്ഷണങ്ങൾ പഠനക്ലാസ്സ്- LP

യുറേക്കാ 10000 ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികളിൽ എന്ന ലക്ഷ്യവുമായി 22.7.22 വെള്ളിയാഴ്ച 2.30 മുതൽ 4.30 വരെ എൽപി വിഭാഗത്തിലെ കുട്ടികൾക്ക് റിട്ട. പ്രധാന അധ്യാപകനായ വിനയൻ മാഷ് ക്ലാസ് എടുത്തു.ഹെഡ് മാസ്റ്റർ മുജീബ് റഹ്മാൻ പരിപാടിക്ക് അധ്യക്ഷം വഹിച്ചു . പരിപാടിയിൽ ഏകദേശം പത്തോളം പരീക്ഷണങ്ങൾ കുട്ടികൾക്കിടയിൽ വെച്ച് ചെയ്തു. വിനയൻ മാഷുടെ വെള്ളം കൊണ്ടുള്ള മായാജാലങ്ങൾ കുട്ടികൾക്കിടയിൽ അൽഭുതങ്ങൾ ഉണ്ടാക്കി. കൂടാതെ വായു മർദ്ദം, കുപ്പി ഗ്ലാസ് കൊണ്ട് തേങ്ങ ഉടയ്ക്കൽ, എന്നിങ്ങനെ നിരവധി പരീക്ഷണങ്ങൾ ആണ് വിനയൻ മാഷ് 3, 4 ക്ലാസിലെ കുട്ടികൾക്കായി ഒരുക്കിയത്. ഈ ക്ലാസിലൂടെ കുട്ടികളിൽ ശാസ്ത്ര അഭിരുചി, അന്വേഷണ ത്വര / ശാസ്ത്ര ബോധം, ശാസ്ത്ര തത്ത്വങ്ങൾ അറിയുവാനും യുക്തിചിന്ത വളർത്തുവാനും സാധിച്ചു. കുട്ടികളെ ശാസ്ത്രത്തിന്റെ കൗതുക ലോകത്തിലേക്ക് എത്തിക്കുവാൻ വിനയൻ മാഷിന് സാധിച്ചു. ഈ ക്ലാസ് വളരെ വിജഞാന പ്രദ വും ഉപകാരപ്രദവും ആയി.

വിഷൻ വർക്ക് ഷോപ്പ്

വിഷൻ വർക്ക്ഷോപ്പ് 2022 ഓഗസ്റ്റ് 4 വ്യാഴാഴ്ച നടന്നു .. പ്രസിദ്ധ ശാസ്ത്ര റിസോഴ്സ് പേഴ്സൺ ഇല്ല്യാസ് പേരിമ്പലം മോഡറേറ്റർ ആയിരുന്നു. ചടങ്ങിൽ PTA പ്രസിഡൻറ്  ഹാരിസ് ബാബു.യു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം മുജീബ് റഹ്മാൻ പദ്ധതി വിശദീകരിച്ചു.മാനേജർ കെ . അബ്ദുൽ നാസർ , SRG കൺവീനർ ടീ പ്രസാദ്  ,സയൻസ് ക്ലബ് കൺവീനർ അനഘ ടീച്ചർ എന്നിവർ സംസാരിച്ചു.

മലയാളത്തിളക്കം

ജൂൺ മാസം  സ്കൂളിലെ എല്ലാ കുട്ടികൾക്കും ഒരു അടിസ്ഥാന ശേഷി പരിശോധന നടത്തി. മലയാളം എഴുതാനും വായിക്കാനും പ്രയാസം നേരിടുന്ന ഓരോ ക്ലാസ്സിലെയും കുട്ടികളെ കണ്ടെത്തി.ജൂലൈ മാസം ക്ലാസ്സ്‌ അടിസ്ഥാനത്തിൽ 5,6,7 ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക പരിശീലനം കൊടുത്തു. കുട്ടികൾക്ക് വായനയിലും എഴുത്തിലും പുരോഗതി ഉണ്ടായി.

അധ്യാപകർക്കായി ബോധവൽക്കരണ ക്ലാസ്സ്‌

30/09/2022 നു ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി കെ. എം. എം. എ. യു. പി സ്കൂളിലെ ആധ്യാപകർക്കായി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. സംസ്ഥാന തലത്തിൽ നിന്നും കിട്ടിയ മൊഡ്യുൾ പ്രകാരം വീഡിയോ പ്രസന്റേഷൻ ഉപയോഗിച്ച് കൊണ്ടായിരുന്നു ക്ലാസ്സ്‌. ആർപ്പിമാർ കെ. പി പ്രസാദ്, VC വൈശാഖ് എന്നിവരായിരുന്നു.

നല്ലപാഠം


മികച്ച പ്രവർത്തനങ്ങൾക്ക് ജില്ലാ തലത്തിൽ കെ. എം. എം. എ. യു. പി സ്കൂളിനുള്ള നല്ലപാഠം പുരസ്കാരം അധ്യാപക കോർഡിനേറ്റർമാരായ എം. മുജീബ് റഹ്‌മാൻ, പി. ടി സന്തോഷ്‌കുമാർ എന്നിവർ ഏറ്റു വാങ്ങുന്നു.

ഇല

വാനനിരീക്ഷണം

ELA(Enhancing Learning Ambiance)

    6/3/23 ന് രാത്രി ELA യുടെ ഭാഗമായി മനോജ് കോട്ടയ്ക്കൽ മാഷിന്റെ നേതൃത്വത്തിൽ വാനനിരീക്ഷണ ക്ലാസ് നടത്തി. 60 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. ആകാശ കാഴ്ചകൾ കുട്ടികൾക്ക് സുന്ദരമായ നേരനുഭവം പകർന്നു. മാനത്തേക്ക് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പഠനനേട്ടങ്ങൾ ലളിതവും രസകരവുമായ രീതിയിൽ കുട്ടികൾക്ക് നേടാൻ കഴിഞ്ഞു. പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനവുമുണ്ടായിരുന്നു.

കഥകളി

മലയാളത്തിൽ ഞങ്ങൾ തിരഞ്ഞെടുത്തത്  കഥകളിയായിരുന്നു. കോട്ടക്കൽPvs നാട്യസംഘത്തിലെ ബാലനാരായണൻ മാഷിന്റെ നേതൃത്വത്തിൽ കഥകളി അവതരണം നടന്നു. കേരളത്തിന്റെ പ്രസിദ്ധ കലാരൂപമായ കഥകളിയുടെ ചടങ്ങുകൾ, വേഷം എന്നിവ സാമാന്യമായി പരിചയപ്പെടുത്തുന്ന രീതിയിലായിരുന്നു അവതരണം. കുട്ടികൾ വളരെ ആസ്വദിക്കുകയും മനസിലാക്കുകയും ചെയ്തു.

തെയ്യം

20/03/23

ഏഴാം ക്ലാസ്സിലെ മലയാളം പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി  സ്കൂളിൽ തെയ്യം അവതരിപ്പിച്ചു.വൈശാഖ്,അഭിഷേക് വാര്യർ എന്നിവർ  തെയ്യത്തെ കുറിച്ച് ക്ലസെടുക്കുകയും തെയ്യം അവതരിപ്പിക്കുകയും ചെയ്തു