2019 ലെ ഓണാഘോഷത്തോട് അനുബന്ധിച്ചു പുതുമകൾ നിറഞ്ഞ ഡിജിറ്റൽ പൂക്കളം പ്രത്യേക സോഫ്റ്റ് വെയറിൻ്റെ സഹായത്താൽ നിർമ്മിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു. ഒന്നും രണ്ടും സ്ഥാനം നേടിയ പൂക്കളങ്ങളുടെ ചിത്രങ്ങളാണ് ഇവിടെ കാണുന്നത്
സ്കൂൂൾ പാർലമെന്റ് ഇലക്ഷൻ - ചുനൗതി 2019
"സമ്മതി "എന്ന സോഫ്റ്റ് വെയറിൻ്റെ സഹായത്താൽ ലിറ്റിൽ കൈറ്റ് സ് അംഗങ്ങളുടെ നേതൃത്വത്തിൽ 2019 ലെ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ സംഘടിപ്പിച്ചു.
എം പി എ മീറ്റിങ്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് വേണ്ടി നടത്തിയ ഈ മീറ്റിംഗിലൂടെ ഐ.ടി അധിഷ്ഠിത സാങ്കേതിക വിദ്യ പoന പ്രവർത്തനങ്ങൾക്ക് എത്രത്തോളം സഹായകരമാവുമെന്നതിനെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞു