ഐ.സി.എച്ച്.എസ്. ശാന്തപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
<
ഐ.സി.എച്ച്.എസ്. ശാന്തപുരം | |
---|---|
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
08-03-2022 | Schoolwikihelpdesk |
ചരിത്രം
1968- ൽ കേരള സർക്കാരാണ് സ്ക്കൂൾ സ്ഥാപിച്ചത്. അന്നത്തെ പെരിന്തൽമണ്ണ എം.എൽ.എ യും മക്കരപ്പറന്പ് സ്വദേശിയുമായ യശശ്ശരീരനായ ശ്രീമാൻ കെ.കെ.എസ് തങ്ങളുടെ നേതൃത്ത്വത്തിൽ ഈ പ്രദേശത്തുകാരുടെ ശ്രമ ഫലമായാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്. മക്കരപ്പറമ്പ അമ്പലപ്പടിയിൽ പെരിന്തൽമണ്ണ- മലപ്പുറം NH-213 ന്റെ ഓരത്ത് മക്കരപ്പറമ്പ ഗ്രാമപ്പഞ്ചായത്ത് 10- വാർഡിൽ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 21 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.1993- ൽ V.H.S.E. വിഭാഗം ആരംഭിച്ചു. M.L.T., E.C.G., L.S.M. എന്നീ കോഴ്സുകൾ നിലവിലുണ്ട്. 2004 -ൽ ആണ് ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,6 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം വളരെ നല്ല രീതിയിൽ ഈ സ്ക്കൂളുൽ നടന്നുവരുന്നുണ്ട്.കയ്യെഴുത്തുമാസിക,ചുമർപത്രിക,രചനാമത്സരങ്ങൾ,്ക്വിസ്മത്സരങ്ങൽ,ചിത്രരചനാമത്സരങ്ങൽ,പുസ്തകാസ്വാദനക്കുറിപ്പുകൾ,വായനാമത്സരങ്ങൾ,ശില്ുശാലകൾ എന്നിവ വർഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാൻ | ജോൺ പാവമണി | ക്രിസ്റ്റി ഗബ്രിയേൽ | പി.സി. മാത്യു | ഏണസ്റ്റ് ലേബൻ | ജെ.ഡബ്ലിയു. സാമുവേൽ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസൻ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോൺ | വൽസ ജോർജ് | സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
- ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
- ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
- അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
- അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
വഴികാട്ടി
<googlemap version="0.9" lat="11.012971" lon="76.123216" zoom="18" selector="no" controls="none"> 11.013845, 76.124375 </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|