ജി.എച്ച്. എസ്.എസ്. കക്കാട്ട്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സബ്ജില്ലാ ബാസ്കറ്റ്ബോൾ ചാമ്പ്യന്മാർ
നീലേശ്വരം രാജാസാ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ബാസ്കറ്റ് ബോൾ മത്സരത്തിൽ കക്കാട്ട് സ്കൂൾ ജൂനിയർ വിഭാഗത്തിൽ ചാമ്പ്യന്മാരായി.
ജില്ലാ കലോത്സവത്തിൽ കാർട്ടൂണിൽ സഞ്ജയ് തന്ത്രിക്ക് രണ്ടാം സ്ഥാനം
ചായ്യോത്ത് വച്ച് നടന്ന കാസർഗോഡ് ജില്ലാ സ്കൂൾ കലോത്സവത്തിൽ കാർട്ടൂണിൽ പത്താം തരത്തിലെ സഞ്ജയ് തന്ത്രി എ ഗ്രേഡോഡ് കൂടി രണ്ടാം സ്ഥാനം നേടി.
ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ- മാധവ് സംസ്ഥാനതലത്തിലേക്ക്
കാസർഗോഡ് ജില്ലതല ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷനിൽ ഒന്നാം സ്ഥാനം നേടി ഒൻപതാം ക്ലാസ്സിലെ മാധവ് ടി വി സംസഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി
സബ്ജില്ലാ കലോത്സവം യു പി ഓവറോൾ ചാമ്പ്യൻസ്
കാഞ്ഞങ്ങാട് വച്ച് നടന്ന ഹൊസ്ദുർഗ് സബ്ജില്ലാ കലോത്സവത്തിൽ കക്കാട്ട് സ്കൂളിന് മികച്ച മുന്നേറ്റം. ഉപജില്ലയിൽ കലാപ്രതിഭകളെ കൊണ്ട് ഏറ്റവും മുന്നിൽ നിൽക്കുന്ന സർക്കാർ സ്കൂളാകാൻ കക്കാട്ട് സ്കൂളിന് സാധിച്ചു. യു പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായി.
ആര്യനന്ദയ്ക്ക് ഒന്നാം സ്ഥാനം
എറണാകുളത്ത് വച്ച് നടന്ന 2022ലെ ശാസ്ത്രോത്സവത്തിൽ പ്രവർത്തി പരിചയമേളയിൽ മെറ്റൽ എന്ഗ്രേവിങ്ങിൽ ആര്യനന്ദയ്ക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചു. ബാംബു പ്രൊഡക്ടിൽ പ്രത്യുഷ് വി വി എ ഗ്രേഡ് നേടി. ശാസ്തമേള സ്റ്റിൽ മോഡലിൽ വാഗ്ദശ്രീ പ്രശാന്ത്, മന്ത്ര പ്രഭാകർ എന്നിവർക്ക് ബി ഗ്രേഡ് ലഭിച്ചു.
നേഷൻ ബിൽഡർ അവാർഡ്
ിദ്യാഭ്യാസ മേഖലയിൽ റോട്ടറി നൽകുന്ന പരമോന്നത അവാർഡായ നേഷൻ ബിൽഡർ അവാർഡ് നൽകി കക്കാട്ട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കായികാധ്യാപിക പ്രീതിമോളെ നീലേശ്വരം റോട്ടറി ക്ലബ്ബ് ആദരിച്ചു. തന്റെ 25 വർഷത്തെ സേവനത്തിനിട യിൽ വിവിധ കായികമത്സരങ്ങളിലായി കുട്ടികളെ സംസ്ഥാനതലത്തിലും ദേശീയതലത്തിലും അന്തർദേശീയ തലത്തിലും പങ്കെടുപ്പിക്കുവാൻ ടീച്ചർക്ക് സാധിച്ചിട്ടുണ്ട്.ചടങ്ങിൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ശിവദാസ് കീനേരി അധ്യക്ഷനായി.കെ.സി മാനവർമ രാജ അവാർഡ് സമ്മാനിച്ചു. ഡെപ്യൂട്ടി കോർഡിനേറ്റർ ഷാജിത് പി ഇ, അസിസ്റ്റന്റ് ഗവർണർവി.അനിൽകുമാർ, ടി വിവിജയൻ,എൽ.എൻ. പ്രഭു, ബാലൻ കക്കാണത്ത്,സെക്രട്ടറി കെ.പ്രശാന്ത് എന്നിവർ സംസാരിച്ചു
മികച്ച ഗൈഡ് യൂണിറ്റ് അവാർഡ്
ഭാരത് സ്കൗട്ട് &ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലയിലെ മികച്ച ഗൈഡ് യൂണിറ്റുകളിൽ മൂന്നാം സ്ഥാനം കക്കാട്ട് സ്കൂളിന്. ഒന്നാം സ്ഥാനം ജി എച്ച് എസ് കാലിച്ചാനടക്കവും, രണ്ടാം സ്ഥാനം ജി എച്ച് എസ് ഇരിയയും നേടി.
സ്കൂൾ വിക്കി പ്രശംസാപത്രം
സ്കൂൾ വിക്കി പേജുകൾ മികച്ചരീതിയിൽ നിലനിർത്തുന്നതിനുളള പ്രശംസാപത്രം
ദേശഭക്തി ഗാനം ഒന്നാം സ്ഥാനം
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സീ നെറ്റ് ചാനൽ സംഘടിപ്പിച്ച ദേശഭക്തി ഗാനമത്സരത്തിൽ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കക്കാട്ട് സ്കൂളിന് ലഭിച്ചു. വിജയികൾക്കുള്ള സമ്മാനം സീനെറ്റ് ചാനൽ ഭാരവാഹികൾ സ്കൂൾ അസംബ്ളിയിൽ വച്ച് നിർവ്വഹിച്ചു.
സുബ്രതോ കപ്പ് ജില്ലാ ചാമ്പ്യന്മാർ
കക്കാട്ട് സ്കൂൾ വനിതാ ഫുട്ബോൾ ടീം സുബ്രതോ കപ്പ് ജില്ല ചാമ്പ്യന്മാരായി
സുബ്രതോ കപ്പ് സബ് ജില്ലാ വിജയികൾ
2022 ജുലൈ 29, 30, 31 തീയ്യതികളിൽ നീലേശ്വരം ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ വച്ച് നടന്ന 2022-23 വർഷത്തെ സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ റണ്ണർ അപ്പും ആയി കക്കാട്ട് സ്കൂൾ മികച്ച നേട്ടം കൈവരിച്ചു.
ശ്രീഹരിക്ക് ഒന്നാം സ്ഥാനം
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓയിസ്റ്റർ ഇൻറർനാഷണൽ കാഞ്ഞങ്ങാട് വച്ച് നടത്തിയ പെയിന്റിംഗ് മത്സരത്തിൽ ശ്രീഹരി (10) ഒന്നാം സ്ഥാനം നേടി.. ഓയിസ്കാഡേ (23 )ന് ശനിയാഴ്ച മേലാങ്കോട്ട് വച്ച് നടന്ന പരിപാടിയിൽ വച്ച് സമ്മാനെ വിതരണം ചെയ്തു.
അനുമോദനം(10/07/2022)
എസ് എസ് എൽ സിക്ക് തുടർച്ചയായി 19 വർഷം 100 ശതമാനം വിജയം നേടിയ കക്കാട്ട് സ്കൂളിനെ മടിക്കൈ പഞ്ചായത്ത് അനുമോദിച്ചു. ബഹുമാനപെട്ട് പഞ്ചാത്ത് ഡയറക്ടർ ശ്രീ എച്ച് ദിനേശൻ, IAS ൽ നിന്നും ഹെഡ്മാസ്റ്റർ പി വിജയൻ, പി ടി എ പ്രസിന്റ് കെ വി മധു എന്നിവർ ചേർന്ന് ബഹുമതി ഏറ്റുവാങ്ങി
ദൂരദർശൻ&ടാലന്റ്സ്പയർ ക്വിസ്സ് മത്സരം
ഫേസ് വണ്ണിൽ 5 ലക്ഷം ആൾക്കാരും ഫേസ് 2 ൽ 5000 ആളും പങ്കെടുത്തതിൽ നിന്ന് കേരളത്തിൽ നിന്ന് ആകെ select ചെയ്ത 24 കുട്ടികൾക്ക് ഇന്ന് തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ഫൈനൽ റൗണ്ട് മൽസരം നടത്തി. 6 കുട്ടികൾ വീതം 4 ബാച്ചായി ആയി ആണ് ആ മൽസരം നടത്തിയത്. A, B, C, D, ബാച്ചുകളായി നടത്തിയ ആ മൽസരത്തിൽ നിന്ന് Cബാച്ചിൽ മൽസരിച്ച ജി എച്ച് എസ് എസ് കക്കാട്ടിലെ കാർത്തിക് സി മാണിയുർ,ആ ബാച്ചിൽ രണ്ടാം സ്ഥാനം നേടി. SPC Cadet ആണ്. ഫൈനൽ റൗണ്ടിൽ മൽസരിച്ച 24 പേർക്കും ജൂലൈ മാസത്തിൽ സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകും പരിപാടി അടുത്ത ദിവസങ്ങളിൽ 3എപ്പിസോഡുകളായി ദൂരദർശൻ സംപ്രേഷണം ചെയ്യും .
പുസ്തകാസ്വാദനം വിജയികൾ(18/06/2022)
നീലേശ്വരം സീ നെറ്റ് ചാനൽ വായനാദിനത്തോട് അനുബന്ധിച്ച് നടത്തിയ പുസ്താകാസ്വാദന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 9D ക്ലാസ്സിലെ ശ്രീലക്ഷ്മി എ ഒന്നാം സ്ഥാനവും , ശിവാനി ജി രണ്ടാം സ്ഥാനവും നേടി.
എൽ എസ് എസ് , യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം
2022 ലെ എൽ എസ് എസ് , യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം. എൽ എസ് എസ് പരീക്ഷയിൽ 22 കുട്ടികളും, യു എസ് എസ് പരീക്ഷയിൽ 15 കുട്ടികളും സ്കോളർഷിപ്പിന് അർഹരായി
എൽ എസ് എസ് വിജയികൾ
ക്രമ നമ്പർ | വിദ്യാർത്ഥിയുടെ പേര് | ക്രമ നമ്പർ | വിദ്യാർത്ഥിയുടെ പേര് | ക്രമ നമ്പർ | വിദ്യാർത്ഥിയുടെ പേര് | ക്രമ നമ്പർ | വിദ്യാർത്ഥിയുടെ പേര് |
---|---|---|---|---|---|---|---|
1 | ദേവ്ന കെ | 2 | ശ്രീനന്ദ എസ് | 3 | ആരോഹ് സുജിത്ത് എസ് | 4 | അനുഷ സി |
5 | അർജുൻ രാജ് പി | 6 | അനുഷ പി | 7 | അതുൽ ദേവ് കെ വി | 8 | സൂര്യദേവ പി പി |
9 | ദിയ ടി വി | 10 | പ്രണയ സന്തോഷ് | 11 | ശ്രീയ എം | 12 | ശ്രീര ആർ നായർ |
13 | അർജുൻ ബാബു ടി എം | 14 | സച്ച്ദേവ് സി | 15 | ഋതുരാജ് വി എ | 16 | ദിൽഷ വി വി |
17 | ശ്രേയ രാജിവ് | 18 | ദ്യുതി സി ജെ | 19 | ആര്യ പി വി | 20 | ആരോമൽ കെ വി |
21 | സ്വാതിക വി വി | 22 | ശ്രീയ ടി വി |
യു എസ് എസ് വിജയികൾ
ക്രമ നമ്പർ | വിദ്യാർത്ഥിയുടെ പേര് | ക്രമ നമ്പർ | വിദ്യാർത്ഥിയുടെ പേര് | ക്രമ നമ്പർ | വിദ്യാർത്ഥിയുടെ പേര് | ക്രമ നമ്പർ | വിദ്യാർത്ഥിയുടെ പേര് |
---|---|---|---|---|---|---|---|
1 | ശ്രേയന വി | 2 | നഫീസത്ത് നജ പി എച്ച് | 3 | കൃഷ്ണജ ബാലകൃഷ്ണൻ | 4 | അമൽ ശങ്കർ ഇ |
5 | അഭിനവ് എ പി | 6 | ഉജ്ജ്വൽ ഹിരൺ | 7 | നവനീത് പി വി | 8 | അനന്യ എ |
9 | സിദ്ധാർത്ഥ് എ | 10 | മാളവിക രാജൻ | 11 | അദ്വൈത് ദീപക് പി വി | 12 | സത്യജിത്ത് വലിയമഠത്തിൽ |
13 | ഷരഫുള്ള കെ കെ | 14 | ശ്രീനന്ദ എം | 15 | ദിപക് ദേവ് |
രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ യുപി തല ജില്ലാതല ക്വിസ് മത്സരം
രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ യുപി തല ജില്ലാതല ക്വിസ് മത്സരം ഏഴാം ക്ലാസിലെ ആദിദേവ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
മാളവിക - ജില്ലാതല പ്രസംഗ മത്സര വിജയി
2021 ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് എസ് പി സി നടത്തിയ ജില്ലാ തല പ്രസംഗ മത്സരത്തിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മാളവിക രാജൻ വിജയിയായി. എസ് പി സി ജില്ലാ നോഡൽ ഓഫീസർ ശ്രീ മാത്യു വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു.
ഗാന്ധി ജയന്തി ചിത്രരചന- ശിവഗംഗയ്ക്ക് ഒന്നാം സ്ഥാനം
ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാതലത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ ശിവഗംഗ. ആർ. എം.
ജില്ലാ അത് ലറ്റിക് മത്സരവിജയികൾ
12,13 തിയ്യതികളിൽ കാസറഗോഡ് പെരിയടുക്ക ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്ന ജില്ലാ അത്ലറ്റിക് മീറ്റിൽ കക്കാട്ട് സ്കൂളിന് മികച്ച വിജയം നേടാനായി. വിജയികളായ HSS,HS, UP കായിക താരങ്ങൾ
തുടർച്ചയായി പതിനെട്ടാം വർഷവും എസ്എസ് എൽ സി ക്ക് നൂറ് ശതമാനം
തുടർച്ചയായി പതിനെട്ടാം വർഷവും എസ് എസ് എൽ സിക്ക് നൂറ് ശതമാനം വിജയം നേടി കക്കാട്ട് സ്കൂൾ മികവ് തെളിയിച്ചു. പരീക്ഷ എഴുതിയ 207 കുട്ടികളിൽ 87 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 31 കുട്ടികൾക്ക് 9 വിഷയത്തിലും 25 കുട്ടികൾക്ക് 8 വിഷയത്തിലും എ പ്ലസ്സ് ലഭിച്ചു.
ലിറ്റിൽ കൈറ്റ്സ് അവാർഡ്- കക്കാട്ടിന് ജില്ലയിൽ മൂന്നാം സ്ഥാനം
2018-19 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അവാർഡുകൾ പ്രഖ്യാപിച്ചതിൽ കക്കാട്ട് സ്കൂൾ യൂണിറ്റിനെ കാസർഗോഡ് ജില്ലയിലെ മികച്ച മൂന്നാമത്തെ ക്ലബ്ബായി തിരഞ്ഞെടുത്തു. അവാർഡ് വിതരണം തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവിന്ദ്രനാഥ് വിതരണം ചെയ്തു. തിരുവനന്തപുരം ടാഗോർ തീയ്യറ്ററിൽ വച്ച് നടന്ന ചടങ്ങ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉത്ഘാടനം ചെയ്തു. ശ്രീ വി ശിവകുമാർ എം എൽ എ, നവകേരളമിഷൻ ചെയർമാൻ ചെറിയാൻ ഫിലിപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ ജീവൻ ബാബു ഐ എ എസ്, കൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ അൻവർ സാദത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
എസ് എസ് എൽ സിക്ക് തുടർച്ചയായി പതിനേഴാം വർഷവും നൂറ് ശതമാന വിജയം
എസ് എസ് എൽ സി പരീക്ഷക്ക് തുടർച്ചയായി പതിനേഴ് വർഷം നൂറ് ശതമാനംവിജയം നേടി കക്കാട്ട് സ്കൂൾ സമാനതകളില്ലാത നേട്ടം കൈവരിച്ചിരിക്കുന്നു. 2004 മുതൽ തുടർച്ചയായി പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളെയും ഉപരിപഠനത്തിന് അർഹമാക്കുന്നു. ഈ വർഷം പരീക്ഷ എഴുതിയ 186 കുട്ടികളും വിജയിച്ചു. അതിൽ 21 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു. 19 കുട്ടികൾക്ക് 9 വിഷയങ്ങൾക്ക് A+ ലഭിച്ചു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് ലഭിച്ചവർ
-
സുപ്രിയ കെ വി
-
രജ്ഞിത കെ
-
മാളവിക പി
-
മഞ്ജിമ പി വി
-
നേഹ കെ വി
-
നിധിൻ കുമാർ എം
-
നമ്രത സുരേഷ്
-
നന്ദന വി നായർ
-
കൃഷ്ണേന്ദു എ
-
കാർത്തികേയൻ പി
-
ഇജാസ് അഹമ്മദ് യൂസഫ് പി എച്ച്
-
ആദിത്യൻ പി പി
-
ആദിത്യൻ എസ് വിജയൻ
-
അമൽ സൂര്യ എ എസ്
-
അമൽ പി വി
-
അഭിലാഷ് കെ
-
അഭിന സി
-
അഭിനന്ദ് കെ
-
അനുനന്ദ കെ
-
അനശ്വര കെ
-
അതുൽ എം വി
ലിറ്റിൽ സയന്റിസ്റ്റ് - ഉജ്ജ്വൽ ഹിരണിന് ഒന്നാം സ്ഥാനം
കെ എസ് ടി എ നടത്തിയ സംസ്ഥാനതല ലിറ്റിൽ സയന്റിസ്റ്റ് മത്സരത്തിൽ യു പി വിഭാഗത്തിൽ കക്കാട്ട് സ്കൂളിലെ ഉജ്ജ്വൽ ഹിരൺ ഒന്നാം സ്ഥാനം നേടി
സംസ്ഥാന ശാസ്ത്രമേള
തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് ക്വിസ്സ് മത്സരത്തിൽ പത്താം തരത്തിലെ ഇജാസ് അഹമ്മദ് യൂസഫും, വുഡ് കാർവ്വിങ്ങിൽ ഒൻപതാം തരത്തിലെ വർഷ എം ജെ യും, മെറ്റൽ എൻഗ്രേവിങ്ങിൽ ഹയർസെക്കന്ററിയിലെ ആദിത്യയും എ ഗ്രേഡ് നേടി.
എസ് എസ് എൽ സി- കക്കാട്ട് സ്കൂളിന് ചരിത്രനേട്ടം
എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി പതിനാറാം വർഷവും നൂറ് മേനി വിജയം നേടി കക്കാട്ട് സ്കൂൾ മികവറിയിച്ചു. 2004 മുതൽ തുടർച്ചയായി നൂറ് ശതമാനം വിജയം നേടി കക്കാട്ട് സ്കൂൾ മറ്റ് സർക്കാർ വിദ്യാലയങ്ങൾക്ക് മാതൃകയായി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് തുടർച്ചയായി ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. സ്കൂളിൽ നടത്തുന്ന അധിക സമയ പരിശീലനത്തിന് പുറമെ പി ടി എ യുടെ സഹകരണത്തോടെ സമീപത്തുള്ള വായനശാലകളും ക്ലബ്ബുകളും സാംസ്കാരിക നിലയങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന രാത്രികാല വായനാകേന്ദ്രങ്ങളും ഈ മഹത്തായ വിജയത്തിൽ വലിയൊരു പങ്ക് വഹിക്കുന്നു. ഈപ്രാവശ്യം 144 കുട്ടികൾ പരീക്ഷ എഴുതിയതിൽ 15 പേർക്ക് മുഴുവൻ വിഷയത്തിലും 14 പേർക്ക് ഒൻപത് വിഷത്തിലും എ പ്ലസ്സ് നേടാൻ സാധിച്ചു.
ആര്യശ്രീ ഇന്ത്യൻ ടീമിന് വേണ്ടി ബൂട്ടണിയും
ഭൂട്ടാനിൽ വച്ച് നടക്കുന്ന സബ് ജൂനിയർ വനിതാ ഫുട്ബോളിൽ കക്കാട്ട് സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനി ആര്യശ്രീ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കും. നാളെ ശ്രിലങ്കയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. കട്ടക്കിൽ വച്ച് നടന്ന നാഷണൽ ക്യാമ്പിലേക്ക് കക്കാട്ട് സ്കൂളിലെ മാളവിക, ആര്യശ്രീ എന്നി കുട്ടികൾ തിരഞ്ഞെടുക്കപെട്ടിരുന്നു . അതിൽ നിന്നും ആര്യശ്രീക്ക് ദേശീയ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു. സാഫ് ഗെയിംസ് ഫുട്ബോളിൽ ആര്യശ്രീ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുന്ന ഏക മലയാളി പെൺകുട്ടിയാകും.
മികച്ച പി ടി എ ക്കുള്ള സംസ്ഥാന അവാർഡ്
2015 -16 വർഷത്തെ മികച്ച പി ടി എ യ്ക്കുള്ള സംസ്ഥാന അവാർഡ് കക്കാട്ട് സ്കൂൾ പി ടി എ യ്ക്ക് ലഭിച്ചു. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപെടുത്തുന്നതിലും അക്കാദമിക നിലവാരം മെച്ചപെടുത്തുന്നതിലും പി ടി എ കമ്മറ്റിക്കുള്ള പങ്ക് പരിഗണിച്ചാണ് അവാർഡ്. ജില്ലാ തലത്തിലും ഒന്നാം സ്ഥാനം കക്കാട്ട് സ്കൂൾ പി ടി എ നേടിയിരുന്നു.
ദേശീയ ബാലശാസ്ത്രകോൺഗ്രസ്സ് - കക്കാട്ട് സ്കൂൾ സംസ്ഥാനതലത്തിലേക്ക്
ഹൊസ്ദുർഗ് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ജില്ലാതല ബാലശാസ്ത്രകോൺഗ്രസ്സ് മത്സരത്തിൽ നിന്ന് കക്കാട്ട് സ്കൂൾ അവതരിപ്പിച്ച "കുട്ടികളിലെ പോഷകാഹാരകുറവ് ഒരു പഠനം" എന്ന് പ്രൊജക്ട് സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നയനപ്രദീപ്, ശ്രുതി എൻ, രഹ്ന എം വി, ഷബാന, ഷിബിൻരാജ് എം. എന്നിവരടങ്ങിയ ടീമാണ് കക്കാട്ട് സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്തത്.
സീനിയർ വിഭാഗത്തിൽ പതിനഞ്ച് ടീമുകൾ മത്സരിച്ചതിൽ നാലെണ്ണമാണ് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കാഞ്ഞങ്ങാട് ദുർഗാഹയർസെക്കൻഡറിസ്കൂൾ.കുണ്ടംകുഴിഗവ.ഹയർസെക്കൻഡറിസ്കൂൾ. ചട്ടഞ്ചാൽഹയർസെക്കൻഡറിസ്കൂൾ എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് വിദ്യാലയങ്ങൾ. ജൂനിയർ വിഭാഗത്തിൽ ഉദിനൂർ ഹയർ സെക്കന്ററി സ്കൂളും തിരഞ്ഞെടുക്കപ്പെട്ടു.
വണ്ടർലാ പരിസ്ഥിതി-ഊർജ്ജസംരക്ഷണ പുരസ്കാരം2016
വണ്ടർലാ വാട്ടർ തീം പാർക്ക് ഏർപ്പെടുത്തിയ ഈ വർഷത്തെ പരിസ്ഥിതി-ഊർജ്ജസംരക്ഷണ പുരസ്കാരം കക്കാട്ട് സ്കൂളിന് ലഭിച്ചു.
ശാസ്ത്രായനം- കക്കാട്ട് സ്കൂൾ സംസ്ഥാനതലത്തിലേക്ക്
ശാസ്ത്രായനം പദ്ധതിയുടെ ഭാഗമായുള്ള പ്രൊജക്ട് അവതരണത്തിൽ കക്കാട്ട് സ്കൂളിന്റെ "സ്കൂൾ വാട്ടർ ഓഡിറ്റ്" എന്ന പ്രൊജക്ട് സ്ംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. എട്ടാം തരം വിദ്യാർത്ഥികളായ ധനശ്യാം കെ, യദുനന്ദൻ എന്നീ വിദ്യാർത്ഥികളാണ് സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുന്നത്. സ്കൂളിൽ ഏതൊക്കെ ആവിശ്യങ്ങൾക്കാണ് ജലം ഉപയോഗിക്കുന്നത്, ഏതൊക്കെ രീതിയിലാണ് ജലം പാഴായിപോകുന്നത് , അത് എങ്ങിനെ കുറക്കാം എന്നിവയെകുറിച്ചാണ് കുട്ടികൾ പഠനം നടത്തിയത്. അഭിനന്ദ് കെ , ആദിത്യൻ എസ് വിജയൻ, കാർത്തികേയൻ എന്നീ വിദ്യാർത്ഥികളും പ്രൊജക്ട് പ്രവർത്തനത്തിൽ പങ്കാളികളായി.
കേരള ടീമിനെ ആര്യശ്രീ നയിക്കും
മഹാരാഷ്ട്രയിലെ കോൽഹാപൂരിൽ ആരംഭിക്കുന്ന ദേശീയ ജുനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരളത്തിന്റെ പെൺകുട്ടികളെ കക്കാട്ട് സ്കൂളിലെ എസ് ആര്യശ്രീ നയിക്കും. കക്കാട്ട് സ്കൂളിലെ തന്നെ ജിജിനവേണു , മാളവിക, ആരതി വി എന്നിവരും ടീമിൽ ഇടംപിടിച്ചു.