ഗവ. വി എച്ച് എസ് എസ് ചുനക്കര/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ശാസ്ത്രകൗതുകത്തിന്റെ തിരി തെളിയിച്ചു കൊണ്ട് സയൻസ് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .സ്കൂൾ ആരംഭത്തിൽതന്നെ സയൻസ് ക്ലബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു .കോവിഡ് പശ്ചാത്തലത്തിൽ ജൂൺ ആദ്യവാരം തന്നെ ഓൺലൈനായി സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനം നിർവഹിച്ചു.വിവിധ തലങ്ങളിലുള്ള ശാസ്ത്രമേളകൾ, ബാലശാസ്ത്രകോൺഗ്രസ്, സയൻസ് ക്വിസ് മുതലായ മത്സരങ്ങളിൽ കുട്ടികളെ തയ്യാറാക്കുകയും ചെയ്യുന്നു. സബ് ജില്ല ,ജില്ലാ , സംസ്ഥാന തലങ്ങളിൽ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ചാന്ദ്രദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് പരിപാടിയും ചന്ദ്രനും ചാന്ദ്ര പര്യവേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളുടേയും ചിത്രങ്ങളുടേയും പ്രദർശനമായിരുന്നു ന‍ടത്തിയത്. ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ , പോസ്റ്റർ രചനകൾ ,സെമിനാറുകൾ ,ശാസ്ത്രമേള എന്നിവ നടത്തുകയുണ്ടായി .ശാസ്ത്രരംഗം പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തുകയും അതിലേക്ക് കുട്ടികളെ സെലക്ട് ചെയ്തിട്ടുമുണ്ട് .

പ്രവർത്തനങ്ങൾ

സ്കൂൾതല ശാസ്ത്രമേള

ഹൈസ്കൂൾ, യു.പി. വിഭാഗങ്ങളിലായി ഒക്ടോബർ 12 ന് ശാസ്ത്രമേള സംഘടിപ്പിച്ചു

ഓസോൺ ദിനാഘോഷം

സെപ്റ്റംബർ 16,ഓസോൺ ദിനവുമായി ബന്ധപ്പെട്ട് ചുനക്കര GVHSS ലെ ഹൈസ്കൂൾ വിദ്യാർത്ഥിനികൾ തിരുവാതിര ,യു.പി. വിഭാഗത്തിൽ കുട്ടികൾ സയൻസ് ഡ്രാമ എന്നിവ അവതരിപ്പിച്ചു.

തിരുവാതിര : https://youtu.be/wFIIW1G45_g

സയൻസ് ഡ്രാമ : https://youtu.be/fwQd0mysy6s

ചാന്ദ്രദിനാഘോഷം

ജൂലൈ 21 അന്താരാഷ്ട്ര ചാന്ദ്ര ദിനത്തിന്റെ ഭാഗമായി ചുനക്കര GVHSS ൽ നിന്നും ചില ചാന്ദ്ര ദിന കാഴ്ചകൾ.ചാന്ദ്ര ദിനത്തിന്റെപ്രാധാന്യം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ , ഇന്ത്യയുടെ ചാന്ദ്രദൗത്യങ്ങൾ, പതിപ്പ് പ്രകാശനം, ക്വിസ് , വീഡിയോ പ്രദർശനം, സ്ലൈഡ് പ്രദർശനം എന്നിവ നടത്തി.

ദേശീയ ശാസ്ത്രദിനാഘോഷം

2022 ഫെബ്രുവരി 28 ന് സ്കൂളിൽ ദേശീയ ശാസ്ത്രദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. ദേശീയ ശാസ്ത്രദിനത്തോട് അനുബന്ധിച്ച് ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ക്വിസ് മത്സരവും ഉപന്യാസ രചനാ മത്സരവും ചിത്രരചനാമത്സരവും സംഘടിപ്പിച്ചു. യു.പി. വിഭാഗത്തിൽ ശാസ്ത്രമേള സംഘടിപ്പിച്ചു.

ശാസ്ത്രമേള

വീഡിയോ ലിങ്ക് : https://youtu.be/0-2rxGusaOU

ശാസ്ത്രരംഗം

കോവിഡ് പശ്ചാത്തലത്തിൽ ശാസ്ത്ര രംഗത്തിന്റെ 2021-22 വർഷത്തെ പ്രവർത്തനങ്ങൾ ഓൺലൈനായും ഡിജിറ്റലായി നടത്തി.ശാസ്ത്ര രംഗം മാർഗരേഖ നിർദ്ദേശിച്ചിരുന്ന പ്രവർത്തനങ്ങൾ കൂടാതെവിദ്യാർത്ഥികളുടെ ശാസ്ത്രബോധവും യുക്തിചിന്തയും പരിപോഷിപ്പിക്കുന്നപ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി.

1- 'കോവിഡാനന്തര സമൂഹത്തിലെ പുതിയ ജീവിതക്രമം 'എന്ന വിഷയത്തെക്കുറിച്ച് പ്രോജക്ട്

2-'വീട്ടിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ചുള്ള  ' ലഘു പരീക്ഷണം

3-  'വിദ്യാർത്ഥികൾ താമസിക്കുന്ന   പ്രദേശത്തിന്റെ ചരിത്രം'ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രാദേശികചരിത്ര രചന

4-' മഹാമാരികളും മനുഷ്യരുടെ അതിജീവനവും 'എന്ന വിഷയത്തെക്കുറിച്ച് ശാസ്ത്ര ലേഖനം

5- 'വിദ്യാർഥികൾക്ക് ഇഷ്ടപ്പെട്ട ശാസ്ത്രജ്ഞന്റെ ജീവിതവും സംഭാവനകളും വിശകലനം 'ചെയ്ത് തയ്യാറാക്കുന്ന  എന്റെ ശാസ്ത്രജ്ഞൻ -ജീവചരിത്രക്കുറിപ്പ്.

6-' വിദ്യാർഥികൾ കോവിഡ് കാലത്ത് വായിച്ച ഒരു ശാസ്ത്ര ഗ്രന്ഥത്തെക്കുറിച്ച് ' യ്യാറാക്കുന്ന ശാസ്ത്ര ഗ്രന്ഥാ

സ്വാദനക്കുറിപ്പ്

7- 'ഗണിതാശയത്തെ 'അടിസ്ഥാനമാക്കിയുള്ള പ്രെസൻറ്റേഷൻ

എന്നീ ഇനങ്ങളിൽ ആയിരുന്നു മത്സരങ്ങൾ നടത്തിയത്.സ്കൂൾ തലത്തിൽ ഓഗസ്റ്റ് 30ന് നടത്തിയ മത്സരത്തിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികളെ സെപ്റ്റംബർ 20ന് സബ് ജില്ലാ തലത്തിലും പങ്കെടുപ്പിച്ചു.