3 .പൂർവ്വവിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:58, 9 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21043 (സംവാദം | സംഭാവനകൾ)

പഠനം കഴിഞ്ഞു മറ്റൊരു ലോകത്തേക്ക് കാൽവയ്‌ക്കുന്ന ഓരോ വിദ്യാർത്ഥികളും പാഠശാലക്കൊരു കൈത്താങ്ങായി എന്നും എത്താറുണ്ട് .വെറും ഒരു പൂർവ്വവിദ്യാർത്ഥികളെന്നതിലപ്പുറം അവർ പാഠശാലയുടെ സ്പന്ദനമാണെന്നതിലാവും സാരം .കൊറോണ എന്ന മഹാമാരി വന്നപ്പോഴും ഒപ്പം കൂടെ നിന്ന അവർ ഓരോരുത്തരും അവരുടെ സേവനം ഇന്നുവരേക്കും നൽകി വരുന്നു .

15 ജൂൺ 2022

ഗ്യാലക്‌സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഭാരവാഹികളും പാഠശാലയുടെ പൂർവ്വവിദ്യാർത്ഥികളുമായ രാജു ,നിഥിൻ നാഥ്‌ ,സുഭാഷ് ,കുഞ്ഞു (രമേശ് ),അരുൺ ,അഭിജിത്ത് എന്നിവർ 9,10 ക്ലാസ്സിലെ കുട്ടികൾക്കായി യൂണിഫോമും ,പഠനോപകരണങ്ങളും എച്ച് എമ്മിന് കൈമാറി .

ജൂൺ 27 നു 1996 SSLC  ബാച്ചിലെ പൂർവ്വവിദ്യാർത്ഥികളായ മനു ചന്ദ്രൻ ,ഗീത എന്നിവർ ചേർന്ന് പുതിയതായി സ്കൂളിൽ ചേർന്ന കുട്ടികൾക്കായി യൂണിഫോം വിതരണം  ചെയ്തു .

ജൂലൈ 4 നു പൂർവ്വവിദ്യാർത്ഥിനിയും ഇപ്പോൾ പാഠശാലയിലെ അധ്യാപികയുമായ രജി ടീച്ചറും കുട്ടികൾക്കായി യൂണിഫോം നൽകി .

"https://schoolwiki.in/index.php?title=3_.പൂർവ്വവിദ്യാർത്ഥികൾ&oldid=1833806" എന്ന താളിൽനിന്ന് ശേഖരിച്ചത്