3 .പൂർവ്വവിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്

പഠനം കഴിഞ്ഞു മറ്റൊരു ലോകത്തേക്ക് കാൽവയ്‌ക്കുന്ന ഓരോ വിദ്യാർത്ഥികളും പാഠശാലക്കൊരു കൈത്താങ്ങായി എന്നും എത്താറുണ്ട് .വെറും ഒരു പൂർവ്വവിദ്യാർത്ഥികളെന്നതിലപ്പുറം അവർ പാഠശാലയുടെ സ്പന്ദനമാണെന്നതിലാവും സാരം .കൊറോണ എന്ന മഹാമാരി വന്നപ്പോഴും ഒപ്പം കൂടെ നിന്ന അവർ ഓരോരുത്തരും അവരുടെ സേവനം ഇന്നുവരേക്കും നൽകി വരുന്നു .

യൂണിഫോം വിതരണം ...

ഗ്യാലക്‌സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഭാരവാഹികളും പാഠശാലയുടെ പൂർവ്വവിദ്യാർത്ഥികളുമായ രാജു ,നിഥിൻ നാഥ്‌ ,സുഭാഷ് ,കുഞ്ഞു (രമേശ് ),അരുൺ ,അഭിജിത്ത് എന്നിവർ 9,10 ക്ലാസ്സിലെ കുട്ടികൾക്കായി യൂണിഫോമും ,പഠനോപകരണങ്ങളും എച്ച് എമ്മിന് കൈമാറി .

1996 SSLC  ബാച്ചിലെ പൂർവ്വവിദ്യാർത്ഥികളായ മനു ചന്ദ്രൻ ,ഗീത എന്നിവർ ചേർന്ന് പുതിയതായി സ്കൂളിൽ ചേർന്ന കുട്ടികൾക്കായി യൂണിഫോം വിതരണം  ചെയ്തു .

പൂർവ്വവിദ്യാർത്ഥിനിയും ഇപ്പോൾ പാഠശാലയിലെ അധ്യാപികയുമായ രജി ടീച്ചറും കുട്ടികൾക്കായി യൂണിഫോം നൽകി .

വിദ്യാലയത്തിലെ 1979 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥി ആയിരുന്ന സുരേന്ദ്രൻ വലിയതൊടി, കാനറാ ബാങ്കിൽ നിന്നും വിരമിച്ചപ്പോൾ ബാങ്കിൻ്റെ CSR ഫണ്ടിൽ നിന്നും സ്കൂളിന് നൽകിയ Smart board ( Interactive flat Panel) ൻ്റെ ഉദ്ഘാടനം 12/07/2024 കാനറാ ബാങ്ക് ചിറ്റൂർ മാനേജർ പ്രിൻസ് മാത്യു നിർവ്വഹിച്ചു.

"https://schoolwiki.in/index.php?title=3_.പൂർവ്വവിദ്യാർത്ഥികൾ&oldid=2556815" എന്ന താളിൽനിന്ന് ശേഖരിച്ചത്